Get Updates
Get notified of breaking news, exclusive insights, and must-see stories!

ആര് സ്ഥാനാര്‍ത്ഥിയായിട്ടും കാര്യമില്ല:ശ്രീനിവാസന്‍

തലശ്ശേരി: ഒരു പാട് രാഷ്ട്രീയ സിനിമകളില്‍ അഭിനയിക്കുകയും എഴുതുകയും ചെയ്തിട്ടുള്ള ആളാണ് ശ്രീനിവാസന്‍. തന്റെ സിനിമകളില്‍ തന്റെ രാഷ്ട്രീയം പ്രതിഫലിക്കാറുണ്ടെന്ന് ശ്രീനിവാസന്‍ തന്നെ പറയുന്നു. ജീവിക്കുന്നിടത്തോളം കാലം തനിക്കൊപ്പം വ്യക്തമായ ഒരു രാഷ്ട്രീയവുമുണ്ടാകും. പക്ഷെ ഇന്ന് ആര് സ്ഥാനാര്‍ത്ഥിയായിട്ടും കാര്യമില്ലെന്നാണ് ശ്രീനിവാസന്‍ പറയുന്നത്.

സ്ഥാനാര്‍ത്ഥി നല്ലവനോ മിടുക്കനോ ആയിട്ട് കാര്യമില്ല. താന്‍ പ്രതിനിധാനം ചെയ്യുന്ന പാര്‍ട്ടി പറയുന്നതല്ലേ അയള്‍ക്ക് ചെയ്യാന്‍ കഴിയൂ. അങ്ങനെ നോക്കുമ്പോള്‍ ആര് സ്ഥാനാര്‍ത്ഥിയായിട്ടും കാര്യമില്ലെന്നാണ് ശ്രീനിവാസന്റെ അഭിപ്രായം. പിന്ന രാഷ്ട്രീയക്കാര്‍ നല്‍കുന്ന വാഗ്ദാനങ്ങള്‍. ഒരിക്കലും നടപ്പാക്കാനകില്ലെന്ന് അറിയാവുന്ന വാഗ്ദാനങ്ങള്‍ കേട്ട് കേട്ട് ജനങ്ങള്‍ അത് ശീലിച്ചെന്നാണ് ശ്രീനിവാസന്‍ പറയുന്നത്.

sreenivasan

പാര്‍ട്ടിയില്‍ എല്ലാം സമമാണ്. അധികാരത്തില്‍ ആരെത്തിയാലും ദൂഷിത സംസ്‌കാരം നിലനില്‍ക്കുന്നു. അഴിമതിക്കെതിരെയുള്ള നിയമം ഈ രാജ്യത്ത് പാസാക്കിയെടുക്കാന്‍ എത്ര കാലമെടുത്തു. ഏതൊരു പാര്‍ട്ടിയും വിട്ടവീഴ്ചകളോട് സമരസപ്പെടുന്നു എന്ന യാഥാര്‍ത്ഥത്തിലേക്കാണ് ഈ വസ്തുത വിരല്‍ ചൂണ്ടുന്നത്- ശ്രീനിവാസന്‍ പറഞ്ഞു.

നിങ്ങള്‍ സ്ഥാനാര്‍ത്ഥിയാകുന്നില്ലേ എന്ന് ചോദിക്കുമ്പോള്‍ ശ്രീനിവാസന്‍ പറയും അതിനെ കുറിച്ച് പറയാന്‍ സമയമായിട്ടില്ലെന്ന്. കോടിക്കണക്കിനാളുകള്‍ നമ്മുടെ രാജ്യത്ത് അവര്‍ക്കര്‍ഹതയുള്ളതു കിട്ടാതെ ദുരിതത്തിലാണ്. അധികാരത്തിലേറുന്നവര്‍ അവരുടേ മേല്‍ കരുണ കാണിക്കട്ടെ എന്നാണ് ശ്രീനിവാസന്റെ പക്ഷം. തന്റെ ചുറ്റിലുമുള്ളവര്‍ ഉയര്‍ച്ചുണ്ടാക്കുമ്പോള്‍ അതിന്റെ മെച്ചം തനിക്കും കിട്ടുമെന്ന ശുഭാപ്തി വിശ്വാസമുണ്ടെന്ന് ശ്രീനിവാസന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+