കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തിലെ സ്‌കൂളുകള്‍ എപ്പോള്‍ തുറക്കും; എസ്എസ്എല്‍സി, പ്ലസ് ടു ക്ലാസുകള്‍ ജനുവരിയില്‍ ആരംഭിക്കുമോ?

Google Oneindia Malayalam News

തിരുവനന്തപുരം: കൊവിഡ് പൊട്ടിപ്പുറപ്പെട്ടതിന് പിന്നാലെ അടഞ്ഞു കിടന്ന സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖല ഇതുവരെ തുറന്നുപ്രവര്‍ത്തിച്ചിട്ടില്ല. കൊവിഡ് വ്യാപനം വര്‍ദ്ധിക്കുമെന്ന പശ്ചാത്തലത്തിലാണ് സ്‌കൂളുകള്‍ തുറക്കാന്‍ സര്‍ക്കാര്‍ മുതിരാത്തത്. വിദഗ്ദരുമായി ചര്‍ച്ച ചെയ്തതിന് ശേഷം മാത്രമേ ഇക്കാര്യത്തില്‍ തീരുമാനം എടുക്കുകയുള്ളൂ എന്നാണ് മുഖ്യമന്ത്രി അവസാനമായി അറിയിച്ചത്.

പൊതുപരീക്ഷ നടത്തുന്ന ഉയര്‍ന്ന ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി സ്‌കൂളുകളും കോളേജുകളും തുറക്കണോ എന്ന കാര്യം പരിഗണിക്കേണ്ടതുണ്ട്. എന്നാല്‍ ജനവുരിയോടെ സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖല സജീവമാകുമെന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്

മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്

വിദഗ്ധരുമായി വിശദമായ ചര്‍ച്ച നടത്തിയ ശേഷമേ സ്‌കൂള്‍ തുറക്കുന്ന കാര്യത്തില്‍ തീരുമാനം എടുക്കൂവെന്നും രണ്ട് ദിവസങ്ങള്‍ക്ക് മുമ്പുള്ള കോവിഡ് അവലോകന യോഗത്തിനു ശേഷം നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞിരുന്നു. പൊതു പരീക്ഷ വഴി നടത്തുന്ന ഉയര്‍ന്ന ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്കുവേണ്ടി സ്‌കൂളുകളും കോളേജുകളും തുറക്കണോ എന്ന കാര്യം പരിഗണിക്കേണ്ടതുണ്ട്.

ഇന്നത്തെ അവസ്ഥയില്‍

ഇന്നത്തെ അവസ്ഥയില്‍

എന്നാല്‍ ചെറിയ ക്ലാസുകളിലെ വിദ്യാര്‍ഥികളുടെ കാര്യത്തില്‍ ഇന്നത്തെ അവസ്ഥയില്‍ ക്ലാസുകള്‍ തുടങ്ങുക എന്നതും സ്‌കൂളില്‍ പോയി പഠിക്കുക എന്നതും എത്ര കണ്ട് പ്രായോഗികമാകും എന്ന കാര്യത്തില്‍ സംശയമുണ്ട്. രോഗ വ്യാപനത്തിന്റെ തോത് ഇതുപോലെ കുറയുന്ന സാഹചര്യത്തിന് നല്ല പുരോഗതിയുണ്ടായാല്‍ ഉയര്‍ന്ന ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്കു വേണ്ടി തുറക്കുന്ന കാര്യം പരിഗണിക്കും. കൂടാതെ അവര്‍ക്ക് മുന്‍ കരുതല്‍ സ്വീകരിച്ച് ക്ലാസുകളില്‍ പങ്കെടുക്കാനുള്ള സാഹചര്യമുണ്ടോ എന്നും പരിശോധിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

ആദ്യം 10,12 ക്ലാസുകള്‍

ആദ്യം 10,12 ക്ലാസുകള്‍

അതേസമയം, സ്‌കൂളുകള്‍ തുറന്നാല്‍ ആദ്യം 10, 12 ക്ലാസുകളിലെ വിദ്യാര്‍ത്ഥികളെ ക്ലാസുകളിലേക്ക് എത്തിക്കാനാണ് നീക്കം, പിന്നീട് സാഹചര്യം പരിഗണിച്ച് 9,11 ക്ലാസ് വിദ്യാര്‍ത്ഥികളെ എത്തിക്കും. തുടര്‍ന്ന് സാഹചര്യം അനുകൂലമാണെങ്കില്‍ ഷിഫ്റ്റ് സമ്പ്രദായത്തില്‍ ക്ലാസുകള്‍ നടത്തുക എന്നതുമാണി നിലവില്‍ നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.

ജനുവരിയില്‍ തുടങ്ങിയേക്കും

ജനുവരിയില്‍ തുടങ്ങിയേക്കും

അതേസമയം, സംസ്ഥാനത്ത് എസ്എസ്എല്‍സി, പ്ലസ് ടു ക്ലാസുകള്‍ ജനുവരി മുതല്‍ ആരംഭിച്ചേക്കും. ഇതുമായി ബന്ധപ്പെട്ടച് മൂന്ന മാസത്തോളം റിവിഷന്‍ നടത്താനാണ് നീക്കം. മാര്‍ച്ച് അവസാനമോ ഏപ്രിലിലോ പൊതു പരീക്ഷ നടത്തിയേക്കുമെന്നും ഏഷ്യാനെറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷമായിരിക്കും സ്ഥിതി ഗതികള്‍ വിലയിരുത്തിയായിരിക്കും അന്തിമ തീരുമാനം.

അധ്യാപകര്‍ സ്‌കൂളിലെത്തണം

അധ്യാപകര്‍ സ്‌കൂളിലെത്തണം

പത്താം ക്ലാസില്‍ ഇത്തവണ ആകെ 4.95 ലക്ഷം വിദ്യാര്‍ത്ഥികളാണുള്ളത്. പന്ത്രണ്ടാം ക്ലാസില്‍ 3.65 ലക്ഷം വിദ്യാര്‍ത്ഥികളും. ഇപ്പോള്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ സജീവമായി നടക്കുന്നുണ്ട്. അതേസമയം, പത്ത്, 12 ക്ലാസുകളെടുക്കുന്ന അധ്യാപകര്‍ ഡിസംബര്‍ 17 മുതല്‍ സ്‌കൂളിലെത്തണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഒരു ദിവസം 50 ശതമാനം പേര്‍ എന്ന രീതിയില്‍ അധ്യാപകര്‍ ഹാജരാകാനാണ് നിര്‍ദ്ദേശം.

Recommended Video

cmsvideo
കേരളം വലിയ അപകടത്തിലേയ്‌ക്കെന്ന് മുന്നറിയിപ്പ് | Oneindia Malayalam
 റിവിഷന്‍

റിവിഷന്‍

ജനുവരി 15 ആവുമ്പോഴേക്കും പത്താം ക്ലാസ് വിദ്യാര്‍ത്ഥികളുടെ ഡിജിറ്റല്‍ ക്ലാസുകള്‍ പൂര്‍ത്തിയാക്കും. തുടര്‍ന്ന് മൂന്ന് മാസം റിവിഷന്‍ നടത്താനാണ് ആലോചന. പ്ലസ് ടു ഡിജിറ്റല്‍ ക്ലാസുകള്‍ ജനുവരി 30ന് പൂര്‍ത്തിയാകും. മറ്റെല്ലാ ക്ലാസുകളിലും പരീക്ഷ ഇല്ലാതെ എല്ലാ വിദ്യാര്‍ത്ഥികളെയും ജയിപ്പിക്കാനാണ് ആലോചന. സിലബസ് കുറയ്ക്കാത്ത സാഹചര്യത്തില്‍ ഈ ചുരുങ്ങിയ സമയംകൊണ്ട് പഠിപ്പിച്ചുതീരില്ല എന്ന വിലയിരുത്തലാണ് ഇങ്ങനെ ഒരു തീരുമാനത്തിലേക്ക് കടക്കുന്നത്.

വേറിട്ട കളിക്ക് ബിജെപി;തദ്ദേശ തിരഞ്ഞെടുപ്പ് പ്രചരണത്തിന് മോദിയും ഷായും, ഹൈദരാബാദ് പിടിക്കുംവേറിട്ട കളിക്ക് ബിജെപി;തദ്ദേശ തിരഞ്ഞെടുപ്പ് പ്രചരണത്തിന് മോദിയും ഷായും, ഹൈദരാബാദ് പിടിക്കും

മീര മിഥുന്‍ വന്‍ ദുരന്തമെന്ന് ഖുഷ്ബു, സത്യം മുഖത്ത് നോക്കി പറയുമെന്ന് മറുപടി; കോളിവുഡില്‍ വാക്‌പോര്മീര മിഥുന്‍ വന്‍ ദുരന്തമെന്ന് ഖുഷ്ബു, സത്യം മുഖത്ത് നോക്കി പറയുമെന്ന് മറുപടി; കോളിവുഡില്‍ വാക്‌പോര്

'ചായക്കാരന്‍ ഇന്ത്യയുടെ മൂവര്‍ണ്ണക്കൊടി കാവിനിറത്തിലേക്ക് മാറ്റുന്നു', വിശദീകരണവുമായി ശശി തരൂർ'ചായക്കാരന്‍ ഇന്ത്യയുടെ മൂവര്‍ണ്ണക്കൊടി കാവിനിറത്തിലേക്ക് മാറ്റുന്നു', വിശദീകരണവുമായി ശശി തരൂർ

English summary
When will school reopen in Kerala, Will SSLC and Plus Two classes start in January?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X