കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മരിച്ചാൽ നിന്റെ മയ്യത്ത് എവിടെ ഖബറടക്കും? പള്ളിക്കാർ ഏറ്റെടുക്കുമോ? കമന്റിന് ചുട്ടമറുപടിയുമായി ജസ്ല

Google Oneindia Malayalam News

കൊച്ചി: ബിഗ് ബോസിലൂടെ ശ്രദ്ധ നേടിയ താരമാണ് ആക്ട്ിവിസ്റ്റായ ജെസ്ല മാടശേരി. കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയിലൂടെ അധിക്ഷേപം നടത്തിയ യുവാവിനെ കൊണ്ട് മാപ്പ് പരസ്യമായി മാപ്പ് പറയപ്പിച്ചത് വാര്‍ത്തയായിരുന്നു. എന്നാല്‍ ഇപ്പോഴിതാ തന്റെ മരണത്തിന് ശേഷം എന്തുചെയ്യുമെന്ന ചോദ്യവുമായി എത്തിയ ആള്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് ജെസ്ല മാടശേരി.

നീ മരിച്ചാല്‍ നിന്നെ ഏതെങ്കിലും പള്ളിക്കാര്‍ ഏറ്റെടുക്കുമോ? ആകെ ഒരു ജീവിതമല്ലേ ഉള്ളു എന്തിനാ വെറുതെ മറ്റുളളവരെക്കൊണ്ട് പറയിപ്പിക്കുന്നത് എന്നായിരുന്നു ഫേസ്ബുക്കില്‍ വന്ന കമന്റ്. ഈ കമന്റിനാണ് ഇപ്പോള്‍ ജെസ്ല മറുപടിയുമായി രംഗത്തെത്തിയത്. ഫേസ്ബുക്ക് പോസ്റ്റിലാണ് ജസ്ലയുടെ മറുപടി.

പലവട്ടം കണ്ടിട്ടുണ്ട്

പലവട്ടം കണ്ടിട്ടുണ്ട്

മരണശേഷം എന്റെ മയ്യത്ത് (ശവശരീരം ) എന്ത് ചെയ്യുമെന്ന ആധി...ഇസ്ലാം മതവിശ്വാസികളില്‍ ഒരുപാട് പേര്‍ പ്രകടിപ്പിക്കുന്നത് പലവെട്ടം കണ്ടിട്ടുണ്ട്..നേരിട്ടും ചിലര്‍ ചോദിക്കും..മഹല്ല് കമ്മറ്റി എന്നെ മഹല്ലില്‍ നിന്ന് ഒഴിവാക്കിയതിലേറെ ആഹ്ലാദവും അവര്‍ പ്രകടിപ്പിക്കും...
കാരണം പള്ളിക്കബറിടത്തില് നിന്റെ മയ്യത്തടക്കില്ലല്ലോ... എന്ന്..

ആറടിമണ്ണില്‍ കിടന്നാല്‍ മാത്രമാണോ

ആറടിമണ്ണില്‍ കിടന്നാല്‍ മാത്രമാണോ

എന്ത് കഷ്ടാണ്...ആ കുറ്റിക്കാട്ടില്‍ ആറടിമണ്ണില്‍ കിടന്നാല്‍ മാത്രമാണോ ശവം മണ്ണില്‍ ലയിക്കുന്നത്..?? പലവട്ടം അവരോടിതിന് മറുപടി പറഞ്ഞിട്ടുണ്ട്...വീണ്ടും ഒരിക്കല്‍ കൂടി.. പറയാം. മതമില്ലാത്ത പെണ്ണേ..മരിച്ചാല്‍ നിന്റെ മയ്യത്ത് ഏത് പള്ളീല് ഖബറടക്കും..? ഹറാം പെറപ്പല്ലേ നീ...പള്ളീല് ഖബറടക്കാന്‍ ഞമ്മള് സമ്മയ്ക്കൂല...എനിക്ക് ഇവരോട് പറയാനുള്ള ഉത്തരം ഇതേയുള്ളൂ.

യാതൊരു നിര്‍ബന്ധവുമില്ല

യാതൊരു നിര്‍ബന്ധവുമില്ല

മരിക്കുവോളം എങ്ങനെ ജീവിക്കുന്നു എന്നതിലാണ് കാര്യം..മരിച്ച് കഴിഞ്ഞാല്‍ 3 ആം ദിവസം ചീഞ്ഞ് തുടങ്ങുന്ന ശരീരം..എവിടെ കുഴിച്ചിട്ടാലും ചീയും..അത് ഇന്നസ്ഥലത്ത് കുഴിച്ചിടണമെന്ന് യാതൊരു നിര്‍ബന്ധവുമില്ല..എന്റെ ശരീരം ഞാന്‍ മെഡിക്കല്‍ കോളേജിനെഴുതിക്കൊടുത്തിട്ടുണ്ട്...

കുട്ടികള്‍ കീറിപ്പഠിക്കട്ടെ

കുട്ടികള്‍ കീറിപ്പഠിക്കട്ടെ

മരണസമയത്ത് ജീവനറ്റുപോകാത്ത ഏത് അവയവം ബാക്കിയുണ്ടെങ്കിലും അത് ജീവനുള്ള ശരീരങ്ങള്‍ക്ക് എടുക്കാന്‍ പറ്റുന്നതാണെങ്കില്‍ അതെടുക്കാനും ബാക്കിവരുന്നത്...മെഡിക്കല്‍ സ്റ്റുഡന്റ്‌സിന് പഠിക്കാനും കൊടുത്തിട്ടുണ്ട്..കുട്ടികള്‍ കീറിപ്പഠിക്കട്ടെ..എന്നിട്ട് കുഴിച്ചിടേ..കത്തിക്കേ..എന്ത് വേണേലും ചെയ്യട്ടെ...

വെറുതെ വെച്ചാലും കുഴപ്പല്ല

വെറുതെ വെച്ചാലും കുഴപ്പല്ല

ഇനി വെറുതെ വെച്ചാലും കുഴപ്പല്ല..ചീഞ്ഞ് നാറ്റം വരുമ്പോള്‍ നിങ്ങള്‍ തന്നെ അതിനൊരു പരിഹാരം കാണും..അല്ല പിന്നെ..മരിച്ച ഞാന്‍ അതറിയുന്നില്ല...ഇനിയറിഞ്ഞാലും..വഴക്കുണ്ടാക്കാനും വരില്ല..ജീവിക്കുമ്പോള്‍ എന്നെ ഞാനായി ജീവിക്കാനനുവദിച്ചാല്‍ മാത്രം മതി..
മാത്രമല്ല..ഈ ആധുനിക കാലത്ത് ..21 ആം നൂറ്റാണ്ടിലും മതം വിഴുങ്ങി ജീവിക്കുന്നത് കൊണ്ടാണ് ഇത്തരം സംശയങ്ങള്‍ നിങ്ങള്‍ക്ക് വരുന്നത്..

നിമിഷങ്ങള്‍ മതി

നിമിഷങ്ങള്‍ മതി

ടെക്‌നോളജിയെ കുറിച്ച് അറിവില്ലാത്തത് കൊണ്ട്..ഇന്ന് ധാരാളം ഇലക്ട്രിക് സ്മശാനങ്ങളുണ്ട്..അതിലേക്കിട്ട് ഒരു സ്വിച്ച് അമര്‍ത്തിയാല്‍ ..'''ഭും....ചാരമായി ഇല്ലാതാവാന്‍ നിമിഷങ്ങള്‍ മതി...ഒരു ശവശരീരത്തിന്‍മേല്‍ ഇത്രമേലാശങ്കയോ...??? കഷ്ടം. പിന്നെ ഈ കമന്റില്‍ അവന്‍ പറഞ്ഞ ദൈവമാണ് ലോക സൃഷ്ടാവാണെങ്കില്‍..അയാള്‍ക്ക് എന്റെ കാര്യം നോക്കി നടക്കാന്‍ ആണോ സഹോ സമയം.

ഞാന്‍ മതവിശ്വാസിയല്ല

ഞാന്‍ മതവിശ്വാസിയല്ല

കോടാനകോടി മനുഷ്യരും മനുഷ്യരില്‍ പരം ജീവികളും പ്രപഞ്ച ഗോളങ്ങളുമൊക്കെ ഉള്ളിടത്ത് ഞാനെന്ത് ചെയ്യുന്നു എന്ന് നോക്കി നടക്കുന്ന അങ്ങേരെ സമ്മദിക്കണം.. പിന്നെ മരണശേഷം പള്ളിയില്‍ അടക്കാന്‍ വേണ്ടിയാണ് ഇവിടെ പൊട്ടക്കിണറ്റിലെ തവളകളായി ജീവിക്കുന്നത് വിശ്വാസികള്‍ എന്നോര്‍ക്കുമ്പോഴാ ..തമാശ. NB:ഞാന്‍ മതവിശ്വാസിയല്ല

ഇന്ത്യ നടപ്പാക്കുന്നത് ഇസ്രയേൽ മാതൃകയോ? കാർഷിക ബില്ലിനെ പിന്തുണച്ച് ഇസ്രയേൽ സ്ഥാനപതി, ഗുണം ചെയ്യുംഇന്ത്യ നടപ്പാക്കുന്നത് ഇസ്രയേൽ മാതൃകയോ? കാർഷിക ബില്ലിനെ പിന്തുണച്ച് ഇസ്രയേൽ സ്ഥാനപതി, ഗുണം ചെയ്യും

ബിഹാര്‍ പിടിക്കാന്‍ തുനിഞ്ഞിറങ്ങി കോണ്‍ഗ്രസ്; 6 സമിതികള്‍ക്ക് രൂപം നല്‍കി,ഏകോപന ചുമതല സുര്‍ജേവാലക്ക്ബിഹാര്‍ പിടിക്കാന്‍ തുനിഞ്ഞിറങ്ങി കോണ്‍ഗ്രസ്; 6 സമിതികള്‍ക്ക് രൂപം നല്‍കി,ഏകോപന ചുമതല സുര്‍ജേവാലക്ക്

മഞ്ഞുകാലം ഇന്ത്യയും സൂക്ഷിക്കണം, വരാന്‍ പോകുന്നത് കോവിഡ് കേസുകളുടെ വര്‍ധനവെന്ന് ഹര്‍ഷ വര്‍ധന്‍മഞ്ഞുകാലം ഇന്ത്യയും സൂക്ഷിക്കണം, വരാന്‍ പോകുന്നത് കോവിഡ് കേസുകളുടെ വര്‍ധനവെന്ന് ഹര്‍ഷ വര്‍ധന്‍

English summary
Where will your body be buried when you die? Big boss fame Jasla Madassery give reply to a comment
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X