ശ്വാസകോശത്തില്‍ വിസില്‍ കുരുങ്ങിയത് മൂന്നു മാസം, ഒടുവില്‍ ശസ്ത്രക്രിയ കൂടാതെ പുറത്തെടുത്തു..
കോഴിക്കോട്: നാലു വയസുകാരന്റെ ശ്വാസകോശത്തില്‍ 3 മാസമായി കുടുങ്ങിയിരുന്ന വിസില്‍ ഡോക്ടര്‍മാര്‍ ശസ്ത്രക്രിയ കൂടാതെ നീക്കംചെയ്തു. കോഴിക്കോട് സ്വദേശിയായ മുഹമ്മദ് സായന്റെ ശ്വാസകോശത്തില്‍ കുടുങ്ങിയ വിസിലാണ് ആസ്റ്റര്‍ മിംസിലെ ഡോക്റ്റര്‍മാര്‍ പുറത്തെടുത്തത്. ശ്വാസോഛ്വാസത്തിന് ബുദ്ധിമുട്ടും ശ്വസിക്കുമ്പോള്‍ ശബ്ദവും ഉണ്ടായതിനെ തുടര്‍ന്ന് സമീപത്തുള്ള ഡോക്ടറെക്കണ്ട് നേരത്തെ ചികിത്സ തേടിയിരുന്നു.
താല്‍ക്കാലിക ശമനം ലഭിച്ചുവെങ്കിലും തുടര്‍ച്ചയായ ചുമയും ശ്വാസനാളിക്ക് ഇന്‍ഫെക്ഷനും മൂലം കഷ്ടപ്പെടുകയായിരുന്നു മുഹമ്മദ് സായന്‍. വിവിധ ആശുപത്രികളില്‍ ചികിത്സിച്ചെങ്കിലും ചുമയുടെ കാരണം കൃത്യമായി കണ്ടെത്താനായില്ല. തുടര്‍ന്നാണ് സായനെ ആസ്റ്റര്‍ മിംസിലേക്ക് കൊണ്ടുപോയത്.

ആശുപത്രിയിലെ പീഡിയാട്രിക് സര്ജന് ഡോ. ജൂഡ് ജോസഫിന്റെ നേതൃത്വത്തിലുള്ള ഡോക്ടര്‍മാരുടെ സംഘം വലത് ശ്വാസകോശത്തില്‍ തറഞ്ഞിരിക്കുന്ന വിസില്‍ സിടി സ്കാനിലൂടെ കണ്ടെത്തി. എന്നാല്‍ മൂന്ന് മാസത്തിലേറെയായി ശ്വാസകോശത്തിലെത്തിയ വിസിലിന് ചുറ്റും കോശങ്ങള്‍ വളര്‍ന്ന് ഉറച്ചിരിക്കുന്ന അവസ്ഥയിലായിരുന്നു. അടിയന്തരഘട്ടത്തില്‍ ശസ്ത്രക്രിയ വേണ്ടിവന്നേക്കാം എന്ന് കുട്ടിയുടെ മാതാപിതാക്കളെ ബോധ്യപ്പെടുത്തിയ ശേഷം ഡോക്റ്റര്‍മാര്‍ ബ്രോങ്കോസ്കോപിയിലേക്ക് നീങ്ങുകയായിരുന്നു. ശ്രമകരമായ ഈ ജോലിക്ക് ശേഷം അപകടാവസ്ഥയില്ലാതെ വിസില്‍ പുറത്തെടുക്കാനായി.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications