Get Updates
Get notified of breaking news, exclusive insights, and must-see stories!

എന്റെ വോട്ടെവിടെ? കൊടുവള്ളിക്കാര്‍ ചോദിക്കുന്നു, കളക്ടറുടെ ഓഫീസിന് മുന്നിലേക്ക് ജനമൊഴുക്ക്

തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ഡിസംബറില്‍ നടക്കാനിരിക്കെ പ്രസിദ്ധീകരിച്ച അന്തിമ വോട്ടര്‍ പട്ടികയില്‍ വ്യാപക ക്രമക്കേട് എന്ന് ആരോപണം. ആയിരക്കണക്കിന് ആളുകളുടെ പേര് വോട്ടര്‍ പട്ടികയില്‍ നിന്ന് നീക്കി എന്ന് ചൂണ്ടിക്കാട്ടി കോഴിക്കോട് കളക്ടറുടെ ഓഫീസിന് മുന്നില്‍ ജനങ്ങള്‍ ഒത്തുകൂടി. കൊടുവള്ളി നഗരസഭയിലെ വോട്ടര്‍മാരാണ് പ്രതിഷേധവുമായി എത്തിയത്.

എന്റെ വോട്ടെവിടെ എന്ന പ്ലക്കാര്‍ഡുകള്‍ പിടിച്ചാണ് ജനങ്ങള്‍ എത്തിയത്. സിപിഎമ്മും ഉദ്യോഗസ്ഥരും ചേര്‍ന്ന് നടത്തിയ ഒത്തുകളിയുടെ ഭാഗമാണ് വോട്ടുകള്‍ വെട്ടി മാറ്റിയത് എന്ന് മുസ്ലിം ലീഗ്, കോണ്‍ഗ്രസ് നേതൃത്വം ആരോപിച്ചു. ഡിസിസി അധ്യക്ഷന്‍ പ്രവീണ്‍ കുമാര്‍, മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് റസാഖ് മാസ്റ്റര്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രതിഷേധക്കാര്‍ക്കൊപ്പമുണ്ടായിരുന്നു.

koduvally voters list-

77 വയസായ വ്യക്തിക്ക് ഇത്തവണ വോട്ടില്ല. 10ാം ഡിവിഷന്‍ കൗണ്‍സലറുടെ വീട്ടില്‍ അദ്ദേഹത്തിന്റെ ഭാര്യക്കും രണ്ട് മക്കള്‍ക്കും വോട്ടില്ല. 25 വര്‍ഷമായി വോട്ട് ചെയ്യുന്നു. മിനിയാന്ന മുതല്‍ പട്ടികയില്‍ പേരില്ല... തുടങ്ങിയ കാര്യങ്ങളാണ് പ്രതിഷേധക്കാര്‍ പറഞ്ഞത്. കോഴിക്കോട് ജില്ലയില്‍ വ്യാപകമായി തിരിമറി നടക്കുന്നുണ്ടെന്ന് തങ്ങള്‍ നേരത്തെ പറഞ്ഞതാണെന്നും പ്രത്യക്ഷ ഉദാഹരണമാണ് ഇപ്പോള്‍ കാണുന്നതെന്നും പ്രവീണ്‍ കുമാര്‍ പ്രതികരിച്ചു.

കൊടുവള്ളി മുന്‍സിപ്പാലിറ്റിയെ മാത്രം കാര്യമാണിത്. ഇങ്ങനെ ജില്ലയിലെ പല പഞ്ചായത്തുകളിലും വോട്ട് നഷ്ടമായിട്ടുണ്ട്. ഇവിടെ പ്രതിഷേധവുമായി എത്തിയത് കുറച്ച് പേര്‍ മാത്രമാണ്. ഇതിനേക്കാള്‍ ഇരട്ടി ആളുകള്‍ക്ക് വോട്ടര്‍ പട്ടികയില്‍ നിന്ന് പേര് നഷ്ടമായിട്ടുണ്ട് എന്നും പ്രവീണ്‍ കുമാര്‍ പറഞ്ഞു.

25 അംഗങ്ങളുടെ പിന്തുണയോടെ യുഡിഎഫ് ഭരിക്കുന്ന മുന്‍സിപ്പാലിറ്റിയാണിത്. 29ന് വന്ന ആദ്യ വോട്ടര്‍ പട്ടികയില്‍ ഇവരെല്ലാം ഉണ്ടായിരുന്നു. നിരവധി പേര്‍ അനധികൃതമായി വോട്ട് ചേര്‍ത്തിരുന്നു. അവരെ ഒഴിവാക്കാന്‍ ആവശ്യപ്പെട്ട് പരാതി നല്‍കിയെങ്കിലും ആരെയും ഒഴിവാക്കിയില്ല. കഴിഞ്ഞ ദിവസം വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചത് പോലീസിന്റെ സാന്നിധ്യത്തിലാണ്- റസാഖ് മാസ്റ്റര്‍ പറയുന്നു.

26ാം ഡിവിഷനില്‍ നേരത്തെ ആയിരത്തിലധികം വോട്ടുകളുണ്ടായിരുന്നു. ഇതില്‍ 300ല്‍ അധികം വോട്ടുകള്‍ 28ാം ഡിവിഷനിലേക്ക് മാറ്റി. രാഷ്ട്രീയ നേതാക്കളും ഉദ്യോഗസ്ഥരും ചേര്‍ന്ന് നടത്തിയ നീക്കമാണ് ഇത്രയും വലിയ ക്രമക്കേടിന് കാരണം എന്നും റസാഖ് മാസ്റ്റര്‍ ആരോപിച്ചു. 30 ഡിവിഷനുകളില്‍ കൃത്രിമം നടന്നുവെന്നും സമരക്കാര്‍ പറയുന്നു.

വാര്‍ഡുകള്‍ പുനര്‍ക്രമീകരിച്ചത് എല്ലാ മാനദണ്ഡങ്ങളും ലംഘിച്ചാണ്. ഇപ്പോള്‍ വോട്ടര്‍ പട്ടികയില്‍ ക്രമക്കേട് നടത്തിയിരിക്കുന്നു എന്നും മുസ്ലിം ലീഗ് നേതൃത്വം ആരോപിക്കുന്നു. ഒരു വോട്ടറെ ചേര്‍ക്കുകയോ പട്ടികയില്‍ നിന്ന് നീക്കുകയോ ചെയ്യുകയാണെങ്കില്‍ ആ വ്യക്തിയെ അറിയിക്കണം, നോട്ടീസ് ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കണം. ഇതൊന്നും നഗരസഭയില്‍ നടന്നിട്ടില്ലെന്നും റസാഖ് മാസ്റ്റര്‍ ആരോപിച്ചു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+