കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വലിയ ഉന്നതര്‍? സ്വപ്‌നയുടേയും സരിത്തിന്റേയും രഹസ്യമൊഴിയില്‍... പ്രചരിക്കുന്ന കഥകളില്‍ പ്രമുഖര്‍

Google Oneindia Malayalam News

കൊച്ചി/തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്‌ന സുരേഷിന്റേയും സരിത്തിന്റേയും രഹസ്യ മൊഴികള്‍ രേഖപ്പെടുത്തുകയാണ് കോടതി. സിആര്‍പിസി സെക്ഷന്‍ 164 പ്രകാരം രേഖപ്പെടുത്തുന്ന രഹസ്യമൊഴിയ്ക്ക് നിയമത്തിന് മുന്നില്‍ സാധുതയുണ്ട്.

ശിവശങ്കറിന് സ്വര്‍ണക്കടത്ത് അറിയില്ല; സ്വപ്‌ന സുരേഷിന്റെ 108 പ്രകാരമുള്ള മൊഴി പുറത്ത്... ഇനിയെന്ത്?ശിവശങ്കറിന് സ്വര്‍ണക്കടത്ത് അറിയില്ല; സ്വപ്‌ന സുരേഷിന്റെ 108 പ്രകാരമുള്ള മൊഴി പുറത്ത്... ഇനിയെന്ത്?

കോടതിയോട് രഹസ്യമായി കാര്യങ്ങള്‍ പറയാന്‍ സ്വപ്‌നയും സരിത്തും, കോടതിയോട് അനുവാദം തേടി!!കോടതിയോട് രഹസ്യമായി കാര്യങ്ങള്‍ പറയാന്‍ സ്വപ്‌നയും സരിത്തും, കോടതിയോട് അനുവാദം തേടി!!

സ്വര്‍ണക്കടത്തില്‍ ഉള്‍പ്പെട്ട ഉന്നത വ്യക്തികളെ കുറിച്ചാണ് രഹസ്യ മൊഴിയില്‍ ഇവര്‍ പറയുന്നത് എന്നാണ് വിവരം. എന്തായാലും ഈ മൊഴി നേരത്തേ കസ്റ്റംസിന് നല്‍കിയിട്ടുള്ളതാണ്. ഈ മൊഴി സംബന്ധിച്ച് സാമൂഹ്യ മാധ്യമങ്ങളിലും പലതും പ്രചരിക്കുന്നുണ്ട്.

വലിയ ഉന്നതര്‍

വലിയ ഉന്നതര്‍

സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണ് അറസ്റ്റിലായവരില്‍ ഏറ്റവും ഉന്നതന്‍. അടുത്തിടെ മാത്രമായിരുന്നു കസ്റ്റംസ് എം ശിവശങ്കറിനെ കേസില്‍ പ്രതിചേര്‍ത്തതും അറസ്റ്റ് ചെയ്തതും എന്ന് കൂടി ഓര്‍ക്കണം. ഇതിലും വലിയ ഉന്നതര്‍ കേസില്‍ വേറേയും ഉണ്ടത്രെ.

ആരയച്ചു, ആര്‍ക്ക് വേണ്ടി

ആരയച്ചു, ആര്‍ക്ക് വേണ്ടി

സ്വര്‍ണക്കടത്ത് പിടികൂടിയിട്ട് ഇപ്പോള്‍ അഞ്ച് മാസം ആകുന്നു. ഇത്രയൊക്കെ ആയിട്ടും ഈ സ്വര്‍ണം ആരാണ് അയച്ചത് എന്നോ ഇത് ആര്‍ക്ക് വേണ്ടിയാണ് അയച്ചത് എന്നോ കൃത്യമായി ഒരു അന്വേഷണ ഏജന്‍സിയും കണ്ടെത്തിയിട്ടില്ല. കസ്റ്റംസ്, എന്‍ഐഎ, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് തുടങ്ങി നിരവധി കേന്ദ്ര ഏജന്‍സികള്‍ കൂലങ്കഷമായി അന്വേഷിച്ചുകൊണ്ടേയിരിക്കുകയാണ്.

പ്രമുഖര്‍

പ്രമുഖര്‍

സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ആദ്യം ഉയര്‍ന്ന പേരുകളില്‍ കേരളത്തിലെ ഒരു പ്രമുഖ ജ്വല്ലറി ഉടമയുടെ പേരും ഉണ്ടായിരുന്നു. ഈ ജ്വല്ലറി ഉടമയും ബിജെപി നേതാക്കളും തമ്മിലുള്ള അടുപ്പത്തെ കുറിച്ചും അണിയറ സംസാരങ്ങള്‍ ഉണ്ടായെങ്കിലും പിന്നീട് അതേക്കുറിച്ച് കാര്യമായ വാര്‍ത്തകള്‍ ഒന്നും വന്നതുമില്ല.

അനില്‍ നമ്പ്യാര്‍ എന്തിന് വിളിച്ചു

അനില്‍ നമ്പ്യാര്‍ എന്തിന് വിളിച്ചു

ജനം ടിവിയുടെ ഉന്നത സ്ഥാനം വഹിക്കുന്ന മാധ്യമ പ്രവര്‍ത്തകനായ അനില്‍ നമ്പ്യാര്‍ സ്വപ്‌ന സുരേഷിന് വിളിച്ച് ഉപദേശിച്ച കാര്യം സ്വപ്‌നയുടെ മൊഴിയിലൂടെ പുറത്തറിഞ്ഞിരുന്നു. ഡിപ്ലോമാറ്റിക് ബാഗേജ് വഴിയല്ല സ്വര്‍ണം വന്നത് എന്ന് പറയണം എന്നായിരുന്നത്രെ അനില്‍ നമ്പ്യാരുടെ ഉപദേശം. എന്തായാലും അനില്‍ നമ്പ്യാരെ കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു.

നമ്പ്യാര്‍ ആര്‍ക്കൊപ്പം

നമ്പ്യാര്‍ ആര്‍ക്കൊപ്പം

ബിജെപിയിലെ വിഭാഗീയതയില്‍ അനില്‍ നമ്പ്യാര്‍ ആര്‍ക്കൊപ്പം എന്നതായിരുന്നു അന്നത്തെ പ്രധാന ചോദ്യം. വി മുരളീധരനോട് അടുപ്പമുള്ള ആളാണ് അനില്‍ നമ്പ്യാര്‍. കസ്റ്റംസിന്റെ ചോദ്യം ചെയ്യലില്‍ നമ്പ്യാര്‍ക്ക് ക്ലീന്‍ ചിറ്റ് ഇല്ലെന്നായിരുന്നു അന്ന് പുറത്ത് വന്ന വാര്‍ത്തകള്‍. സംശയത്തിന്റെ നിഴലില്‍ നിന്ന് മാറിയതിന് ശേഷമേ ജനം ടിവിയിലേക്ക് ഉള്ളൂ എന്ന് പറഞ്ഞെങ്കിലും, അധികം കഴിയും മുമ്പേ അനില്‍ നമ്പ്യാര്‍ തിരിച്ചെത്തുകയും ചെയ്തു.

വി മുരളീധരന്‍

വി മുരളീധരന്‍

കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരനെതിരെയാണ് ഇത് സംബന്ധിച്ച പല ആരോപണങ്ങളും ഉയരുന്നത്. സ്വര്‍ണം പിടികൂടിയത് ഡിപ്ലോമാറ്റിക് ബാഗേജില്‍ നിന്നല്ലെന്ന് ആവര്‍ത്തിച്ച് പറഞ്ഞുകൊണ്ടിരുന്നത് വി മുരളീധരന്‍ ആയിരുന്നു. ഇത് പല സംശയങ്ങള്‍ക്കും വഴിവയ്ക്കുകയും ചെയ്തു. വി മുരളീധരന്റെ ദുബായ് ബന്ധങ്ങളെ കുറിച്ചും സാമൂഹ്യ മാധ്യമങ്ങളില്‍ ചില പ്രചാരണങ്ങള്‍ ഉണ്ടായിരുന്നു.

ഇടത് പ്രചാരണങ്ങള്‍

ഇടത് പ്രചാരണങ്ങള്‍

വി മുരളീധരനേയും അനില്‍ നമ്പ്യാരേയും എല്ലാം ബന്ധിപ്പിച്ചുള്ള പ്രചാരണങ്ങള്‍ക്ക് പിറകില്‍ സോഷ്യല്‍ മീഡിയയിലെ ഇടത് പ്രൊഫൈലുകളാണ്. സംസ്ഥാന പോലീസ് തന്നെ ഇക്കാര്യത്തില്‍ തെളിവുകള്‍ ശേഖരിച്ചിട്ടുണ്ട് എന്നൊക്കെയാണ് പ്രചാരണം.

സര്‍ക്കാരിലെ വമ്പന്‍മാരോ

സര്‍ക്കാരിലെ വമ്പന്‍മാരോ

എന്നാല്‍ സംസ്ഥാന സര്‍ക്കാരിലെ വമ്പന്‍മാരാണ് സ്വപ്‌നയുടേയും സരിത്തിന്റേയും മൊഴിയില്‍ ഉള്ളത് എന്ന രീതിയില്‍ ആണ് ബിജെപി അനുകൂലികളുടേയും കോണ്‍ഗ്രസ് അനുകൂലികളുടേയും പ്രചാരണം. മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടി സിഎം രവീന്ദ്രനെ ഇഡി ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതും ഇതിനോട് ചേര്‍ത്തുവായിക്കുന്നുണ്ട് ഇവര്‍.

English summary
Who are the Big Fishes in Swapna Suresh's 164 statement? What is spreading on social media
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X