'ഏത് സർക്കാർ സ്‌കൂളാണ് ചോർന്നൊലിച്ചു തകരാൻ നിൽക്കുന്നത്? ഒന്ന് കാണിച്ച് തരൂ', തരൂരിനോട് ഐസക്
കോൺഗ്രസ് എംപി ശശി തരൂരിനെ രൂക്ഷമായി വിമർശിച്ച് ഡോ. ടിഎം തോമസ് ഐസക്. സംസ്ഥാനത്തെ സർക്കാർ സ്കൂളുകൾ ചോർന്ന് തകർന്ന് വീഴാൻ നിൽക്കുകയാണെന്ന് കഴിഞ്ഞ ദിവസം ശശി തരൂർ പറഞ്ഞിരുന്നു. പിഎം ശ്രീ വിവാദവുമായി ബന്ധപ്പെട്ട് നടത്തിയ പ്രതികരണത്തിനിടെയായിരുന്നു ശശി തരൂരിന്റെ പ്രസ്താവന.
ചോർന്നൊലിക്കുന്ന ആ സ്കൂൾ കെട്ടിടം തരൂർ ഒന്ന് കാണിച്ച് തരണമെന്ന് തോമസ് ഐസക് ആവശ്യപ്പെട്ടു. തരൂർ ചിലപ്പോൾ ഉമ്മൻചാണ്ടിയുടെ ഭരണകാലം ഓർത്തതാകാം എന്നും തോമസ് ഐസക് പരിഹസിച്ചു. പിഎം ശ്രീയിലെ തുക വാങ്ങിയില്ലെങ്കിൽ കേരളത്തിനുളള പണം തടയുമെന്നുളള കേന്ദ്ര സർക്കാരിന്റെ ഭീഷണിയെക്കുറിച്ച് തരൂർ എന്താണ് പ്രതികരിക്കാത്തത് എന്നും തോമസ് ഐസക് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ ചോദിക്കുന്നു.
"സർക്കാർ സ്കൂളുകൾ ചോർന്ന്, തകർന്നുവീഴാൻ നിൽക്കുകയാണ്. ബഞ്ചും ഡസ്കും ഇല്ലാതിരിക്കുമ്പോൾ ആദർശവിശുദ്ധിയുടെ പേരിൽ പണം വേണ്ടെന്ന് പറയുന്നത് മണ്ടത്തരമാണ്." - എന്നാണ് ശശി തരൂരിന്റെ പ്രസ്താവന. ശശി തരൂർ കേരളത്തിൽ ഒന്നുമല്ലായെന്ന് തോന്നുന്നു. ഏത് സർക്കാർ സ്‌കൂളാണ് ചോർന്നൊലിച്ചു തകരാൻ നിൽക്കുന്നത്? ഒരുപക്ഷെ ഉമ്മൻചാണ്ടിയുടെ ഭരണകാലത്തെക്കുറിച്ച് അദ്ദേഹം ഓർത്തതാകാം. ഏതായാലും ചോർന്നൊലിക്കുന്ന സ്‌കൂൾ കെട്ടിടമൊന്നു കാണിച്ചു തരിക.

കഴിഞ്ഞ 9 വർഷം കൊണ്ട് 9,225 കോടി രൂപ സ്കൂൾ കെട്ടിടങ്ങൾ പുനർ നിർമ്മിക്കുവാനായി ചിലവഴിച്ച കേരളം സർക്കാരിന് ശശി തരൂർ കണ്ടെത്തിയ സ്‌കൂൾ കെട്ടിടം പുനർനിർമ്മിക്കുവാൻ കേന്ദ്ര സഹായമൊന്നും വേണ്ട. ഈ കാലയളവിൽ 17,350 പുതിയ അധ്യാപക തസ്തികകളും സൃഷ്ട്ടിച്ചു. SEQI റാങ്കിങ്ങിൽ കേരളമാണ് ഒന്നാമത്.
പിന്നെ പിഎം ശ്രീയിൽ നിന്ന് എത്ര കോടിയാണ് കെട്ടിടം പണിയാൻ കിട്ടുക? ഒരു ബ്ലോക്കിൽ 1 - 2 സ്‌കൂൾ വീതം. ഒരു സ്‌കൂളിന് ഒരു വർഷം 85 ലക്ഷം മുതൽ - ഒരു കോടി രൂപവരെ. ഇതിന്റെ നാലിലൊന്ന് കെട്ടിടങ്ങൾക്ക്.
ഏത് ബ്ലോക്കിലായാലും നല്ല വിദ്യാലയം എടുത്താൽ അവിടെ ഇനി കെട്ടിടം പണിയാൻ സ്ഥലമില്ല എന്നതാണ് കേരളത്തിലെ അവസ്ഥ. കേരളത്തിലെ സ്‌കൂൾ വിദ്യാഭ്യാസത്തിന്റെ പോരായ്‌മ നല്ല കെട്ടിടങ്ങൾ ഇല്ലാത്തതല്ല. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വ്യത്യസ്തമായി സ്വാതന്ത്ര്യത്തിനു മുൻപ് തന്നെ സവിശേഷ പ്രാധാന്യം സ്കൂൾ വിദ്യാഭ്യാസത്തിനു നൽകി വന്ന കേരളത്തിലെ വിദ്യാഭ്യാസ പ്രശ്നങ്ങൾ മറ്റു സംസ്ഥാനങ്ങളിൽ നിന്ന് എത്രയോ വിഭിന്നമാണ്.
ശശി തരൂർ വിമർശിക്കേണ്ടത് ഇത്തരത്തിൽ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളുടെയും സ്കൂൾ വിദ്യാഭ്യാസ പ്രശ്നങ്ങൾ ഒരുപോലെ ആണെന്ന അനുമാനത്തിന്റെ പുറത്ത് കേന്ദ്രസർക്കാർ ഏകമാന സ്വഭാവമുള്ള സ്കീമുകൾ ഉണ്ടാക്കി സംസ്ഥാനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കുന്നതിനെയാണ്. ഒരേ വലിപ്പമുള്ള തൊപ്പി എല്ലാവർക്കും ചേരില്ല എന്ന പഴഞ്ചൊല്ല് ഇല്ലേ? അതൊന്ന് കേന്ദ്രസർക്കാരിനെ പഠിപ്പിച്ചു കൊടുക്കണം.
പിഎം ശ്രീയുടെ തുകയല്ല. പിഎം ശ്രീയുടെ പണം വാങ്ങിയില്ലെങ്കിൽ എസ്എസ്എയുടെ ഭാഗമായി കേരളത്തിലെ ലഭിക്കേണ്ട പണം തടയുമെന്ന് യൂണിയൻ ഗവൺമെൻറ് ഭീഷണിയാണ് പ്രശ്നം. ഈ അന്യായത്തെക്കുറിച്ച് ഒരു വാക്കുപോലും ഉരുവിടാത്തതെന്തേ? ഭരണഘടനയിൽ കേന്ദ്രവിഷ്കൃത പദ്ധതികൾ എന്നുപറഞ്ഞ് ഒരു ധനവിന്യാസക്രമം ഇല്ല. സംസ്ഥാനങ്ങളുടെ വികസന മേഖലകളിൽ കൈകടത്തുവാനുള്ള തന്ത്രമായിട്ടാണ് കേന്ദ്രാവിഷ്കൃത പദ്ധതികൾ ആവിഷ്കരിച്ചത്. ബിജെപി ഇവയെ സംസ്ഥാന ഫണ്ടുകളെ തങ്ങൾ വരച്ച പാതയിലൂടെ തിരിച്ചുവിടാനുള്ള ഉപായം ആയിട്ടാണ് കാണുന്നത്. ഇതിനെതിരായിട്ടാണ് ശശിതരൂരിന്റെ പോലുള്ളവർ വാദിക്കേണ്ടത്.
-
"കോഴിക്കോട്ടെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് സിനിമാക്കാരുടെ ആഭാസത്തരം, ജോയ് മാത്യു പോലും രഞ്ജിത്തിനെ കാണാൻ പോയില്ല" -
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
വിഷുവും രാജയോഗവും ഒന്നിച്ച്..! പൊന്നും പണവും വന്ന് മൂടും, ഈ രാശിക്കാരാണോ? -
എല്‍പിജിക്കായി 'റിസ്കെടുക്കാന്‍' ഇന്ത്യയും ചൈനയും! യുഎസില്‍ നിന്ന് ഇറക്കുമതി ചെയ്യും -
ഹോർമുസിൽ കുടുങ്ങിയ ഇന്ത്യൻ കപ്പലുകളെ ഒഴിപ്പിക്കാൻ ശ്രമം തുടർന്ന് ഇന്ത്യൻ നേവി; വെല്ലുവിളികൾ ഏറെ -
സ്വര്‍ണവില കുറയുന്നു; ഇനിയും കുറഞ്ഞേക്കും, മറ്റൊരു കെണിയുണ്ട്, ഇന്നത്തെ പവന് വില അറിയാം -
ബെംഗളൂരുവിലെ കായിക പ്രേമികൾക്ക് ആഘോഷിക്കാം; രണ്ടാം ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു, ടെൻഡർ ക്ഷണിച്ചു -
ഇനി അതെല്ലാം മധുരമുള്ള ഓര്‍മയാകും; ഗണിത പ്രവചനവുമായി ഇറാന്, ട്രംപിന്റെ പ്രതികരണം മറ്റൊന്ന് -
മിനിമം സാലറി 18000 ത്തില്‍ നിന്ന് 32400 ആകും, പെന്ഷന് 16200! ഫിറ്റ്മെന്റ് ഘടകം 3.0 ഇല്ല!! -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
'ജനന സര്‍ട്ടിഫിക്കറ്റുണ്ടാക്കിയാല്‍ വലിയ സിനിമ കിട്ടുമെന്ന് ഫര്മാന് പറഞ്ഞു'; വൈറല്‍ പെണ്‍കുട്ടിയുടെ അമ്മ












Click it and Unblock the Notifications