നിങ്ങള്‍ ആരാ?, ഹു കെയേഴ്‌സ്, സമാധി സമാധി, ബാവു സ്വാമി..: സോഷ്യല്‍ മീഡിയ ട്രോളിയ ഡയലോഗുകള്‍
സമൂഹ മാധ്യമങ്ങള്‍ കേരളത്തിലെ പൊതു ജീവിതവുമായി ഏറ്റവും അടുത്തുനിന്ന് വര്‍ഷമായിരുന്നു 2025. രാഷ്ട്രീയ-സാമൂഹിക-സിനിമാ രംഗങ്ങളിലെ സംഭവ വികാസങ്ങളെല്ലാം സമൂഹ മാധ്യമങ്ങളിലും വലിയ ചര്‍ച്ചയായി മാറി. പ്രസ്താവനകളുടെ പേരില്‍ നിരവധി പ്രമുഖര്‍ വലിയ തോതില്‍ സൈബര്‍ ആക്രമണങ്ങള്‍ നേരിട്ടു. എന്നാല്‍ ഗൗരവമുള്ള പ്രസ്താവനകള്‍ ചിരി പൊട്ടുന്ന ട്രോളായി മാറിയതും കണ്ടു. കഴിഞ്ഞ വര്‍ഷം പ്രമുഖരുടെ നിരവധി ഡയലോഗുകളാണ് സമൂഹ മാധ്യമങ്ങളില്‍ ചിരി പടര്‍ത്തുന്ന ട്രോളുകളായി മാറിയത്. അത് ശ്രീനിവാസന്‍ സിനിമകളിലെ ഡയലോഗുകള്‍ പോലെ നിത്യജീവിതത്തിന്റെ ഭാഗമാവുകയും ചെയ്തു.
ഈ വര്‍ഷം അവസാനം ഏറ്റവും ചിരിപ്പിച്ച ഡയലോഗുകളില്‍ ഒന്നാണ് ബാബുസ്വാമി. സോഷ്യല്‍ മീഡിയ താരമായ നാഗസൈരന്ദ്രിയുടെ സംഭാഷണമാണ് ഇപ്പോഴും റീല്‍സുകളായി നിറഞ്ഞോടുന്നത്. ബാവുസ്വാമി... എന്നു തുടങ്ങുന്ന ഡയലോഗ് ആണ് ഡിസംബറില്‍ എല്ലാവരെയും ചിരിപ്പിച്ചത്. സമീപകാലത്ത് ഇറങ്ങിയതില്‍ ഏറ്റവും വലിയ ട്രോളായി അതു മാറുകയും ചെയ്തു. നിര്‍ദോഷമായ ഈ ഫലിതം എല്ലാവരും ആസ്വദിച്ച് റീലാക്കുകയും ചെയ്തു.

അടുത്തതായി വൈറലായത് പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിന്റെ ഹൂ കെയേഴ്‌സ് എന്ന ഡയലോഗാണ്. തനിക്ക് നേരെ ഉയര്‍ന്ന് ലൈംഗിക ആരോപണങ്ങളെ കുറിച്ചുള്ള മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് രാഹുല്‍ പറഞ്ഞ മറുപടിയായിരുന്നു ഇത്. പിന്നീട് തെളിവുകള്‍ സഹിതം അതിജീവിത പരാതിപ്പെട്ടതോടെ രാഹുലിന്റെ ഈ ഡയലോഗ് സോഷ്യല്‍ മീഡിയയില്‍ വലിയ ട്രോള്‍ ആയി മാറി.
ബിഗ് ബോസ് സീസണ്‍ ഏഴിലെ മത്സരാര്‍ത്ഥിയായ അനീഷിന്റെ ഡയലോഗാണ് 2025 ല്‍ സോഷ്യല്‍ മീഡിയ കീഴടക്കിയ മറ്റൊരു ഡയലോഗ്. മറ്റൊരു മത്സരാര്‍ത്ഥിയായ രേണു സുധിയെ കളിയാക്കി അനീഷ് പറഞ്ഞ കണ്ണടച്ച് കിടക്കണത് ഞാന്‍ കണ്ടു എന്ന ഡയലോഗ് സമൂഹമാധ്യമങ്ങളില്‍ വലിയ വൈറലായി മാറി.
തിരുവനന്തപുരത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച വാര്‍ത്തയായിരുന്നു നെയ്യാറ്റിന്‍കര സ്വദേശിയായ ഗോപന്‍ സ്വാമിയുടെ മരണം. ഈ മരണത്തെ സമാധി എന്നാണ് ഗോപന്‍ സ്വാമിയുടെ ഭാര്യയും മക്കളും വിശേഷിപ്പിച്ചത്. ഗോപന്‍ സ്വാമിയുടെ സാധാരണ മരണമല്ലെന്നു സ്ഥാപിക്കാന്‍ സമാധി സമാധി എന്നാണ് ഭാര്യ വിശേഷിപ്പിച്ചു കൊണ്ടിരുന്നത്. ഇത് സമൂഹ മാധ്യമങ്ങളില്‍ വലിയ വൈറലായും ട്രോളായും മാറി.












Click it and Unblock the Notifications