കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഈ സര്‍ക്കാറിന്‍റെ വാക്കുകള്‍ ആരാണ് വിശ്വസിക്കുന്നത്; ബഡായി ബജറ്റെന്ന് രമേശ് ചെന്നിത്തല

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാറിന്‍റെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തോമസ് ഐസക് അവതരിപ്പിച്ചത് ബഡായി ബജറ്റാണെന്ന് ബജറ്റിന് പിന്നാലെ നടത്തിയ പത്രസമ്മേളനത്തില്‍ രമേശ് ചെന്നിത്തല വിമര്‍ശിച്ചു. യാഥാര്‍ത്ഥ്യ ബോധ്യമില്ലാത്ത ബജറ്റാണ് അവതരിപ്പിച്ചിരിക്കുന്നത്. കടമെടുത്ത് കേരളത്തെ മുടിക്കുന്ന ഒരു നിലപാടാണ് ഈ സര്‍ക്കാര്‍ സ്വീകരിച്ച് വന്നത്. തകര്‍ന്ന് കിടക്കുന്ന കേരളത്തിന്‍റെ സാമ്പത്തിക നില മെച്ചപ്പെടുത്തുന്നതിനുള്ള ക്രിയാത്മകമായ ഒരു നിര്‍ദേശവും ഈ ബജറ്റില്‍ കാണാന്‍ കഴിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

കോവിഡ് കാലത്ത് ജനങ്ങളുടെ കയ്യില്‍ കൂടുതല്‍ പണം എത്തേണ്ടതായിരുന്നു. എന്നാല്‍ അത് എത്തിക്കാനുള്ള ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. റബറിന്‍റെ താങ്ങുവില 150 രൂപയായി നിശ്ചയിച്ചത് യുഡിഎഫ് സര്‍ക്കാറായിരുന്നു. ഇപ്പോള്‍ സര്‍ക്കാര്‍ അധികാരത്തിലേറി അഞ്ച് വര്‍ഷം കഴിഞ്ഞപ്പോള്‍ 20 രൂപ മാത്രം വര്‍ധിപ്പിച്ചത് കര്‍ഷകരോടുള്ള അവഹേളനമാണ്. വാസ്തവത്തില്‍ ഇത് 250 രൂപയെങ്കിലും ആക്കേണ്ടതായിരുന്നു.

 ramesh-chennithala3

കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച 5000 കോടി രൂപയുടെ ഇടുക്കി പാക്കേജും 3400 കോടി രൂപയുടെ കുട്ടനാട് പാക്കേജും എവിടെ പോയി. 2000 കോടി രൂപയുടെ വയനാട് പാക്കേജും പിന്നെ കണ്ടില്ല. പ്രഖ്യാപനമല്ലാതെ ഒരു രൂപയും പദ്ധതിയുടെ ഭാഗമായി അനുവദിച്ചില്ല. മത്സ്യത്തൊഴിലാളികള്‍ക്ക് നേരത്തെ പ്രഖ്യാപിച്ച ഒരു പദ്ധതിയും നടന്നില്ല. ഇപ്പോള്‍ 1700 കോടി രൂപയുടെ മറ്റൊരു പദ്ധിതി കൂടി പ്രഖ്യാപിച്ച് അവരെ കബളിപ്പിച്ചിരിക്കുകയാണ്. ഈ സര്‍ക്കാറിന്‍റെ വാക്കുകള്‍ ആരാണ് വിശ്വസിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.

സംസ്ഥാനത്തെ കയര്‍മേഖല വന്‍ തിരിച്ചടി നേരിട്ടെന്നാണ് എക്കണോമിക് സര്‍വെ വ്യക്തമാക്കുന്നതാണ്. ഈസി ഓഫ് ഡൂയിങ് ബിസിനസ് റാങ്കില്‍ 21-ാം സ്ഥാനത്ത് ഉണ്ടായിരുന്ന കേരളം ഇപ്പോള്‍ 28-ാം സ്ഥാനത്താണ്. മൂന്ന് വ്യവസായ ഇടനാഴികള്‍ക്കുള്ള അമ്പതിനായിരം രൂപയുടെ ഫണ്ട് എവിടെ നിന്ന് കണ്ടെത്തും. എല്ലാ വീട്ടിലും ഒരു ലാപ് ടോപ്പ് എന്നത് തിരഞ്ഞെടുപ്പ് സ്റ്റഡ് ആണെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.

സംസ്ഥാന ബജറ്റ് 2021‌; വയനാട്‌ മെഡിക്കല്‍ കോളേജ്‌ 2022ല്‍ പൂര്‍ത്തിയാകും; 300 കോടി രൂപ അനുവദിച്ചുസംസ്ഥാന ബജറ്റ് 2021‌; വയനാട്‌ മെഡിക്കല്‍ കോളേജ്‌ 2022ല്‍ പൂര്‍ത്തിയാകും; 300 കോടി രൂപ അനുവദിച്ചു

 സംസ്ഥാന ബജറ്റ്‌ 2021; ആശപ്രവര്‍ത്തകരുടെ അലവന്‍സ്‌ 1000 രൂപ കൂട്ടി; കാരുണ്യ ബെനവലന്റ്‌ ഫണ്ട്‌ നടപ്പാക്കും സംസ്ഥാന ബജറ്റ്‌ 2021; ആശപ്രവര്‍ത്തകരുടെ അലവന്‍സ്‌ 1000 രൂപ കൂട്ടി; കാരുണ്യ ബെനവലന്റ്‌ ഫണ്ട്‌ നടപ്പാക്കും

കയ്യകലത്ത് ഭാഗ്യം; 1 ബില്യണ്‍ ഡോളര്‍ സമ്മാനത്തുകയുമായി അമേരിക്കന്‍ ലോട്ടറികള്‍ - എങ്ങനെ കളിക്കാം?

Recommended Video

cmsvideo
വമ്പൻ നീക്കവുമായി പിണറായി സർക്കാർ..എല്ലാ വീട്ടിലും ഇന്റർനെറ്റ് | Oneindia Malayalam

English summary
Who believes the words of this government; Ramesh Chennithala says Isaac's budget is Lie
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X