പരപ്പനങ്ങാടിയില്‍ മത്സ്യബന്ധനത്തിനിടെ തോണി മറിഞ്ഞു മത്സ്യതൊഴിലാളി മരിച്ചു
മലപ്പുറം: പരപ്പനങ്ങാടിയില്‍ മത്സ്യബന്ധനത്തിനിടെ തോണി മറിഞ്ഞു 57വയസ്സുകാരന് മരിച്ചു. പരപ്പനങ്ങാടി സദ്ദാംബീച്ച് കെ ടി നഗറിലെ വിക്കിരിയന്‍ കാസ്മിക്കുട്ടി (57 )യാണു മരിച്ചത്. ചെറുതോണിയുമായി മത്സ്യബന്ധനത്തിനിറങ്ങവെ തീരക്കടലില്‍ പെടുന്നനെ ഉണ്ടായ കടലാക്രമണത്തില്പ്പെടുകയായിരുന്നു. ഇന്നലെ പുലര്‍ച്ചെയാണു അപകടമുണ്ടായത്. രണ്ടുപേര്‍ ജോലിക്കുപോകുന്ന തോണി കടലില്‍ ഇറക്കിയ ഉടനെ തിരമാല വന്നിടിക്കുകയും തോണി മറിയുകയുമായിരുന്നു.
കൂടെയുണ്ടായിരുന്ന ചീരങ്ങന്‍ ഹസ്സന്‍ബാവ(52)രക്ഷപ്പെട്ടു. ചീരങ്ങന്‍ ഹസ്സന്‍ബാവ കാസ്മിക്കുട്ടിയെ രക്ഷപെടുത്താന്‍ ശ്രമിച്ചെങ്കിലും സംഭവ സ്ഥലത്ത് വെച്ച് തന്നെ മരണപ്പെടുകയായൊരുന്നു. ചീരങ്ങന്‍ ഹസ്സന്ബാവക്ക് തോണിയില്‍ പിടികിട്ടിയതിനാലാണ് രക്ഷപ്പെട്ടത്. പെടുന്നനെ ഉണ്ടായ കടലാക്രമണമാണ് അപകടത്തിന് കാരണമായതെന്നു ഹസ്സന് ബാവ പറഞ്ഞു. ചീരങ്ങന്‍ ഹസ്സന്ബാവയും കാസ്മിക്കുട്ടി ഒരുമിച്ചായിരുന്നു മത്സ്യബന്ധനത്തിന് പോകാറുള്ളത്.

ഭാര്യ:കുഞ്ഞിമോള്. മക്കള്‍: റിയാസ്, നൗഫല്‍, ജലീല്‍, മന്‍സൂര്‍, നജാഫ്, ജുബൈരിയത്ത്. മരുമക്കള്‍: ആബിദ് ചാലിയം, ഹസീന, മാരിയത്ത്, സുനീറ, അഫ്സീറ, സുഫിയാനത്ത്.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications