കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശ്വാസകോശത്തില്‍ വിസില്‍ കുരുങ്ങിയത് മൂന്നു മാസം, ഒടുവില്‍ ശസ്ത്രക്രിയ കൂടാതെ പുറത്തെടുത്തു..

Google Oneindia Malayalam News

കോഴിക്കോട്: നാലു വയസുകാരന്റെ ശ്വാസകോശത്തില്‍ 3 മാസമായി കുടുങ്ങിയിരുന്ന വിസില്‍ ഡോക്ടര്‍മാര്‍ ശസ്ത്രക്രിയ കൂടാതെ നീക്കംചെയ്തു. കോഴിക്കോട് സ്വദേശിയായ മുഹമ്മദ് സായന്റെ ശ്വാസകോശത്തില്‍ കുടുങ്ങിയ വിസിലാണ് ആസ്റ്റര്‍ മിംസിലെ ഡോക്റ്റര്‍മാര്‍ പുറത്തെടുത്തത്. ശ്വാസോഛ്വാസത്തിന് ബുദ്ധിമുട്ടും ശ്വസിക്കുമ്പോള്‍ ശബ്ദവും ഉണ്ടായതിനെ തുടര്‍ന്ന് സമീപത്തുള്ള ഡോക്ടറെക്കണ്ട് നേരത്തെ ചികിത്സ തേടിയിരുന്നു.

കെഎസ്ആർടിസി ബസ് 'പ്രസവമുറിയായി'! വയനാട്ടിൽ ആദിവാസി യുവതിക്ക് ബസിനുള്ളിൽ സുഖപ്രസവം...കെഎസ്ആർടിസി ബസ് 'പ്രസവമുറിയായി'! വയനാട്ടിൽ ആദിവാസി യുവതിക്ക് ബസിനുള്ളിൽ സുഖപ്രസവം...

താല്‍ക്കാലിക ശമനം ലഭിച്ചുവെങ്കിലും തുടര്‍ച്ചയായ ചുമയും ശ്വാസനാളിക്ക് ഇന്‍ഫെക്ഷനും മൂലം കഷ്ടപ്പെടുകയായിരുന്നു മുഹമ്മദ് സായന്‍. വിവിധ ആശുപത്രികളില്‍ ചികിത്സിച്ചെങ്കിലും ചുമയുടെ കാരണം കൃത്യമായി കണ്ടെത്താനായില്ല. തുടര്‍ന്നാണ് സായനെ ആസ്റ്റര്‍ മിംസിലേക്ക് കൊണ്ടുപോയത്.

 whistle

ആശുപത്രിയിലെ പീഡിയാട്രിക് സര്‍ജന്‍ ഡോ. ജൂഡ് ജോസഫിന്റെ നേതൃത്വത്തിലുള്ള ഡോക്ടര്‍മാരുടെ സംഘം വലത് ശ്വാസകോശത്തില്‍ തറഞ്ഞിരിക്കുന്ന വിസില്‍ സിടി സ്‌കാനിലൂടെ കണ്ടെത്തി. എന്നാല്‍ മൂന്ന് മാസത്തിലേറെയായി ശ്വാസകോശത്തിലെത്തിയ വിസിലിന് ചുറ്റും കോശങ്ങള്‍ വളര്‍ന്ന് ഉറച്ചിരിക്കുന്ന അവസ്ഥയിലായിരുന്നു. അടിയന്തരഘട്ടത്തില്‍ ശസ്ത്രക്രിയ വേണ്ടിവന്നേക്കാം എന്ന് കുട്ടിയുടെ മാതാപിതാക്കളെ ബോധ്യപ്പെടുത്തിയ ശേഷം ഡോക്റ്റര്‍മാര്‍ ബ്രോങ്കോസ്‌കോപിയിലേക്ക് നീങ്ങുകയായിരുന്നു. ശ്രമകരമായ ഈ ജോലിക്ക് ശേഷം അപകടാവസ്ഥയില്ലാതെ വിസില്‍ പുറത്തെടുക്കാനായി.

അവിശ്വാസപ്രമേയം മുന്നറിയിപ്പ്! ടിഡിപിക്കെതിരെ കരുതലോടെ ബിജെപി, അമിത് ഷാ ആന്ധ്രയിലേക്ക്!അവിശ്വാസപ്രമേയം മുന്നറിയിപ്പ്! ടിഡിപിക്കെതിരെ കരുതലോടെ ബിജെപി, അമിത് ഷാ ആന്ധ്രയിലേക്ക്!

ബന്ധു ഏല്‍പ്പിച്ച പൊതിയില്‍ രണ്ട് കിലോ കഞ്ചാവ്; തെരുവത്ത് സ്വദേശി ഖത്തര്‍ ജയിലില്‍ബന്ധു ഏല്‍പ്പിച്ച പൊതിയില്‍ രണ്ട് കിലോ കഞ്ചാവ്; തെരുവത്ത് സ്വദേശി ഖത്തര്‍ ജയിലില്‍

English summary
whistle stucked in four year old boys lungs; doctors removed it with out surgery
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X