കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സംവിധായകൻ കമൽ യുവമോർച്ചയ്ക്ക് കമാലുദ്ദീനാണ്, മുസ്ലീമായ കമാലുദ്ദീൻ.... സംഘികളുടെ പ്രശ്നവും ഇത് തന്നെ?

  • By Kishor
Google Oneindia Malayalam News

വര്‍ഗീയവാദിയായി കരുതപ്പെടാനുള്ള ഒരു അടിസ്ഥാന യോഗ്യത മുസ്ലീം പേരുണ്ടായിരിക്കുക - എന്നതാണോ. സോഷ്യല്‍ മീഡിയയില്‍ ഒറ്റയ്ക്കും തെറ്റയ്ക്കും ഉയരുന്ന ഈ ആശങ്കകള്‍ വെറുതെയല്ല. അല്ലെങ്കില്‍ പിന്നെ എങ്ങനെയാണ് കമല്‍ എന്ന് മാത്രം മലയാളികള്‍ക്ക് പരിചിതനായ സംവിധായകന്‍ കമല്‍ പെട്ടെന്ന് ഒരു ദിവസം കമാലുദ്ദീന്‍ ആകുന്നത്. രാജ്യദ്രോഹിയാകുന്നത്. പാകിസ്താനിലേക്ക് കടത്തപ്പെടേണ്ട ആളാകുന്നത്...

Read Also: സച്ചിനും കോപ്പലും ആ 11 പേരും കപ്പലുണ്ടാക്കി.. കമന്റേറ്റര്‍ ഷൈജുവണ്ണന് ട്രോളുകള്‍ കൊണ്ട് പൂമരം, മലയാളികളുടെ സന്തോഷ് പണ്ഡിറ്റെന്ന്!!!

കമാലുദ്ദീന്‍ മുഹമ്മദ് മജീദ് - ഇതാണ് സംവിധായകന്‍ കമലിന്റെ മുഴുവന്‍ പേര്. ദേശീയഗാന വിവാദവുമായി ബന്ധപ്പെട്ട് കമലിനെ ടാര്‍ജറ്റ് ചെയ്യുന്ന യുവമോര്‍ച്ച ആകട്ടെ മറ്റ് ആര്‍ എസ് എസ് സംഘപരിവാര്‍ അനുഭാവികളാകട്ടെ, കമലിനെ കമാലുദ്ദീന്‍ എന്നേ പറയൂ. മുസ്ലിം ആയതുകൊണ്ട് ഇടക്കിടെ രാജ്യസ്‌നേഹം തെളിയിച്ചേ പറ്റൂ എന്ന പൊതുബോധത്തിന്റെ ഇരയായി മാറുകയാണോ കമലും, എന്താണ് സത്യത്തില്‍ സംഘികളുടെ പ്രശ്‌നം?

കമല്‍ എന്ന കമാലുദ്ദീന്‍

കമല്‍ എന്ന കമാലുദ്ദീന്‍

മലയാളത്തിലെ ഏറ്റവും പ്രമുഖ സംവിധായകരില്‍ ഒരാളാണ് കമല്‍. സിനിമയില്‍ മാത്രമല്ല പുറത്തും കമല്‍ എന്നാണ് ഇദ്ദേഹം അറിയപ്പെടുന്നതും. എന്നാല്‍ ശരിക്കും പേര് കമാലുദ്ദീന്‍ മുഹമ്മദ് മജീദ്. ഭാര്യ സബൂറാബി, മക്കള്‍ ജാനൂസ് മുഹമ്മദും ഹന്ന കമലും. മുസ്ലിമായത് കൊണ്ടാണ് കമല്‍ എന്ന കമാലുദ്ദീന്‍ മുഹമ്മദ് മജീദ് ദേശീയഗാനം കേള്‍പ്പിക്കേണ്ടത് എന്ന് പറഞ്ഞത് എന്ന തരത്തിലാണ് പ്രചാരണം.

ദേശീയഗാനം പാടി പ്രതിഷേധം

ദേശീയഗാനം പാടി പ്രതിഷേധം

സംവിധായകന്‍ മാത്രമല്ല, കേരള ചലച്ചിത്ര അക്കാദമി അധ്യക്ഷനും കൂടിയാണ് കമല്‍. തിരുവനന്തപുരം അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ സുപ്രീം കോടതി വിധിപ്രകാരം ദേശീയഗാനം കേള്‍പ്പിക്കേണ്ടതില്ലെന്ന് കമല്‍ പറഞ്ഞു എന്നാരോപിച്ച് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കമലിന്റെ വീട്ടിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു. ദേശീയഗാനം പാടി പ്രതിഷേധവും അറിയിച്ചു.

റോഡില്‍ ഇരുന്ന് ദേശീയഗാനം

റോഡില്‍ ഇരുന്ന് ദേശീയഗാനം

കമലിന്റെ വീട്ടിലേക്കുള്ള വഴിയില്‍ പോലീസ് തടഞ്ഞതിനെതുടര്‍ന്ന് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ റോഡിലിരുന്ന് ദേശീയഗാനം പാടി എന്നാണ് റിപ്പോര്‍ട്ട്. ചലച്ചിത്രമേളയില്‍ ദേശീയഗാനം കേള്‍പ്പിക്കാത്തതിനെതിരെ പ്രതിഷേധിച്ചവര്‍ റോഡില്‍ ഇരുന്ന് ദേശീയഗാനം പാടി പ്രതിഷേധിച്ചു എന്നത് മുട്ടന്‍ കോമഡിയായിട്ടാണ് സോഷ്യല്‍ മീഡിയ കാണുന്നത്.

ആരാണ് അപമാനിച്ചത്

ആരാണ് അപമാനിച്ചത്

തന്റെ വീട്ടിലേക്കുള്ള റോഡിലിരുന്ന് ദേശീയഗാനം പാടിയ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ദേശീയഗാനത്തെ അപമാനിക്കുകയല്ലേ ചെയ്തത് എന്നാണ് കമലിന്റെ ചോദ്യം. യുവമോര്‍ച്ചക്കാര്‍ എന്തിനാണ് ഇത്തരമൊരു പ്രതിഷേധം നടത്തുന്നതെന്നറിയില്ലെന്നാണ് ഇദ്ദേഹം പറയുന്നത്. ദേശീയഗാനം ചൊല്ലുന്നതിനെ താനൊരിക്കലും എതിര്‍ത്തിട്ടില്ല. പ്രതിഷേധക്കാരെ താന്‍ ഭയക്കുന്നുമില്ല.

പാകിസ്താനിലേക്ക് പോ

പാകിസ്താനിലേക്ക് പോ

സംവിധായകന്‍ കമാല്‍ ദേശിയഗാനത്തെ അപമാനിച്ചു എന്ന് ആരോപിച്ച് സോഷ്യല്‍ മീഡിയയിലും സംഘികള്‍ രംഗത്ത് വന്നു. കമല്‍ പാകിസ്താനിലേക്ക് പോകണമെന്നാണ് യുവമോര്‍ച്ച ആവശ്യപ്പെട്ടത്. കമല്‍ ദേശീയഗാനത്തെ അപമാനിച്ചെന്നും ഹിന്ദുവിരുദ്ധ സിനിമകള്‍ ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിച്ചെന്നുമാണ് ഐ എഫ് എഫ് കെ വേദിയിലേക്ക് മാര്‍ച്ച് നടത്തിയ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ആരോപിച്ചത്.

ഈ നാട് നിങ്ങള്‍ എന്തുചെയ്യും

ഈ നാട് നിങ്ങള്‍ എന്തുചെയ്യും

തങ്ങള്‍ക്ക് ഇഷ്ടമില്ലാത്തവരെ പാകിസ്താനിലേക്ക് അയക്കുന്നതാണല്ലോ ഇപ്പോള്‍ ട്രെന്‍ഡ്. തന്നെയൊക്കെ പാകിസ്താനിലേക്ക് അയച്ചിട്ട് അവര്‍ ഈ രാജ്യത്ത് എന്താണ് ചെയ്യാന്‍ പോകുന്നത്. എത്രപേരെ പാകിസ്താനിലേക്ക് അയച്ചുകഴിഞ്ഞു. താന്‍ ദേശീയ ഗാനത്തെ അവഹേളിച്ചിട്ടില്ല. പൊലീസ് ഡെലിഗേറ്റുകളെ അറസ്റ്റ് ചെയ്ത രീതിക്കെതിരെ പ്രതിഷേധിക്കുക മാത്രമാണ് ചെയ്തത്. - കമലിന് പറയാനുള്ളത് ഇതാണ്.

English summary
Why Yuvamorhca oppose Director Kamal?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X