കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൊതുരംഗത്ത് നിന്ന് അപ്രത്യക്ഷയായി ശോഭ സുരേന്ദ്രന്‍..! ഒഴിവാക്കിയോ? ബിജെപി നേതൃത്വം പറയുന്നത് ഇങ്ങനെ

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാന ബിജെപി നേതൃത്വത്തിന്റെ പ്രധാന മുഖങ്ങളില്‍ ഒരാളായിരുന്നു ശോഭ സുരേന്ദ്രന്‍. സമരങ്ങളിളും ചാനല്‍ ചര്‍ച്ചകളിലും ശോഭ സുരേന്ദ്രന്‍ന്റെ സാന്നിദ്ധ്യം ഒരു കാലത്ത് ഏറെ ശ്രദ്ധ നേടിയിരുന്നു. എന്നാല്‍ കഴിഞ്ഞ കുറച്ച് മാസങ്ങളായി ശോഭ സുരേന്ദ്രന്‍ പൊതുരംഗത്ത് നിന്ന് അപ്രത്യക്ഷായിരിക്കുകയാണ്. നേതൃത്വം ശോഭയെ ഒഴിവാക്കിയെന്ന തരത്തിലുള്ള ചര്‍ച്ചകളും ഇപ്പോള്‍ നടക്കുന്നുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ വ്യക്തത വരുത്തി ബിജപി നേതൃത്വം രംഗത്തെത്തിയിട്ടുണ്ട്. വിശദാംശങ്ങളിലേക്ക്...

അധ്യക്ഷ പദവിയിലേക്ക്

അധ്യക്ഷ പദവിയിലേക്ക്

ശ്രീധരന്‍ പിള്ളയെ മിസോറാം ഗവര്‍ണ്ണറായി നിയമിച്ചതോടെയാണ് സംസ്ഥാന അധ്യക്ഷസ്ഥാനത്തേക്ക് കെ സുരേന്ദ്രന്‍ എത്തുന്നത്. സുരേന്ദ്രനെ അധ്യക്ഷ പദവിയിലേക്ക് പരിഗണിക്കുന്നതോടൊപ്പം ശോഭ സുരേന്ദ്രനും പട്ടികയിലുണ്ടായിരുന്നു. ശോഭാസുരേന്ദ്രന്‍ തന്നെ ബിജെപി അധ്യക്ഷ പദവിയില്‍ എത്തുമെന്ന തരത്തില്‍ ആ സമയത്ത് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

കേരളത്തിലെ പാര്‍ട്ടിക്ക്

കേരളത്തിലെ പാര്‍ട്ടിക്ക്

അധ്യക്ഷ പദത്തില്‍ ഒരു വനിത എത്തുന്നത് കേരളത്തിലെ പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്ന വിലയിരുത്തലാണ് ശോഭാ സുരേന്ദ്രന് അനുകൂലമായിട്ടുള്ള ചര്‍ച്ചകള്‍ നടന്നത്. നിലവില്‍ ഒരു സംസ്ഥാനത്തും പാര്‍ട്ടി അധ്യക്ഷ സ്ഥാനത്ത് വനിതകള്‍ ഇല്ല എന്നതും ദേശീയ നേതൃത്വം പരിഗണിക്കുന്നുണ്ടായിരുന്നു.

തിരഞ്ഞെടുപ്പിലെ പ്രകടനം

തിരഞ്ഞെടുപ്പിലെ പ്രകടനം

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ശോഭാ സുരേന്ദ്രന് തിളക്കമാര്‍ന്ന പ്രകടനം കാഴ്ച്ച വെക്കാന്‍ കഴിഞ്ഞിരുന്നു. 2014ല്‍ ബിജെപി സ്ഥാനാര്‍ത്ഥി ആറ്റിങ്ങല്‍ മണ്ഡലത്തില്‍ നേടിയത് 90528 വോട്ടായിരുന്നു. എന്നാല്‍ ഇത്തവണ അത് രണ്ട് ലക്ഷത്തി മുപ്പതിനായിരത്തോളമായി ഉയര്‍ത്താന്‍ ശോഭാ സുരേന്ദ്രന് സാധിച്ചിരുന്നു. ഇത് ശോഭയ്ക്ക് അനുകൂല ഘടകമായിരുന്നു.

വൈസ് പ്രസിഡന്റ് പദവി

വൈസ് പ്രസിഡന്റ് പദവി

എന്നാല്‍ സംസ്ഥാന സമിതി പുനസംഘടിച്ചപ്പോള്‍ സംഭവിച്ചതെല്ലാം നേരെ മറിച്ചായിരുന്നു. അധ്യക്ഷ പദവിയില്‍ എത്തുമെന്ന കരുതിയ ശോഭയ്ക്ക് വൈസ് പ്രസിഡന്റ് പദവിയാണ് നല്‍കിയത്. സംസ്ഥാന സമിതി പുനസംഘടിപ്പിച്ചതിന് ശേഷമാണ് പൊതുപ്രവര്‍ത്തനത്തില്‍ ശോഭ വിട്ടുനില്‍ക്കാന്‍ തുടങ്ങിയത്.

ശോഭ എവിടെ?

ശോഭ എവിടെ?

ശോഭ സുരേന്ദ്രന്‍ പാര്‍ട്ടിയുടെ വൈസ് പ്രസിഡന്റ് പദവിയില്‍ തുടരുന്നുവെന്നാണ് നേതൃത്വത്തില്‍ നിന്ന് ലഭിക്കുന്ന വിവരം. ശോഭ സുരേന്ദ്രനെ ആരും ഒഴിവാക്കിയിട്ടില്ലെന്ന് ബിജെപി അറിയിച്ചു. എന്നാല്‍ ഏഴ് മാസത്തിലേറെയായി പൊതു രംഗത്ത് സജീവമാകാത്തതിന്റെ കാരണം എന്താണെന്ന് അറിയാന്‍ അവരോട് തന്നെ ചോദിക്കണമെന്ന് അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പറഞ്ഞു.

ചാനല്‍ ചര്‍ച്ചകളിലും

ചാനല്‍ ചര്‍ച്ചകളിലും

പ്രധാന വിഷയങ്ങളില്‍ ചാനല്‍ ചര്‍ച്ചയില്‍ നിത്യ സാന്നിദ്ധ്യമായിരുന്ന ശോഭ ഏഴ് മാസത്തോളമായി പങ്കെടുക്കാറില്ല. എന്താണ് കാരണം എന്ന് തേടി അവരെ ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നെങ്കിലും പ്രതികരണം ലഭ്യമായിരുന്നില്ല. പല തവണ ചാനല്‍ ചര്‍ച്ചകൡ ക്ഷണിച്ചെങ്കിലും അവര്‍ ഒഴിഞ്ഞുമാറുകയായിരുന്നു എന്നാണ് വിവരം.

'സല്യൂട്ട്'... ഇതാ കാക്കിയ്ക്കുളളിലെ കഥാഹൃദയങ്ങള്‍! 20 പോലീസുകാരുടെ ചെറുകഥകള്‍'സല്യൂട്ട്'... ഇതാ കാക്കിയ്ക്കുളളിലെ കഥാഹൃദയങ്ങള്‍! 20 പോലീസുകാരുടെ ചെറുകഥകള്‍

കാര്‍ഷിക ബില്ലുകള്‍ രാജ്യസഭയില്‍; പിന്നോട്ടില്ലാതെ കര്‍ഷകര്‍;പ്രക്ഷോഭം തുടരുന്നുകാര്‍ഷിക ബില്ലുകള്‍ രാജ്യസഭയില്‍; പിന്നോട്ടില്ലാതെ കര്‍ഷകര്‍;പ്രക്ഷോഭം തുടരുന്നു

സിന്ധ്യയുടെ തട്ടകത്തില്‍ ഞെട്ടിച്ച് കമല്‍നാഥ്; ഗ്വാളിയോര്‍ മേഖലയില്‍ ഉയിര്‍ത്തെഴുന്നേറ്റ് കോണ്‍ഗ്രസ്സിന്ധ്യയുടെ തട്ടകത്തില്‍ ഞെട്ടിച്ച് കമല്‍നാഥ്; ഗ്വാളിയോര്‍ മേഖലയില്‍ ഉയിര്‍ത്തെഴുന്നേറ്റ് കോണ്‍ഗ്രസ്

English summary
Where is Sobha Surendran, a prominent figure in the BJP's struggle?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X