കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫോണില്‍ ചുമയ്ക്കുന്ന ആ പെണ്‍കുട്ടി ആരാണ് എന്നറിയുമോ? മലയാളിയായ ശ്രീപ്രിയ

  • By Desk
Google Oneindia Malayalam News

കൊച്ചി: കൊറോണ വൈറസ് രോഗം വ്യാപിക്കാതിരിക്കാന്‍ ഫോണിലൂടെ മുന്നറിയിപ്പ് നല്‍കുന്ന ആ ശബ്ദം ആരുടേതാണെന്ന് അറിയുമോ? മലയാളിയായ ശ്രീപ്രിയ ആണത്. ഇവരുടെ ശബ്ദമാണ് കൊറോണ ഭീതിയുടെ സാഹചര്യത്തില്‍ ഫോണിലൂടെ കേള്‍ക്കുന്നത്. പ്രീ കോള്‍ ട്യൂണ്‍ ആയും കോളള്‍ ട്യൂണ്‍ ആയും ജാഗ്രതാ നിര്‍ദേശം രാജ്യത്തുടനീളം സെറ്റ് ചെയ്തിരിക്കുന്നത് ശ്രീപ്രിയയുടെ ശബ്ദത്തിലാണ്.

mo

എറണാകുളം ഗാന്ധി നഗറിലെ ടെലികോം സ്‌റ്റോര്‍ ഡിപ്പോ ജൂനിയര്‍ അക്കൗണ്ട്‌സ് ഓഫീസറാണ് ശ്രീപ്രിയ. ബിഎസ്എന്‍എല്ലിന്റെ മലയാളം അനൗണ്‍സ്‌മെന്റുകളിലൂടെ നേരത്തെയും ശ്രീപ്രിയ ശ്രദ്ധിക്കപ്പെട്ടിരുന്നു. പലവിധ പ്രതിരോധ സംവിധാനങ്ങളാണ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്. അതിലൊന്നാണ് ഫോണിലൂടെയുടെ നിര്‍ദേശങ്ങള്‍. 45 സെക്കന്റോളം നീളുന്ന ജാഗ്രതാ നിര്‍ദേശമാണ് ഫോണ്‍ ചെയ്യുമ്പോള്‍ കേള്‍ക്കുക.

യുപി കോണ്‍ഗ്രസ് 'ചെങ്കൊടി'യേന്തുന്നു; പ്രിയങ്ക വന്ന ശേഷം വന്‍ മാറ്റം, നെറ്റിചുളിച്ച് നേതാക്കള്‍യുപി കോണ്‍ഗ്രസ് 'ചെങ്കൊടി'യേന്തുന്നു; പ്രിയങ്ക വന്ന ശേഷം വന്‍ മാറ്റം, നെറ്റിചുളിച്ച് നേതാക്കള്‍

എന്നാല്‍ ഇത് അലോസരപ്പെടുത്തുന്നുവെന്ന ആക്ഷേപവുമുണ്ട്. ഇതിനെതിരെ ചെന്നൈയിലലെ ഒരു അഭിഭാഷകന്‍ മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരിക്കുകയാണ്. ഫോണ്‍ ചെയ്യുമ്പോള്‍ കണക്ട് ആകുന്നതിന് മുമ്പാണ് ജാഗ്രതാ നിര്‍ദേശങ്ങള്‍ കേള്‍ക്കുക. ജനങ്ങള്‍ക്ക് പരിഭ്രാന്തിയുണ്ടാക്കുന്നതാണ് സന്ദേശമെന്ന് ഹര്‍ജിയില്‍ ആരോപിക്കുന്നു.

മധ്യപ്രദേശില്‍ അവസാന ലാപ്പില്‍ കോണ്‍ഗ്രസ്; വിമതര്‍ നേതാക്കളെ വിളിച്ചു, ഇനി ഭയമില്ലെന്ന് റാവത്ത്മധ്യപ്രദേശില്‍ അവസാന ലാപ്പില്‍ കോണ്‍ഗ്രസ്; വിമതര്‍ നേതാക്കളെ വിളിച്ചു, ഇനി ഭയമില്ലെന്ന് റാവത്ത്

ചുമയോടെയാണ് സന്ദേശം ആരംഭിക്കുന്നത്. ഫോണ്‍ ചെയ്യുമ്പോള്‍ ചുമ കേള്‍ക്കുന്നത് അലോസരമുണ്ടാക്കുന്നു. അറിയാതെ നമുക്കും ചുമ വരാന്‍ അത് കാരണമാകുന്നു. ചുമ ഒഴിവാക്കി നിര്‍ദേശങ്ങള്‍ മാത്രമായി ചുരുക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. ആരോഗ്യ മന്ത്രാലയം, ടെലികമ്യൂണിക്കേഷന്‍ മന്ത്രാലയം, വാര്‍ത്താ പ്രക്ഷേപണ മന്ത്രാലയം, ട്രായ് എന്നിവരെ എതിര്‍കക്ഷികളാക്കിയാണ് മദ്രാസ് ഹൈക്കോടതിയില്‍ അഭിഭാഷകന്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്.

ഞങ്ങളെ അവര്‍ കൊല്ലുകയാണ്; ഇടപെടണം... നരേന്ദ്ര മോദിക്ക് ഇറാന്‍ പ്രസിഡന്റിന്റെ കത്ത്ഞങ്ങളെ അവര്‍ കൊല്ലുകയാണ്; ഇടപെടണം... നരേന്ദ്ര മോദിക്ക് ഇറാന്‍ പ്രസിഡന്റിന്റെ കത്ത്

കൊറോണ വൈറസ് ജാഗ്രതാ നിര്‍ദേശം കേള്‍ക്കേണ്ട എന്നുള്ളവര്‍ക്ക് അതിനുള്ള സാങ്കേതിക സൗകര്യവുമുണ്ട്. കൊറോണ രോഗം പടരാതെ സൂക്ഷിക്കാനും രോഗ ലക്ഷണങ്ങളെ കുറിച്ചുമാണ് ഫോണില്‍ കോള്‍ ചെയ്യുമ്പോള്‍ വരുന്ന ജാഗ്രതാ നിര്‍ദേശം. പനി, ചുമ, ശ്വാസതടസ്സം തുടങ്ങിയ രോഗലക്ഷണങ്ങള്‍ ഉള്ളവരുമായി അടുത്തിടപെടരുത്. ഒരു മീറ്റര്‍ അകലം പാലിക്കുക തുടങ്ങിയ കാര്യങ്ങളാണ് സന്ദേശത്തിലൂടെ ശ്രീപ്രിയ പറയുന്നത്. ജിയോ, എയര്‍ടെല്‍, ബിഎസ്എന്‍എല്‍ എന്നീ മൊബൈല്‍ സേവനദാതാക്കളെല്ലാം സര്‍ക്കാരിന്റെ മുന്നറയിപ്പ് സന്ദേശം പ്രവര്‍ത്തനക്ഷമമാക്കിയിരുന്നു.

English summary
Who are the Voice behind Corona virus callertune alert
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X