കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'പിണറായി വിജയന്‍ വോട്ട് ചെയ്ത സര്‍ക്കാര്‍ സ്കൂളിന്‍റെ ദുരവസ്ഥ'; പ്രചരണങ്ങളിലെ സത്യാവസ്ഥ ഇതാണ്

Google Oneindia Malayalam News

കണ്ണൂര്‍: പോളിങ് ദിനമായ ഇന്നലെ രാവിലെ തന്നെ മുഖ്യമന്ത്രി പിണറായി വിജയന്‍ വീടിന് സമീപത്തെ ആര്‍സി അമല സ്കൂളില്‍ വോട്ട് രേഖപ്പെടുത്താന്‍ എത്തിയിരുന്നു. വോട്ടിങ് യന്ത്രം തകരാറിലായതിനാല്‍ ഏറെ നേരം ക്യൂവില്‍ കാത്തുനിന്ന ശേഷമായിരുന്നു മുഖ്യമന്ത്രിക്ക് വോട്ട് രേഖപ്പെടുത്താന്‍ സാധിച്ചത്.

<strong>കൂത്തുപറമ്പിലും തലശ്ശേരിയിലും കനത്ത പോളിങ്; വടകരയില്‍ ജയരാജന്‍റെ വിജയം പ്രതീക്ഷിച്ച് സിപിഎം</strong>കൂത്തുപറമ്പിലും തലശ്ശേരിയിലും കനത്ത പോളിങ്; വടകരയില്‍ ജയരാജന്‍റെ വിജയം പ്രതീക്ഷിച്ച് സിപിഎം

പോളിങ് ബൂത്തില്‍ നിന്നുള്ള ചിത്രം മുഖ്യമന്ത്രി തന്‍റെ ഫേസ്ബുക്ക് പേജിലൂടെ പങ്ക് വെക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രി സ്കൂളിന്‍റെ അവസ്ഥയെക്കുറിച്ച് സോഷ്യല്‍മീഡിയയില്‍ ആരോപണ പ്രത്യാക്രമണങ്ങള്‍ രൂക്ഷമായത്. വിശദ വിവരങ്ങള്‍ ഇങ്ങനെ..

വോട്ട് ചെയ്യുന്ന ചിത്രം

വോട്ട് ചെയ്യുന്ന ചിത്രം

മുഖ്യമന്ത്രി വോട്ട് ചെയ്യുന്ന ചിത്രം പങ്കുവെച്ച് ഈ സര്‍ക്കാര്‍ സ്കൂളിന്‍റെ അവസ്ഥ നോക്കു, സ്വന്തം നാട്ടിലെ വിദ്യാലയത്തില്‍ പോലും വികസനം എത്തിക്കാന്‍ കഴിയാത്ത മുഖ്യമന്ത്രിയാണ് കേരളത്തില്‍ ഉള്ളതെന്ന് പറഞ്ഞ് നിരവധി ട്രോളുകളും പോസ്റ്റുകളുമായിരുന്നു സമൂഹ മാധ്യമങ്ങളില്‍ നിറഞ്ഞത്.

ബിജെപി പ്രവര്‍ത്തകര്‍

ബിജെപി പ്രവര്‍ത്തകര്‍

ബിജെപി പ്രവര്‍ത്തകര്‍ പിണറായിയിലെ സ്കൂളിനെ താരതമ്യം ചെയ്തത് ഗുജറാത്തില്‍ നരേന്ദ്രമോദി വോട്ട് ചെയ്യാനെത്തിയ സ്കൂളുമായിട്ടായിരുന്നു. മോദി വോട്ട് ചെയ്യാനെത്തിയ സര്‍ക്കാര്‍ സ്കൂളിന്‍റെ അവസ്ഥയും പിണറായി വോട്ട് ചെയ്താനെത്തിയ സ്കൂളിന്‍റെ അവസ്ഥയും നോക്കുവെന്നായിരുന്നു ഇവരുടെ പ്രധാന പ്രചരണം.

ഗുജറാത്തിലെ സര്‍ക്കാര്‍ സ്കൂളുകള്‍

ഗുജറാത്തിലെ സര്‍ക്കാര്‍ സ്കൂളുകള്‍

മുഖ്യമന്ത്രിയും സിപിഎമ്മും വികസനമില്ലെന്ന് വിമര്‍ശിക്കുന്നു ബിജെപി ഭരിക്കുന്ന ഗുജറാത്തിലെ സര്‍ക്കാര്‍ സ്കൂളുകള്‍ ഹൈടെക് ആയി മാറിയപ്പോള്‍ വലിയ വികസനം അവകാശപ്പെടുന്ന കേരളത്തില്‍ അതും മുഖ്യമന്ത്രിയുടെ സ്വന്തം നാട്ടിലെ സ്കൂള്‍ ഇപ്പോഴും ഇത്ര പരിതാപകരമാണെന്നും ബിജെപി അനുകൂലികള്‍ പ്രചരിപ്പിച്ചു.

യുഡിഎഫ് പ്രവര്‍ത്തകരും

യുഡിഎഫ് പ്രവര്‍ത്തകരും

യുഡിഎഫ് പ്രവര്‍ത്തകരും ഈ ചിത്രം ഏറ്റുപിടിച്ച് മുഖമന്ത്രിക്കെതിരെ പ്രചരണവുമായി രംഗത്ത് എത്തി. രാഹുല്‍ ഗാന്ധിയുടെ മണ്ഡലമായ അമേഠിയില്‍ വികസനമില്ലന്ന് ആരോപിക്കുന്നവര്‍ മുഖ്യമന്ത്രിയുടെ നാട്ടിലെ സര്‍ക്കാര്‍ സ്കൂളെങ്കിലും ആദ്യം നന്നാക്കണമെന്നായി ഇവര്‍.

അടിസ്ഥാന രഹിതമായ ആരോപണം

അടിസ്ഥാന രഹിതമായ ആരോപണം

എന്നാല്‍ യഥാര്‍ത്ഥത്തില്‍ യുഡിഎഫ് പ്രവര്‍ത്തകരും കോണ്‍ഗ്രസുകാരും പ്രചരിപ്പിക്കുന്ന അടിസ്ഥാന രഹിതമായ ആരോപണമാണ്. കാരണം ഇവര്‍ ആരോപിക്കുന്നത് പോലെ പിണറായി വോട്ട് ചെയ്തത് സര്‍ക്കാര്‍ സ്കൂളില്‍ അല്ലെന്നതാണ് സത്യം.

എയ്ഡഡ് സ്കൂള്‍

എയ്ഡഡ് സ്കൂള്‍

മുഖ്യമന്ത്രിയും ഭാര്യ കമലയും വോട്ട് ചെയ്തത പിണറായിയിലെ ആര്‍സി അമല സ്കൂള്‍ എയ്ഡഡ് സ്കൂളാണ്. 1919 ലാണ് പ്രസ്തുത സ്കൂള്‍ സ്ഥാപിതമാവുന്നത്. പിടിഎ ഫണ്ടില്‍ നിന്നാണ് സ്കൂളിന്‍റെ അറ്റകുറ്റപണികളും മറ്റും നടത്തുന്നത്.

രാഷ്ട്രീയ എതിരാളികള്‍

രാഷ്ട്രീയ എതിരാളികള്‍

ഈ സ്കൂളിന്റെ ദൃശ്യം വെച്ചാണ് കേരളത്തിലെ പൊതുവിദ്യാലയങ്ങളിലെ അടിസ്ഥാന സൗകര്യങ്ങളെക്കുറിച്ച് രാഷ്ട്രീയ എതിരാളികള്‍ മുഖ്യമന്ത്രിക്കും സര്‍ക്കാറിനുമെതിരെ വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നത്.

മറുപടി

മറുപടി

ഒരു എയ്ഡഡ് സ്കൂളിന്‍റെ മോശം സ്ഥിതിയില്‍ ഉളള പടം നിങ്ങള്‍ പ്രചരിപ്പിച്ചതിലൂടെ കേരളത്തിലെ പൊതുവിദ്യാലയങ്ങള്‍ പ്രൈവറ്റ് സ്കൂളുകളെക്കാള്‍ മികച്ചതാണ് എന്ന് തെളിയിക്കാന്‍ ഉളള അവസരം തുറന്ന് കിട്ടിയെന്നാണ് ഇടത് അനുകൂലികള്‍ നല്‍കുന്ന മറുപടി.

നരേന്ദ്രമോദി വോട്ട് രേഖപ്പെടുത്തിയത്

നരേന്ദ്രമോദി വോട്ട് രേഖപ്പെടുത്തിയത്

അതേസമയം ബിജെപി അനുകൂലികള്‍ പ്രചരിപ്പിക്കുന്നത് പോലെ നരേന്ദ്രമോദി വോട്ട് രേഖപ്പെടുത്തിയത് സര്‍ക്കാര്‍ സ്കൂളില്‍ അല്ല. അഹമ്മദാബാദിലെ റാനിപ്പിലുള്ള നിഷാന്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലാണ് പ്രധാനമന്ത്രി വോട്ട് ചെയ്തത്. സ്വകാര്വ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്കൂളാണ് ഇത്.

ഫേസ്ബുക്ക് പോസ്റ്റ്

പിണറായി വിജയന്‍

<strong>17 സീറ്റില്‍ വിജയം ഉറപ്പ്; 3 സീറ്റുകളില്‍ ഭൂരിപക്ഷം ലക്ഷം കടക്കും, യുഡിഎഫ് കണക്ക് കൂട്ടലുകള്‍ ഇങ്ങനെ</strong>17 സീറ്റില്‍ വിജയം ഉറപ്പ്; 3 സീറ്റുകളില്‍ ഭൂരിപക്ഷം ലക്ഷം കടക്കും, യുഡിഎഫ് കണക്ക് കൂട്ടലുകള്‍ ഇങ്ങനെ

English summary
where pinarayi vijayan cast vote fact check
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X