കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വികസിത രാജ്യമാകാനുള്ള ഓട്ടത്തിനിടെ ഇന്ത്യയുടെ എതിരാളികള്‍ എവിടെ നില്‍ക്കുന്നു?

Google Oneindia Malayalam News

ദില്ലി: വരും വര്‍ഷങ്ങളില്‍ ആഗോള സമ്പദ്‌വ്യവസ്ഥയില്‍ ആധിപത്യം സ്ഥാപിക്കുകയെന്ന ലക്ഷ്യത്തോടെ 2000ത്തിലാണ് ബ്രിക്ക് കൂട്ടായ്മ രൂപീകരിക്കപ്പെടുന്നത്. ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന എന്നീ രാജ്യങ്ങള്‍ ചേര്‍ന്നായിരുന്നു കൂട്ടായ്മ രൂപീകരിച്ചത്. നിലവിലെ സ്ഥിതി പരിശോധിക്കുമ്പോള്‍ ചൈനയും ഇന്ത്യയും ഇവയില്‍ മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ട്. പ്രത്യേകിച്ചും ജിഡിപിയുടെ കാര്യത്തില്‍ ഈ രണ്ട് രാജ്യങ്ങളുടെയും വേഗത വളരെ കൂടുതലാണ്. എന്നിരുന്നാലും, സമ്പദ്വ്യവസ്ഥയുടെ കാര്യത്തില്‍ ചൈന ഇന്ത്യയെക്കാള്‍ വളരെ മുന്നിലാണെന്നത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം ആശങ്കാജനകമായ കാര്യമാണ്്. അതേസമയം, 2027 ഓടെ ഇന്ത്യയിലെ ജനസംഖ്യ ചൈനയെ മറികടക്കും.

indianew3-1

ആഗോള സമ്പദ്വ്യവസ്ഥയില്‍ ആരാണ് ശക്തന്‍

കഴിഞ്ഞ ഏതാനും ദശകങ്ങളില്‍ ചൈന ഇന്ത്യയേക്കാള്‍ വളരെയധികം സാമ്പത്തിക പുരോഗതി കൈവരിച്ചു. ഇന്ന്, അമേരിക്കയ്ക്ക് ശേഷം ലോകത്തെ 10 വന്‍കിട സമ്പദ്വ്യവസ്ഥകളില്‍ ചൈന രണ്ടാം സ്ഥാനത്തെത്തി. 2019 ല്‍ ചൈനയുടെ ജിഡിപി 9.2 ട്രില്യണ്‍ യുഎസ് ഡോളറാണ്. അതേസമയം ലോകത്തിലെ അതിവേഗം വളരുന്ന സമ്പദ്വ്യവസ്ഥയെന്നത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം ആശ്വാസകരമാണ്. ലോകത്തെ ആറാമത്തെ സമ്പദ്വ്യവസ്ഥയായി ഇന്ത്യ മാറി. 2024 ഓടെ 5 ട്രില്യണ്‍ സമ്പദ്വ്യവസ്ഥ കെട്ടിപ്പടുക്കാനാണ് മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ ശ്രമം. യുഎസും ചൈനയും കഴിഞ്ഞാല്‍ ഇന്ത്യയ്ക്ക് മുകളില്‍ മൂന്ന് സമ്പദ്വ്യവസ്ഥകളേയുള്ളൂ. യുകെ, ജര്‍മ്മനി, ജപ്പാന്‍ എന്നിവയാണ് അവ. അതേസമയം, ഫ്രാന്‍സ്, ബ്രസീല്‍, കാനഡ തുടങ്ങിയ രാജ്യങ്ങളും ഇന്ത്യയ്ക്ക് പിന്നിലുണ്ട്. ബ്രസീലിനെ സംബന്ധിച്ചിടത്തോളം 2019 ലെ ജിഡിപി 2.0 ട്രില്യണ്‍ ആണ്. അതായത് ബ്രിക്‌സ് രാജ്യങ്ങളില്‍ രാജ്യങ്ങളില്‍ സാമ്പത്തിക രംഗത്ത് ചൈന നമ്മളേക്കാള്‍ വളരെ മുന്നിലും ബ്രസീല്‍ പിന്നിലുമായി സ്ഥിതി ചെയ്യുന്നു.

20 വര്‍ഷത്തിനുള്ളില്‍ സംഭവിച്ച മാറ്റങ്ങള്‍

കഴിഞ്ഞ 20 വര്‍ഷത്തിനിടെ ആഗോള സമ്പദ്വ്യവസ്ഥയില്‍ ഉല്‍പാദന മേഖലയില്‍ ചൈന ആധിപത്യം സ്ഥാപിച്ചു. അതേസമയം ഇന്ത്യ ചൈനയെക്കാള്‍ പിന്നിലാണ്. 2022 ഓടെ രാജ്യത്തിന്റെ വളര്‍ച്ചയില്‍ ഉല്‍പാദനത്തിന്റെ പങ്ക് 25% ആയിരിക്കുമെന്നാണ് പ്രതീക്ഷ. ഇത് ഒരു കോടി അധിക തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നാണ് കണക്കാക്കുന്നത്. വരുന്ന 20 വര്‍ഷത്തിനുള്ളില്‍ ഇന്ത്യയിലെ ജിഡിപി വളര്‍ച്ചാ നിരക്ക് 8.5 ശതമാനത്തിനും 9 ശതമാനത്തിനും ഇടയിലായിരിക്കുമെന്നായിരുന്നു പ്രഖ്യാപനം. ഇത് ആളോഹരി വരുമാനം വര്‍ദ്ധിപ്പിക്കുമെന്നും ദാരിദ്ര്യം പൂര്‍ണ്ണമായും തുടച്ചു നീക്കുമെന്നും അവകാശപ്പെടുന്നു. ഇതുവഴി വികസിത രാജ്യമെന്ന ലേബലില്‍ നിന്ന് ഉയര്‍ന്ന ഇടത്തരം വരുമാനമുള്ള രാജ്യമെന്നതിലേക്ക് ഇന്ത്യയെ എത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

വികസന ലക്ഷ്യങ്ങള്‍ വളരെയധികം കൈവരിച്ചു; ഇനിയും വളരെയധികം ശേഷിക്കുന്നു

2000ല്‍ ഇന്ത്യയില്‍ ശരാശരി ആയുര്‍ദൈര്‍ഘ്യം 64 വയസ്സായിരുന്നു. രാജ്യത്തെ ജനങ്ങളുടെ ശരാശരി പ്രായം 20 വര്‍ഷത്തിനുശേഷം 69 വര്‍ഷത്തിലെത്തുമെന്ന് അന്ന് വിഭാവനം ചെയ്തിരുന്നു. അതേസമയം ചൈന, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങളുടെ വളരെ പിന്നിലാണ് നമ്മള്‍ ഇപ്പോഴും. അവരുടെ ശരാശരി ആയുര്‍ദൈര്‍ഘ്യം 75 വയസ്സില്‍ കൂടുതലാണ്.

English summary
Where do India's competitors stand in the race to become a developed nation?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X