കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശാശ്വതീകാനന്ദയുടെ മരണത്തിന് പിന്നിലെ അറിയാക്കഥകള്‍ ഇങ്ങനെ...

Google Oneindia Malayalam News

തിരുവനന്തപുരം: ശിവഗിരി മഠാധിപതിയായിരുന്ന ശാശ്വതികാനന്ദയുടെ മരണവുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ ഉടലെടുക്കുന്നതിനിടെ സര്‍ക്കാര്‍ തുടരന്വേഷണത്തിന് ഉത്തരവിട്ടു. പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. ശാശ്വതീകാനന്ദയുടേത് കൊലപാതകമാണെന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പും ആരോപണം ഉയര്‍ന്നിരുന്നു.

സ്വാഭാവിക മരണത്തില്‍ നിന്നും മുങ്ങി മരണത്തില്‍ നിന്നും കൊലപാതകമാണെന്നതിലേയ്ക്ക് നയിക്കുന്ന ഒട്ടേറെ കാരണങ്ങള്‍ ഈ മരണത്തിന് പിന്നിലുണ്ട്. ബന്ധുക്കളും മഠത്തിലെ മറ്റ് സന്യാസിമാരും ശാശ്വതീകാനന്ദയുടേത് കൊലപാതകമാണെന്ന് വിശ്വസിയ്ക്കാന്‍ ചില കാരണങ്ങളുണ്ട്

ബിജു രമേശിന്റെ വെളിപ്പെടുത്തല്‍

ബിജു രമേശിന്റെ വെളിപ്പെടുത്തല്‍

ശാശ്വതീകാനന്ദയുടെ മരണത്തില്‍ ബിജു രമേശ് നടത്തിയ വെളിപ്പെടുത്തലുകളാണ് തുടരന്വേഷണത്തി പോലും കാരണമാകുന്നത്.

 മരണം

മരണം

2002 ജൂലൈ ഒന്നിനാണ് ശിവഗിരി മഠാധിപതിയായ ശാശ്വതീകാനന്ദയെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്.

മുങ്ങിമരണം

മുങ്ങിമരണം

മുങ്ങി മരണമെന്നാണ് ക്രൈം ബ്രാഞ്ച് കണ്ടെത്തിയത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലും ഇക്കാര്യം വ്യക്തമായിരുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലും ക്രമക്കേട് നടന്നെന്ന് ആരോപണം ഉയര്‍ന്നിരുന്നു

നീന്തല്‍ അറിയാം

നീന്തല്‍ അറിയാം

നീന്തല്‍ വശമുള്ള ശാശ്വതീകാനന്ദ എങ്ങനെ മുങ്ങി മരിയ്ക്കുമെന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതി ചോദിച്ചിരുന്നു

ഇങ്ങനെ

ഇങ്ങനെ

നീന്തല്‍ അറിയാവുന്ന ഒരാള്‍ മുങ്ങി മരിയ്ക്കണമെങ്കില്‍ നീന്തി തളരുകയോ തലയ്ക്ക് ക്ഷതമേല്‍ക്കുകയോ വിഷാംശം ഉള്ളില്‍ ചെല്ലുകയോ വേണംമെന്ന് കോടതി.

കൊന്നു?

കൊന്നു?

പൂര്‍ണ ആരോഗ്യവാനായ ശാശ്വതീകാന്ദയെ കായിക ബലത്തിലൂടെ കീഴ്‌പ്പെടുത്തി കൊന്നതാകാനും സാധ്യതയുണ്ട്. അദ്ദേഹത്തിന്‍റെ നെറ്റിയിലെ മുറിപ്പാടും കല്‍പ്പടവുകളിലും മറ്റും കണ്ട ചോരപ്പാടുകളും സംശയത്തിന് ഇടയാക്കുന്നു

സംശയമേറുന്നു

സംശയമേറുന്നു

വെള്ളാപ്പള്ളി നടേശന്റെ മകന്‍ തുഷാര്‍ വെള്ളാപ്പള്ളി ശാശ്വതീകാനന്ദയെ മര്‍ദ്ദിച്ചുവെന്ന ബിജു രമേശിന്റെ ആരോപണം തുഷാറിനെ സംശയത്തിന്റെ നിഴലില്‍ ആഴ്ത്തുന്നു.

English summary
Who behind Saswathikananda's death?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X