Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വര്‍ണവില തീരുമാനിക്കുന്നത്‌ ആര്? എന്തുകൊണ്ട് വ്യത്യസ്ത വില... സ്വര്‍ണം വാങ്ങുമുമ്പ് അറിയേണ്ടവ

കൊച്ചി: സ്വര്‍ണം വാങ്ങാന്‍ ഉദ്ദേശിച്ചവരാണോ നിങ്ങള്‍. വാങ്ങുന്നതിന് മുമ്പ് സ്വര്‍ണത്തെ കുറിച്ചുള്ള ചില സുപ്രധാന വിവരങ്ങള്‍ അറിഞ്ഞിരിക്കണം. പ്രത്യേകിച്ചും സ്വര്‍ണവില പിടിവിട്ട് ഉയരുന്ന ഈ ഘട്ടത്തില്‍. എല്ലാ ദിവസവും സ്വര്‍ണത്തിന് വ്യത്യസ്തമാണ് വില. രാജ്യത്തെ പല നഗരങ്ങളിലും ഒരേവിലയല്ല. ഇതെങ്ങനെ സംഭവിക്കുന്നു.

ഒരു പവന്‍ സ്വര്‍ണത്തിന് നല്‍കേണ്ട വിലയും ഒരു പവന്‍ സ്വര്‍ണാഭരണത്തിന് നല്‍കേണ്ട വിലയും വ്യത്യസ്തമാണ്. ഇതെങ്ങനെയാണ് കണക്കാക്കുക. സ്വര്‍ണത്തിന് നികുതി നല്‍കേണ്ടതുണ്ടോ... തുടങ്ങി ഒരുപിടി കാര്യങ്ങള്‍ സ്വര്‍ണം വാങ്ങാന്‍ ജ്വല്ലറികളിലേക്ക് പോകും മുമ്പ് അറിഞ്ഞിരിക്കണം. ഇത്രയും വിവരങ്ങള്‍ നമ്മുടെ കൈയ്യിലുണ്ടായാല്‍ ജ്വല്ലറികളിലെ ജീവനക്കാര്‍ പറയുന്ന കാര്യങ്ങളില്‍ നമുക്ക് വേഗം കൃത്യത വരുത്താനാകും.

g

സ്വര്‍ണത്തെ ആഭരണമായും ആസ്തിയായും കാണുന്നവരാണ് മലയാളികള്‍. എന്തുകൊണ്ടാണ് ഓരോ സംസ്ഥാനത്തും ആഭരണങ്ങള്‍ക്ക് വ്യത്യസ്ത വില എന്ന് ചിന്തിച്ചിട്ടുണ്ടോ. പരിശുദ്ധിയും തൂക്കവും ഒരേ പോലെയാണെങ്കിലും വിലയില്‍ വ്യത്യസമുള്ളത് കാണാം. ഇവിടെയാണ് സ്വര്‍ണത്തിലെ കണക്ക് അറിയേണ്ടത്. ഓരോ ദിവസവും സ്വര്‍ണവിലയില്‍ മാറ്റം വരും. രാവിലെ പത്രത്തില്‍ കാണുന്ന വിലയാകില്ല ജ്വല്ലറിയിലെത്തുമ്പോള്‍.

ആരാണ് സ്വര്‍ണവില നിശ്ചയിക്കുക

സ്വര്‍ണ വ്യാപാരികളുടെ സംഘടനയാണ് ഓരോ സ്ഥലത്തും സ്വര്‍ണവില നിശ്ചയിക്കുക. വ്യാപാരികള്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസമുണ്ടായ വേളയില്‍ രണ്ട് വില ഈടാക്കിയ ചരിത്രവും കേരളത്തിലുണ്ട്. എല്ലാദിവസും രാവിലെയാണ് സംഘടന വില നിശ്ചയിക്കുക. ഇത് പ്രകാരമാണ് കേരളത്തിലെ ജ്വല്ലറികളില്‍ വില ഈടാക്കുന്നത്. തൊട്ടടുത്ത സംസ്ഥാനങ്ങളിലും അങ്ങനെ തന്നെ.

അതേസമയം, ഓരോ സംസ്ഥാനത്തും വ്യത്യസ്ത വിലയാകുമെങ്കിലും വലിയ വ്യത്യാസമുണ്ടാകില്ല. ആഭരണങ്ങള്‍ വാങ്ങുമ്പോള്‍ വിലയില്‍ വലിയ മാറ്റമുണ്ടാകും. പണിക്കൂലി, നികുതി, പരിശുദ്ധി എന്നിവയാണ് ഇതിന് കാരണം. 22 കാരറ്റ് സ്വര്‍ണത്തിന്റെ വിലയല്ല 24 കാരറ്റിന് ഈടാക്കുക. സ്വര്‍ണത്തിന്റെ തൂക്കം, പണിക്കൂലി, ജിഎസ്ടി, ഹാള്‍മാര്‍ക്ക് നിരക്ക് എന്നിവ ചേര്‍ത്താണ് ആഭരണത്തിന് വില തീരുമാനിക്കുക.

സ്വര്‍ണത്തിന്റെ തൂക്കം, പണിക്കൂലി എന്നിവ ചേര്‍ത്തുള്ള സംഖ്യയുടെ മൂന്ന് ശതമാനം ജിഎസ്ടിയായി നല്‍കണം. അതുകൊണ്ടുതന്നെ ആഭരണം വാങ്ങുമ്പോള്‍ ജിഎസ്ടി കൂടി ചേര്‍ത്താണ് വില പറയുക. ഇതിന് പുറമെയാണ് ഹാള്‍മാര്‍ക്കിങ് ചാര്‍ജായ 40 രൂപ ചേര്‍ക്കുക. പണിക്കൂലി ഓരോ ആഭരണങ്ങള്‍ക്കും വ്യത്യസ്തമായിരിക്കും. ഡിസൈന്‍ കൂടുമ്പോള്‍ പണിക്കൂലിയും വര്‍ധിക്കും.

24 കാരറ്റ് സ്വര്‍ണം എന്നത് ഏറ്റവും ഉയര്‍ന്ന പരിശുദ്ധിയുള്ളതാണ്. സാധാരണ സ്വര്‍ണ ആഭരണം നിര്‍മിക്കാന്‍ ഇതുപയോഗിക്കാറില്ല. 22 കാരറ്റ് സ്വര്‍ണമാണ് കേരളത്തില്‍ ആഭരണത്തിന് ഉപയോഗിക്കുക. 18 കാരറ്റിലുള്ള വില കുറഞ്ഞ സ്വര്‍ണവും ഉപയോഗിക്കാറുണ്ട്. കൂടാതെ ചില ആഭരണങ്ങളില്‍ ചെറിയ കല്ലുകള്‍ പതിച്ചിരിക്കും. ഇതിന് പ്രത്യേകം കാശ് നല്‍കേണ്ടി വരും.

എത്ര സ്വര്‍ണം ഒരാള്‍ക്ക് കൈവശം സൂക്ഷിക്കാം

എത്ര സ്വര്‍ണം വരെ ഒരു വ്യക്തിക്ക് കൈവശം സൂക്ഷിക്കാമെന്ന കാര്യവും അറിഞ്ഞിരിക്കണം. വിവാഹിതരായ സ്ത്രീകള്‍ക്ക് 62.5 പവന്‍ (500 ഗ്രാം) കൈവശം വെക്കാം. അവിവാഹിതരായ സ്ത്രീകള്‍ക്ക് ഇതിന്റെ പകുതിയും. എന്നാല്‍ പുരുഷന്മാര്‍ക്ക് 12.5 പവന്‍ (100 ഗ്രാം) സ്വര്‍ണം കൈവശം വെക്കാനേ ഇന്ത്യയില്‍ നിയമം അനുവദിക്കൂ.

വെളിപ്പെടുത്തിയ വരുമാനത്തിലെ സമ്പാദ്യം വഴി എത്ര സ്വര്‍ണവും വാങ്ങാം. അതിന് പ്രത്യക്ഷ നികുതി ഈടാക്കില്ല. കാര്‍ഷിക വരുമാനം, പാരമ്പര്യമായി കിട്ടിയ സ്വത്ത് എന്നിവയില്‍ നിന്നുള്ള ആദായം ഉപയോഗിച്ച് സ്വര്‍ണം വാങ്ങുമ്പോഴാണിത്. അതേസമയം, വാങ്ങിയ സ്വര്‍ണം മൂന്ന് വര്‍ഷത്തിനകം വില്‍ക്കുമ്പോള്‍ നികുതി ഈടാക്കാം. ഹൃസ്വകാല, ദീര്‍ഘകാല കാപിറ്റല്‍ ഗെയ്ന്‍ നികുതിയാണ് ഈ വില്‍ക്കുമ്പോള്‍ ഈടാക്കുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+