Get Updates
Get notified of breaking news, exclusive insights, and must-see stories!

അമിത് ഷാ വരുന്നുണ്ട്; എന്നിട്ട് തീരുമാനം, പാലക്കാട്ടെ ഇരട്ട കൊലപാതകത്തില്‍ സുരേഷ് ഗോപി

തൃശൂര്‍: പാലക്കാട്ടെ ഇരട്ടൊകലാപതകവുായി ബന്ധപ്പെട്ട് കേന്ദ്ര അന്വേഷണ ഏജന്‍സി അന്വേഷിക്കുന്ന കാര്യത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കേരളത്തിലെത്തിയ ശേഷം തീരുമാനമെന്ന് നടന്‍ സുരേഷ് ഗോപി. കേസ് സ്വതന്ത്രമായി അന്വേഷിക്കാന്‍ പോലീസിന് വഴിയൊരുക്കണം. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കഠിനമായി ശ്രമിക്കേണ്ടത് സര്‍ക്കാരിന്റെ ചുമതലയാണ്. ജനങ്ങളുടെ ജീവനും സ്വത്തിനും സംസ്‌കാരത്തിനും സംരക്ഷണം നല്‍കാന്‍ സേനകളെ കൃത്യമായി ഉപയോഗിക്കേണ്ടത് ഭരണകൂടമാണ്. കേന്ദ്ര ഏജന്‍സി അന്വേഷിക്കണമോ എന്ന് അമിത് ഷാ വരുമ്പോള്‍ തീരുമാനിക്കും. കോ ഓപറേറ്റീവ് ഫെഡറലിസമല്ലേ. വേണ്ടാന്ന് പറഞ്ഞ് ഫെഡറലിസവും കൊണ്ട് അങ്ങോട്ട് ചെല്ലാനൊക്കത്തല്ലല്ലോ. അതൊക്കെ അവര്‍ നോക്കിക്കൊള്ളുമെന്നും സുരേഷ് ഗോപി പറഞ്ഞു.

s

അമിത് ഷാ വരുമ്പോള്‍ കേരളത്തിലെ സാഹചര്യം അദ്ദേഹത്തോട് വിശദീകരിക്കുമെന്ന് കഴിഞ്ഞ ദിവസം ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പറഞ്ഞിരുന്നു. കേരളത്തിലെ സ്ഥിതി ഗുരുതരമാണ്. മറ്റൊരു സംസ്ഥാനത്തുമില്ലാത്ത തരത്തില്‍ പോപ്പുലര്‍ ഫ്രണ്ടിന് കേരള സര്‍ക്കാര്‍ സഹായം നല്‍കുന്നു. പോപ്പുലര്‍ ഫ്രണ്ടിനെ ആര്‍എസ്എസുമായി താരതമ്യം ചെയ്യുന്നത് അവരെ വെള്ളപൂശാനാണെന്നും സുരേന്ദ്രന്‍ പറഞ്ഞു. ഈ മാസം 29നാണ് അമിത് ഷാ കേരളത്തിലെത്തുന്നത്.

അതേസമയം, പാലക്കാട്ടെ സുബൈര്‍ വധക്കേസില്‍ മൂന്ന് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അറസ്റ്റിലായി. രമേശ്, അറമുഖം, ശരവണന്‍ എന്നിവരാണ് പിടിയിലായത്. ഇവരെ നേരത്തെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയായിരുന്നു. ഇന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഗൂഢാലോചന സംബന്ധിച്ച് അന്വേഷിക്കും. പ്രതികളെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യും. അപ്പോഴാണ് ആര്‍ക്കൊക്കെ സംഭവത്തില്‍ ബന്ധമുണ്ട് എന്ന് പറയാന്‍ സാധിക്കുക എന്നും എഡിജിപി വിജയ് സാഖറെ പറഞ്ഞു.

സുബൈറിനെ വധിക്കാന്‍ പ്രതികള്‍ നേരത്തെ രണ്ടു തവണ ശ്രമിച്ചിരുന്നു. എന്നാല്‍ പോലീസ് സാന്നിധ്യമുണ്ടായതിനാല്‍ അന്ന് നടത്താന്‍ സാധിച്ചില്ലെന്ന് പ്രതികള്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. പിന്നീട് അവസരം ലഭിച്ചപ്പോഴാണ് സുബൈറിനെ കൊലപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷം നടന്ന സഞ്ജിത് വധത്തിന് പ്രതികാരമായിട്ടാണ് സുബൈറിനെ കൊലപ്പെടുത്തിയതെന്നും എഡിജിപി പറഞ്ഞു. തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ ഉത്തരവാദി സുബൈര്‍ ആണെന്ന് സഞ്ജിത് പ്രതി രമേശിനോട് പറഞ്ഞിരുന്നു. കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തവരാണ് ഇപ്പോള്‍ അറസ്റ്റിലായിരിക്കുന്നതെന്നും എഡിജിപി പറഞ്ഞു.

അതേസമയം, ശ്രീനിവാസന്‍ വധക്കേസില്‍ പ്രതികളെ തിരിച്ചറിഞ്ഞുവെന്നും എഡിജിപി പറഞ്ഞു. പ്രതികള്‍ ഒളിവിലാണ്. ഇവരെ പിടികൂടാന്‍ വ്യത്യസ്ത സംഘങ്ങളായി പോലീസ് പ്രവര്‍ത്തിക്കുന്നുണ്ട്. അന്വേഷണം നടക്കുന്നതിനാല്‍ കൂടുതല്‍ കാര്യങ്ങള്‍ ഇപ്പോള്‍ പറയാനാകില്ലെന്നും എഡിജിപി വിജയ് സാഖറെ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+