അതേ...മോഹന്‍ലാല്‍ സര്‍ക്കാരിന് കൊടുത്ത ചെക്ക് എവിടെ?
തിരുവനന്തപുരം: ലാലിസത്തിന്റെ പേരില്‍ സര്‍ക്കാരില്‍ നിന്നും വാങ്ങിയ പണം മോഹന്‍ലാല്‍ തിരിച്ച് നല്‍കിയത് വാര്‍ത്തയായിരുന്നു. 1.64 കോടിയുടെ ചെക്കാണ് മോഹന്‍ലാല്‍ നല്‍കിയത്. സോഷ്യല്‍ മീഡിയയുടെ അവസരോചിതമായ ഇടപെടല്‍ കൊണ്ടാണ് ലാല്‍ പണം തിരികെ നല്‍കിയതെന്ന് ഒരു തരത്തില്‍ പറയാം. അപ്പോള്‍ ആ ചെക്ക് എവിടെ എന്നും എന്ത് ചെയ്തുവെന്നും അറിയാനുള്ള ഉത്തരവാദിത്തം സോഷ്യല്‍ മീഡിയയ്ക്കും മറ്റ് മാധ്യമങ്ങള്‍ക്കും ഉണ്ട്.
മോഹന്‍ലാല്‍ നല്‍കിയ ചെക്കിന് വേണ്ടി പല സംഘടനകളുടെ മുന്നോട്ട് വന്നിട്ടുള്ളതയായണ് റിപ്പോര്‍ട്ട്. പാലിയേറ്റീവ് കെയര്‍ സംഘടനകളും കായിക സംഘടനകളുമാണ് കൂട്ടത്തില്‍ മുന്‍പന്തിയില്‍.

മോഹന്‍ലാലിന്റെ അഭിപ്രായം കൂടി പരിഗണിച്ച ശേഷം തുക ചെലവഴിയ്ക്കുന്നത് സംബന്ധിച്ച് ഒരു തീരുമാനത്തില്‍ എത്തിച്ചേരാം എന്നാണ് സര്‍ക്കാര്‍ നിലപാട്. മോഹന്‍ലാല്‍ നിര്‍ദ്ദേശിയ്ക്കുന്ന പദ്ധതികള്‍ക്കാവും പണം കൈമാറുക.
രോഗി പരിചരണത്തിനായാണ് പാലിയേറ്റീവ് സംഘടനകള്‍ പണം ആവശ്യപ്പെട്ടിരിയ്ക്കുന്നത്. തിരുവനന്തപുരത്തെ ജിവി രാജ സ്‌കൂളിനും കണ്ണൂര്‍ സ്‌പോര്‍ട്‌സ് ഡിവിഷനും തുക കൈമാറണമെന്നാണ് ചീഫ് സെക്രട്ടറിയുടെ നിര്‍ദ്ദേശം. അഞ്ച് നിര്‍ദ്ദേശങ്ങള്‍ മോഹന്‍ലാല്‍ സര്‍ക്കാരിന് മുന്നില്‍ സമര്‍പ്പിച്ചേക്കുമെന്നും സൂചനയുണ്ട് .












Click it and Unblock the Notifications