കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആസിഫ് അലിയുടെ വീട് ആക്രമിച്ചത് സിപിഎം അല്ല, മുസ്ലീം ലീഗോ?

Google Oneindia Malayalam News

തൊടുപുഴ: സിനിമ താരം ആസിഫ് അലിയുടെ വീട് ആക്രമിച്ചത് ആരാണ്? സിപിഎമ്മുകാരാണ് താരത്തിന്റെ വീടിന് നേര്‍ക്ക് ആക്രമണം നടത്തിയത് എന്ന രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ പലരും പ്രചാരണം തുടങ്ങിയിരുന്നു. എന്നാല്‍ സിപിഎമ്മുകാര്‍ അല്ല വീട് ആക്രമിച്ചത്.

തൊടുപുഴ ഉണ്ടന്‍ പ്ലാവിലെ വീടിന് നേര്‍ക്കാണ് കഴിഞ്ഞ ദിവസം രാത്ര കല്ലേറുണ്ടായത്. എന്തായാലും ആസിഫ് അലി ആ സമയത്ത് വീട്ടില്‍ ഉണ്ടായിരുന്നില്ല.

സിപിഎമ്മുകാരാണ് ആക്രമണത്തിന് പിന്നിലെന്ന് പറഞ്ഞവര്‍, ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ പിന്‍വാങ്ങിയിരുന്നു. മുസ്ലീം ലീഗുകാരാണ് ആക്രമണം നടത്തിയതെന്നാണ് ആസിഫ് അലിയുടെ പിതാവ് പറയുന്നത്. സിപിഎമ്മുകാര്‍ ആസിഫിന്റെ വീട് ആക്രമിയ്ക്കാന്‍ ഒരു സാധ്യതയും ഇല്ല... അതിന് ചില കാരണങ്ങളും ഉണ്ട്.

ആസിഫിന്റെ വീട്

ആസിഫിന്റെ വീട്

ആസിഫ് അലിയുടെ തൊടുപുഴയിലെ ഉണ്ടന്‍പ്ലാവിലുള്ള വീടിന് നേര്‍ക്കാണ് കഴിഞ്ഞ ദിവസം ആക്രമണം ഉണ്ടായത്. ബൈക്കിലെത്തിയ സംഘം കല്ലെറിയുകയായിരുന്നു.

പിന്നില്‍ മുസ്ലീം ലീഗ്?

പിന്നില്‍ മുസ്ലീം ലീഗ്?

വീട് ആക്രമിച്ചതിന് പിന്നില്‍ മുസ്ലീം ലീഗ് ആണെന്നാണ് ആസിഫ് അലിയുടെ പിതാവ് ഷൗക്കത്തലി പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്.

സിപിഎം-ലീഗ്

സിപിഎം-ലീഗ്

സിപിഎം-മുസ്ലീം സംഘര്‍ഷം ഇടയ്ക്കിടെ ഉണ്ടാകുന്ന സ്ഥലമാണത്രെ ഉണ്ടന്‍പ്ലാവ്. അത് തന്നെയാണ് ഇത്തവണയും ഉണ്ടായതെന്നാണ് പറയുന്നത്.

സിപിഎമ്മിന്റെ പേരില്‍

സിപിഎമ്മിന്റെ പേരില്‍

ആസിഫിന്റെ വീട് ആക്രമിച്ചപ്പോള്‍, അതിന് പിന്നില്‍ സിപിഎം ആണെന്ന് വരുത്തിത്തീര്‍ക്കാന്‍ ചിലര്‍ ശ്രമം നടത്തിയിരുന്നു. അങ്ങനെ ഒരു ആരോപണത്തിന് പിന്നിലും ചില കാര്യങ്ങളുണ്ട്.

ആസിഫിന്റെ പിതാവ്

ആസിഫിന്റെ പിതാവ്

നഗരസഭയിലെ മുന്‍ ചെയര്‍മാന്‍ ആണ് ആസിഫ് അലിയുടെ പിതാവ്. ഇദ്ദേഹത്തെ മുമ്പ് സിപിഎമ്മില്‍ നിന്ന് പുറത്താക്കിയിരുന്നു. ഇക്കാര്യം പറഞ്ഞാണ് ചിലര്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തം സിപിഎമ്മിന് മേല്‍ കെട്ടിവച്ചത്.

ലീഗില്‍ നിന്ന് സിപിഎമ്മിലേയ്ക്ക്

ലീഗില്‍ നിന്ന് സിപിഎമ്മിലേയ്ക്ക്

സിപിഎമ്മില്‍ നിന്ന് പുറത്താക്കപ്പെട്ട ഷൗക്കത്തലി മുസ്ലീം ലീഗിലാണ് ചേര്‍ന്നത്. എന്നാല്‍ 2014 ല്‍ അദ്ദേഹം സിപിഎമ്മില്‍ തിരികെയെത്തി. ഇപ്പോള്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയാണ്.

വാര്‍ഡ് സഭ

വാര്‍ഡ് സഭ

വാര്‍ഡ് സഭ ചേരുന്നതുമായി ബന്ധപ്പെട്ട് പ്രദേശത്ത് മുസ്ലീം ലീഗുമായി തര്‍ക്കമുണ്ടായിരുന്നതായി ഷൗക്കത്തലി പറയുന്നു. വീടിന് മുന്നില്‍ മുസ്ലീം ലീഗിന്റെ പ്രതിഷേധ പ്രകടനവും നടന്നിരുന്നു.

ആസിഫ് ഇല്ലായിരുന്നു

ആസിഫ് ഇല്ലായിരുന്നു

വീടിന് നേര്‍ക്ക് ആക്രമണം നടക്കുമ്പോള്‍ ആസിഫോ ഷൗക്കത്തലിയോ അവിടെ ഉണ്ടായിരുന്നില്ല. ആസിഫ് അലിയുടെ സഹോദരനും സുഹൃത്തും മാത്രമാണ് ഉണ്ടായിരുന്നത്.

വീട്ടിലെത്തി

വീട്ടിലെത്തി

കൊച്ചിയിലായിരുന്ന ആസിഫ് അലി ആക്രമണവാര്‍ത്ത അറിഞ്ഞ് തൊടുപുഴയില്‍ എത്തിയിരുന്നു.

English summary
Who attacked Asif Ali's House? CPM or Muslim League? Asif's father alleges the involvement of Muslim League.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X