കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആര്, ആർക്ക് വേണ്ടി കടത്തി: സ്വർണ്ണക്കടത്ത് കേസില്‍ 10 ചോദ്യങ്ങളുമായി ആനാവൂർ നാഗപ്പന്‍

Google Oneindia Malayalam News

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസുമായി ബന്ധിപ്പെട്ട മാധ്യമങ്ങളോടും പ്രതിപക്ഷത്തോടും 10 ചോദ്യങ്ങളുമായി സി പി എം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന്‍. പ്രതിപക്ഷവും മാധ്യമങ്ങളും എൽഡിഎഫിനും മുഖ്യമന്ത്രിക്കുമെതിരായ ശക്തമായ ആക്രമണം വീണ്ടും ആരംഭിച്ചിരിക്കുകയാണ്. എല്ലാ പരിധിയും വിട്ട് അക്രമത്തിലേക്കും ഭീകരപ്രവർത്തനത്തിലേക്കും എത്തി. പക്ഷെ ഇപ്പോഴും ഉത്തരം കിട്ടാത്ത ചില ചോദ്യങ്ങൾ അവശേഷിക്കുകയാണെന്നും പറഞ്ഞുകൊണ്ടാണ് ആനാവൂർ നാഗപ്പന്‍ ചോദ്യങ്ങള്‍ ഉന്നയിക്കുന്നത്. അദ്ദേഹം പങ്കുവെച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

'നഷ്ടമായ സല്‍പ്പേര് തിരിച്ച് പിടിക്കാന്‍ ശിഷ്ട ജന്മം തികയാതെ വരും': മധുവിനെതിരെ അതിജീവിതയുടെ ബന്ധു'നഷ്ടമായ സല്‍പ്പേര് തിരിച്ച് പിടിക്കാന്‍ ശിഷ്ട ജന്മം തികയാതെ വരും': മധുവിനെതിരെ അതിജീവിതയുടെ ബന്ധു

ഉത്തരം കിട്ടാത്ത ഭീമാകാരമായ 10 ചോദ്യങ്ങൾ

സ്വർണ്ണക്കടത്ത് കേസ് വീണ്ടും ആഘോഷിക്കുകയാണ്. കോൺഗ്രസും ബിജെപിയും മനോരമ, മാതൃഭൂമി, ഏഷ്യാനെറ്റ്,24ന്യൂസ് തുടങ്ങിയ വലതുപക്ഷ മാധ്യമങ്ങളും എൽഡിഎഫിനും വിശിഷ്യാ മുഖ്യമന്ത്രിക്കുമെതിരായ ശക്തമായ ആക്രമണം വീണ്ടും ആരംഭിച്ചിരിക്കുന്നു. എല്ലാ പരിധിയും വിട്ട് അക്രമത്തിലേക്കും ഭീകരപ്രവർത്തനത്തിലേക്കും എത്തി. പക്ഷെ ഇപ്പോഴും ഉത്തരം കിട്ടാത്ത ചില ചോദ്യങ്ങൾ അവശേഷിക്കുകയാണ്.

anavoor

1. ആർക്കുവേണ്ടിയാണ് സ്വർണം കടത്തിക്കൊണ്ടു വന്നത് ?

2. ആരാണ് സ്വർണം അയച്ചത് ?

3. നയതന്ത്ര ബാഗേജിലൂടെ വന്ന സ്വർണ്ണം പിടിക്കപ്പെട്ടപ്പോൾ സ്വപ്ന സുരേഷ് ഉപദേശത്തിന് വേണ്ടി ബന്ധപ്പെട്ടത് ജനം ടിവിയുടെ മേധാവി അനിൽ നമ്പ്യാരെയാണ്. അങ്ങനെ അനിൽ നമ്പ്യാരെ ബന്ധപ്പെടാനുള്ള കാരണമെന്ത് ?

പുത്തന്‍ ലുക്കില്‍ ദിലീപെത്തി: വളഞ്ഞിട്ട് ആരാധകർ ദുബൈയില്‍ കണ്ട കാഴ്ച

4. സ്വർണം പിടികൂടിയത് നയതന്ത്ര ബാഗിൽ അല്ല എന്നൊരു പ്രസ്താവന കോൺസുൽ ജനറലിനെ കൊണ്ട് ഇറക്കണമെന്ന് അനിൽ നമ്പ്യാർ തന്നോട് ആവശ്യപ്പെട്ടതായി സ്വപ്ന സുരേഷ് മുമ്പ് മൊഴി നൽകിയിട്ടുണ്ട് എന്ന് റിപ്പോർട്ടുകൾ കണ്ടിട്ടുണ്ട്, അനിൽ നമ്പ്യാർ ആ നിലപാട് സ്വീകരിച്ചത് എന്തുകൊണ്ട് ? ആർക്കുവേണ്ടി?

5. സ്വർണം നയതന്ത്ര ബാഗേജ് വഴിയല്ല വന്നത് എന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ ആവർത്തിച്ചാവർത്തിച്ച് പ്രസ്താവന നൽകിയിട്ടുണ്ട്. ഇതു രണ്ടും ചേർത്തുവായിച്ചാൽ ഈ നിലപാട് ആരെ രക്ഷിക്കാൻ വേണ്ടി ആയിരുന്നു?

6.അനിൽനമ്പ്യാരെ ഒരു ദിവസം ചോദ്യം ചെയ്ത ശേഷം നഗരം വിട്ടു പോകരുത് എന്ന നിർദ്ദേശം നൽകി വിട്ടയച്ച അന്വേഷണ ഏജൻസി പിന്നീട് എന്തുകൊണ്ട് അനിൽ നമ്പ്യാരെ ചോദ്യം ചെയ്യാൻ തയ്യാറായില്ല?

7. നയതന്ത്ര ബാഗിൽ അല്ല എന്ന് കേന്ദ്ര സഹമന്ത്രി വി മുരളീധരൻ ആവർത്തിച്ച് പ്രസ്താവന ഇറക്കിയിട്ടും എന്തുകൊണ്ട് അന്വേഷണ ഏജൻസികൾ അദ്ദേഹത്തോട് അക്കാര്യം ചോദിച്ച് വ്യക്തത വരുത്തിയില്ല ?

8. ഇ ഡിയുടെ അഭിപ്രായത്തിൽ ഒരു തവണയല്ല ഇരുപതോളം തവണ നയതന്ത്ര ബാഗേജിൽ സ്വർണം കടത്തിയ ഈ രാജ്യദ്രോഹ ഇടപാടിൽ ആർഎസ്എസിന്റെ ധനസ്രോതസായ സ്വർണ കടക്കാർക്ക് എന്തെങ്കിലും ബന്ധമുണ്ടോ ?

9. പ്രതികളുടെ ആർഎസ്എസ് ബന്ധം നേരത്തെ വ്യക്തമായതാണല്ലോ, രാജ്യസുരക്ഷയ്ക്ക് തന്നെ അപകടമുണ്ടാക്കുന്ന സ്വർണക്കടത്ത് എന്ന രാജ്യദ്രോഹ നടപടിയിൽ പ്രധാന കക്ഷിയായ കോൺസുൽ ജനറൽ രായ്ക്കുരാമാനം എങ്ങനെ രാജ്യം വിട്ടു ? കേന്ദ്രസർക്കാർ അറിയാതെ രാജ്യം വിട്ടു പോകാൻ കഴിയുമോ ?

Recommended Video

cmsvideo
P Sreeramakrishnan | സ്വപ്‌ന പറയുന്നതെല്ലാം കല്ലുവെച്ച നുണ

10. കേസിലെ പ്രധാന പ്രതികളിലൊരാളായ ഫൈസൽ ഫരീദിനെ അറസ്റ്റ് ചെയ്യാനും മൊഴിയെടുക്കാനുമുള്ള പരിശ്രമങ്ങൾ എന്ത് കൊണ്ട് അന്വേഷണ ഏജൻസികൾ ഉപേക്ഷിച്ചു? ആർഎസ്എസിന്റെ ധനസ്രോതസും സ്വർണകടത്തിന്റെ ഗുണഭോക്താക്കളുമായ കക്ഷികളുടെ പേരുകൾ ഫൈസൽ ഫരീദ് വഴി പുറത്തുവരുമെന്ന ഭയമാണോ ?

രാജ്യത്തിന് മുന്നിൽ ഭീമാകാരം പൂണ്ട് നിൽക്കുന്ന ഈ ചോദ്യങ്ങൾക്ക് ഉത്തരം പറയാൻ കേന്ദ്രസർക്കാരിനും അന്വേഷണ ഏജൻസികൾക്കും ബാധ്യതയില്ലേ ? എന്തുകൊണ്ട് അവർ മൗനം പാലിക്കുന്നു. ?

English summary
Who, for whom smuggled: Anavoor Nagappan with 10 questions in gold smuggling case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X