അറസ്റ്റിലാകും മുന്‍പ് ബ്ളസിയും ഷൈനും നടത്തിയ പാര്‍ട്ടിയില്‍ രണ്ട് ഉന്നതരും?
കൊച്ചി: കൊച്ചി കേന്ദ്രീകരിച്ച് നടന്ന സ്‌മോക്ക് പാര്‍ട്ടികളില്‍ രാഷ്ട്രീയ രംഗത്തെ പ്രമുഖരും പങ്കെടുത്തതായി റിപ്പോര്‍ട്ട്. മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ നടന്‍ ഷൈന്‍ ടോം ചാക്കോയും സംഘവും കൊച്ചിയില്‍ നടത്തിയ സ്‌മോക്ക് പാര്‍ട്ടികളെപ്പറ്റി ഞെട്ടിയ്ക്കുന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്. ഷൈന്‍ ചാക്കോയ്ക്ക് ഒപ്പം അറസ്റ്റിലായ മോഡലും സംവിധായികയുമായ ബ്‌ളസി കൊച്ചിയില്‍ നടത്തിയ സ്‌മോക്ക് പാര്‍ട്ടില്‍ രണ്ട് ഉന്നതരും പങ്കെടുത്തതായി റിപ്പോര്‍ട്ട്.
കൊച്ചിയില്‍ നാല് സ്‌മോക്ക് പാര്‍ട്ടികളാണ് സംഘം നടത്തിയത്. സംഘം പിടിയാലാവുന്നതിന് മുമ്പ് നടത്തിയ പാര്‍ട്ടിയില്‍ രണ്ട് ഉന്നതര്‍ പങ്കെടുത്തുവെന്നാണ് മംഗളം റിപ്പോര്‍ട്ട് ചെയ്യുന്നത്. സിനിമ രംഗത്തെയും രാഷ്ട്രീയ രംഗത്തെയും പ്രമുഖര്‍ പൊലീസ് പിടിയിലകപ്പെടാതെ രക്ഷപ്പെടുന്നുവെന്നും ആക്ഷേപം ഉയരുന്നുണ്ട്.

ഗോവയില്‍ നിന്ന് ഫ്രാങ്കി എന്നൊരാളാണ് ബ്ളസിയ്ക്ക് കൊക്കെയ്ന്‍ നല്‍കിയത്. ഇയാളെപ്പറ്റിയും അന്വേഷിയ്ക്കും. എത്ര രൂപയാണ് സംഘത്തിന് കൊക്കെയിന്‍ ലഭിച്ചതെന്നും അന്വേഷിയ്ക്കും. കൊക്കെയ്ന്‍ കൈവശം വച്ച കേസില്‍ കൊച്ചി കടവന്ത്രയിലെ ഫ്ളാറ്റില്‍ നിന്നും നടന്‍ ഷൈന്‍ ടോം ചാക്കോ, ബ്ളസി, ടിന്‍സി, സ്‌നേഹ, രേഷ്മ എന്നിവരാണ് പിടിയിലായത്. ബ്ളസിയുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് ഫ്ളാറ്റിലെത്തിയതെന്നാണ് ഷൈന്‍ അന്വേഷണ സംഘത്തോട് പറഞ്ഞത്.


Click it and Unblock the Notifications