കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശോഭാ സുരേന്ദ്രന്റെ 'പിണക്കത്തിന്' പരിഹാരം; ദേശീയ തലത്തില്‍ സുപ്രധാന പദവിലേക്ക്; പുതിയ വിവരങ്ങള്‍

Google Oneindia Malayalam News

തിരുവനന്തപുരം: ബിജെപി കേരളഘടകത്തിലെ തര്‍ക്കങ്ങള്‍ക്ക് അധികം വൈകാതെ പരിഹാരമാകുമെന്ന് സൂചന. സംസ്ഥാന ഉപാധ്യക്ഷ ശോഭാ സുരേന്ദ്രന് ദേശീയ തലത്തില്‍ പ്രധാന പദവി ലഭിച്ചേക്കും. കേരള രാഷ്ട്രീയത്തില്‍ വിവാദങ്ങള്‍ കത്തി നില്‍ക്കുമ്പോഴും ശോഭാ സുരേന്ദ്രന്‍ സമരമുഖത്ത് നിന്ന് തിരിഞ്ഞു നില്‍ക്കുന്നതാണ് കഴിഞ്ഞ ദിവസങ്ങളില്‍ ചര്‍ച്ചയായത്. ശോഭാ സുരേന്ദ്രനോട് തന്നെ ചോദിക്കൂ, അവര്‍ ഉപാധ്യക്ഷ പദവിയിലുണ്ട് എന്നൊക്കെയാണ് ബിജെപി നേതൃത്വങ്ങള്‍ ഇതുമായി ബന്ധപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിച്ചത്.

എന്നാല്‍ കെ സുരേന്ദ്രന്‍ അധ്യക്ഷനായതിന് ശേഷമാണ് ഭിന്നത പ്രകടമായത് എന്നതും ശ്രദ്ധേയമാണ്. എല്ലാത്തിനും പരിഹാരമായിട്ടാണ് പുതിയ പദവി ശോഭാ സുരേന്ദ്രനെ തേടിയെത്തുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ...

ഇതാണ് പ്രശ്‌നം

ഇതാണ് പ്രശ്‌നം

കെ സുരേന്ദ്രനെ സംസ്ഥാന അധ്യക്ഷനായിക്കിയത് മുതല്‍ ബിജെപിയില്‍ ഭിന്നത പ്രകടമാണ്. മാത്രമല്ല, പുനഃസംഘടനാ വിഷയത്തില്‍ തര്‍ക്കം നിലനില്‍ക്കുകയും ചെയ്യുന്നു. ജനറല്‍ സെക്രട്ടറി പദവി പ്രതീക്ഷിച്ചിരിക്കെ സംസ്ഥാന ഉപാധ്യക്ഷ പദവി നല്‍കിയത് ശോഭാ സുരേന്ദ്രന് രസിച്ചിരുന്നില്ല എന്നാണ് വിവരം. അതൃപ്തരായ മറ്റു നേതാക്കള്‍ സജീവമായെങ്കിലും ശോഭാ സുരേന്ദ്രന്‍ വിട്ടുനില്‍ക്കുകയാണ്.

സമരം ശക്തം, പക്ഷേ...

സമരം ശക്തം, പക്ഷേ...

സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പശ്ചാചത്തലത്തില്‍ ബിജെപി പല സമരങ്ങളും നടത്തുന്നുണ്ട്. പക്ഷേ, അതിലൊന്നും ശോഭാ സുരേന്ദ്രനെ കാണാനില്ല. കെ സുരേന്ദ്രനെ അധ്യക്ഷനാക്കിയതില്‍ അതൃപ്തരായിരുന്ന എംടി രമേശും എഎന്‍ രാധാകൃഷ്ണനുമെല്ലാം സംഘടനാ രംഗത്ത് സജീവമാണ്. പക്ഷേ ശോഭ അകലം പാലിക്കുന്നു.

സുപ്രധാന പദവി

സുപ്രധാന പദവി

ഈ സാഹചര്യത്തിലാണ് ശോഭാ സുരേന്ദ്രന് ദേശീയ തലത്തില്‍ സുപ്രധാന പദവി നല്‍കാന്‍ ബിജെപി നേതൃത്വം ആലോചിക്കുന്നതത്രെ. വനിതാ കമ്മീഷനില്‍ ശോഭയെ കൂടി ഉള്‍പ്പെടുത്തുമെന്നാണ് വിവരം. ഇതുസംബന്ധിച്ച് അന്തിമ തീരുമാനം ആയിട്ടില്ല. ഒരു പക്ഷേ അധികം വൈകാതെ പ്രഖ്യാപനമുണ്ടായേക്കും. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തില്‍ എല്ലാ തര്‍ക്കങ്ങളും പരിഹരിക്കാനാണ് നേതൃത്വത്തിന്റെ ശ്രമം.

ദേശീയ നേതൃത്വത്തിന് മതിപ്പ്

ദേശീയ നേതൃത്വത്തിന് മതിപ്പ്

പൊതുതിരഞ്ഞെടുപ്പില്‍ ആറ്റിങ്ങല്‍ മണ്ഡലത്തില്‍ മല്‍സരിച്ച ശോഭാ സുരേന്ദ്രന്റെ സാന്നിധ്യം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. രാജ്യത്ത് ബിജെപി അംഗത്വം ശക്തമാക്കുന്നതിനുള്ള ദേശീയതലത്തിലെ ചുമതലക്കാരില്‍ നിലവില്‍ ശോഭാ സുരേന്ദ്രനുമുണ്ട്. ശബരിമല വിഷയത്തിലടക്കം നടത്തിയ സമരങ്ങളാണ് ദേശീയ നേതൃത്വവുമായി അടുക്കാന്‍ ശോഭാ സുരേന്ദ്രന് വഴിയൊരുക്കിയത്.

Recommended Video

cmsvideo
ശോഭാ സുരേന്ദ്രനെ പഞ്ഞിക്കിട്ട് അഭിലാഷ് | OneIndia Malayalam
അല്‍പ്പം ആശ്വാസം

അല്‍പ്പം ആശ്വാസം

സംസ്ഥാന നേതൃത്വവുമായുള്ള അഭിപ്രായ ഭിന്നത തുടരുന്ന സാഹചര്യത്തില്‍ ശോഭയ്ക്ക് ദേശീയ തലത്തില്‍ പദവി നല്‍കുന്നതിലൂടെ പരിഹാരമാകുമെന്നാണ് നേതൃത്വം കരുതുന്നതെന്ന് ബിജെപി നേതാക്കള്‍ സൂചിപ്പിക്കുന്നു. അതേസമയം, സംസ്ഥാന തലത്തില്‍ അതൃപ്തിയുണ്ടായിരുന്ന മറ്റു നേതാക്കള്‍ നിലവില്‍ സംഘടനാ തലത്തില്‍ സജീവമായത് ബിജെപിക്ക് ആശ്വാസമാണ്.

അയോധ്യയിലെ പള്ളി കഅ്ബ മോഡല്‍; ബാബറി മസ്ജിദിന്റെ വലിപ്പം; മിനാരമില്ല, പേരും രൂപവും മാറുംഅയോധ്യയിലെ പള്ളി കഅ്ബ മോഡല്‍; ബാബറി മസ്ജിദിന്റെ വലിപ്പം; മിനാരമില്ല, പേരും രൂപവും മാറും

English summary
Where is Shobha Surendran? She is not active in BJP strikes
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X