ആദ്യം ആക്രമിച്ചത് സമദാനിയോ?
കോട്ടക്കല്‍: മുസ്ലീം ലീഗ് എംഎല്‍എ അബ്ദുസമദ് സമദാനിയെ കത്തികൊണ്ട് കുത്തിയ കേസില്‍ പുളിക്കല്‍ കുഞ്ഞാവ എന്ന ആളെ പോലീസ് അറസ്റ്റ് ചെയ്തു. എന്നാല്‍ തന്നെ സമദാനി ആക്രമിക്കുകയാണ് ഉണ്ടായതെന്നാണ് കുഞ്ഞാവ പറയുന്നത്. പരിക്കേറ്റ കുഞ്ഞാവ കോട്ടക്കലിലെ മറ്റൊരു ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവിടെവച്ചാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.
കോട്ടക്കല്‍ കുററിപ്പുറത്തെ ആലിന്‍ ചുവട് ജുമാമസ്ജിദുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് ഇപ്പോള്‍ കത്തിക്കുത്തില്‍ അവസാനിച്ചത്. പള്ളി പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലിയായിരുന്നു അന്ന് തര്‍ക്കം. തര്‍ക്കം പിന്നീട് സംഘര്‍ഷത്തിലേക്ക് നീങ്ങുകയും രണ്ട് പേര്‍ കത്തിക്കുത്തില്‍ മരിക്കുകയും ചെയ്തിരുന്നു. പുളിക്കല്‍ കുഞ്ഞാവയുടെ സഹോദരങ്ങളായിരുന്നു മരിച്ച രണ്ട് പേരും. പിന്നീടും സംഘര്‍ഷം തുടര്‍ന്ന സാഹചര്യത്തിലാണ് സമദാനി പ്രശ്‌നത്തില്‍ ഇടപെടുന്നത്.

അപ്രതീക്ഷിതമായ ആക്രമണമാണ് തനിക്ക് നേരെ ഉണ്ടായതെന്ന് സമദാനി ആശുപത്രിയില്‍ വച്ച് പ്രതികരിച്ചു. ആക്രമണത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും സമദാനി ആരോപിച്ചു. മൂന്ന് മാസമായി പ്രതി തന്നെ കാണണമെന്ന് ആവശ്യപ്പെടുന്നുണ്ടായിരുന്നെങ്കിലും വെള്ളിയാഴ്ചയാണ് അനുമതി കൊടുത്തതെന്ന് സമദാനി പറയുന്നു. മുറിയടച്ചിരുന്ന്ത് സന്തോഷത്തോടെ സംസാരം തുടങ്ങിയ കുഞ്ഞാവ പെട്ടെന്ന് കത്തിയെടുത്ത് കുത്തുകയായിരുന്നുവെന്നും സമദാനി പറഞ്ഞു.
എന്തായലും സമദാനിയുടെ പരിക്ക് ഗുരുതരമല്ല. ആദ്യം അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ച സമദാനിയെ മുറിവിന് തുന്നലിട്ടതിന് ശേഷം മുറിയിലേക്ക് മാറ്റി. സംഭവത്തില്‍ പോലീസ് വിശദമായ അന്വേഷണം തുടങ്ങിയിട്ടുണ്ട്.












Click it and Unblock the Notifications