ഷംസീറിനെ തോല്‍പിച്ചത് മറ്റൊരു ഷംസീര്‍
കോഴിക്കോട്: വടകര മണ്ഡലത്തില്‍ സിപിഎം സ്ഥാനാര്‍ത്ഥി എഎന്‍ ഷംസീറിനെ തോല്‍പിച്ചത് എതിര്‍ സ്ഥാനാര്‍ത്ഥി മുല്ലപ്പള്ളി രാമചന്ദ്രനോ അതോ അപരനോ. അപരന്‍ എന്ന് പറയേണ്ടി വരും.
3,306 വോട്ടുകള്‍ക്കാണ് വടകരയില്‍ ഷംസീറിന്റെ പരാജയം. ഷംസീറിന്റെ അപരനായ എപി ഷംസീര്‍ നേടിയതാകട്ടെ 3,485 വോട്ടുകളും. ഇതോടെ എഎന്‍ ഷംസീര്‍ എന്ന സിപിഎം സ്ഥാനാര്‍ത്ഥിയുടെ പരാജയം പൂര്‍ണമായി.

എന്നാല്‍ ഈ പരാജം ഉള്‍ക്കൊള്ളാന്‍ വടകരയിലെ സിപിഎമ്മുകാര്‍ക്ക് ഇനിയും ആയിട്ടില്ല. വോട്ടെണ്ണലിലെ പ്രശ്‌നങ്ങള്‍ ഉന്നയിച്ച് അവര്‍ രംഗത്തുണ്ട്.
ടിപി ചന്ദ്രശേഖരന്‍ വധത്തിന്റെ ചീത്തപ്പേരില്‍ നിന്ന് രക്ഷ നേടാന്‍ വടകരയില്‍ സിപിഎമ്മിന് വിജയം അനിവാര്യമായിരുന്നു. അതിനൊത്ത പ്രചാരണ പ്രവര്‍ത്തനങ്ങള്‍ അവര്‍ നടത്തുകയും ചെയ്തിരുന്നു. വോട്ടെണ്ണലിന്റെ ആദ്യഘട്ടങ്ങളിലെല്ലാം മുന്നേറ്റം തുടര്‍ന്ന ഷംസീറിന് പക്ഷേ അവസാനം അത് നിലനിര്‍ത്താനായില്ല.
ഷംസീറിന്റെ അതേ പേരില്‍ രംഗത്തെത്തിയ സ്ഥാനാര്‍ത്ഥി ഭൂരിപക്ഷത്തേക്കാള്‍ കൂടുതല്‍ വോട്ടുകള്‍ നേടിയതാണ് ഇപ്പോള്‍ സിപിഎമ്മുകാരെ ഞെട്ടിക്കുന്നത്. എന്നാല്‍ വലിയ സ്വാധീനമുണ്ടെന്ന് അവകാശപ്പെട്ടിരുന്ന ആര്‍എംപിക്ക് കാര്യമായി വോട്ട് പിടിക്കാനായില്ലെന്നത് മാത്രമാണ് ആശ്വാസം.












Click it and Unblock the Notifications