കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൊന്നാനിയില്‍ നാല് പേരുകള്‍ സിപിഎം ചര്‍ച്ചയില്‍; ഒരാളെ വെട്ടി, ഇനി ഈ മൂന്നുപേര്‍

Google Oneindia Malayalam News

തിരൂര്‍: മുസ്ലിം ലീഗിന്റെ ഉരുക്കുകോട്ടയില്‍ ഇത്തവണ ഇളക്കം തട്ടുമോ? ശക്തനായ സ്ഥാനാര്‍ഥിയെ സിപിഎം രംഗത്തിറക്കുമോ? ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തുവരുമ്പോള്‍ മണ്ഡലത്തിലെ മുക്കുമൂലകളിലെ പ്രധാന ചര്‍ച്ച ഇതാണ്.

കഴിഞ്ഞതവണത്തെ പോലെ സ്വതന്ത്ര്യനെ രംഗത്തിറക്കിയാണ് സിപിഎം പൊന്നാനിയില്‍ ജനവിധി തേടുക. നാല് പേരുകളാണ് സ്ഥാനാര്‍ഥികളാകാന്‍ സാധ്യതയുള്ളവരില്‍ പറഞ്ഞുകേള്‍ക്കുന്നത്. നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വര്‍, താനൂര്‍ എംഎല്‍എ വി അബ്ദുറഹ്മാന്‍, സിഡ്‌കോ ചെയര്‍മാന്‍ നിയാസ് പുളിക്കലകത്ത്, വ്യവസായി ഗഫൂര്‍ ലില്ലീസ് എന്നിവരെയാണ് പരിഗണിക്കുന്നത്.

Ponnani

ഇതില്‍ അടുത്തിടെ നിരവധി ആരോപണങ്ങള്‍ക്ക് വിധേയനായ പിവി അന്‍വറിനെ മല്‍സരിപ്പിക്കേണ്ടതില്ലെന്ന് സിപിഎം സംസ്ഥാന സമിതി തീരുമാനിച്ചുവെന്നാണ് വിവരം. താനൂര്‍ എംഎല്‍എ അബ്ദുറഹ്മാനാണ് കൂടുതല്‍ സാധ്യത. എന്നാല്‍ ഇദ്ദേഹത്തിന് താല്‍പ്പര്യം കുറവാണ്.

താനൂരില്‍ ലീഗ് കോട്ടകളില്‍ വിള്ളലുണ്ടാക്കിയാണ് അബ്ദുറഹ്മാന്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയിച്ചത്. കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ ഒരുവിഭാഗത്തിന്റെ പിന്തുണ ഇദ്ദേഹത്തിനുണ്ട് എന്നും പറയപ്പെടുന്നു. സിപിഎം നിര്‍ബന്ധിച്ചാല്‍ ഇദ്ദേഹം സ്ഥാനാര്‍ഥിയാകും. 2014ല്‍ ഇടി മുഹമ്മദ് ബഷീറിനെതിരെ ശക്തമായ മല്‍സരം അബ്ദുറഹ്മാന്‍ കാഴ്ചവെച്ചിരുന്നു.

പത്ത് സീറ്റ് ചോദിച്ച് ജെഡിഎസ്; എട്ടെണ്ണം തരാമെന്ന് കോണ്‍ഗ്രസ്, അടുത്ത മൂന്ന് ദിനം നിര്‍ണായകംപത്ത് സീറ്റ് ചോദിച്ച് ജെഡിഎസ്; എട്ടെണ്ണം തരാമെന്ന് കോണ്‍ഗ്രസ്, അടുത്ത മൂന്ന് ദിനം നിര്‍ണായകം

അതേസമയം, തിരൂരങ്ങാടിയില്‍ അബ്ദുറബ്ബിനെതിരെ മല്‍സരിച്ച് മികച്ച പ്രകടനം കാഴ്ചവെച്ച നിയാസിന്റെ പേരും സിപിഎമ്മിന്റെ സജീവ പരിഗണനയിലാണ്. നിയമസഭാ തിരഞ്ഞെടുപ്പില്‍ തിരൂര്‍ മണ്ഡലത്തില്‍ മല്‍സരിച്ച വ്യക്തിയാണ് ഗഫൂര്‍. വെള്ളിയാഴ്ച ചേരുന്ന സിപിഎം സംസ്ഥാനസെക്രട്ടറിയേറ്റ് അന്തിമ തീരുമാനം എടുക്കുമെന്നാണ് അറിയുന്നത്.

English summary
Who are CPM candidates in Ponnani loksabha constituency, Thee names in Discussion
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X