Englishবাংলাગુજરાતીहिन्दीಕನ್ನಡதமிழ்తెలుగు
Filmibeat Telugu

രാഹുലും രശ്മിയും ഒന്നുമല്ല, ഇതാ അച്ചായന്‍ ജോഷി... പെണ്‍വാണിഭത്തിന്റെ തലതൊട്ടപ്പന്‍

Posted by:
Published: Tuesday, November 24, 2015, 11:09 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

ഓണ്‍ലൈന്‍ പെണ്‍വാണിഭ കേസില്‍ പോലീസ് 12 പേരെ അറസ്റ്റ് ചെയ്ത സമയത്ത് തന്നെ അച്ചായന്‍ എന്ന പേര് കേള്‍ക്കുന്നുണ്ടായിരുന്നു. പ്രയാപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പെണ്‍വാണിഭ സംഘത്തിന് കൈമാറിയിരുന്നത് അച്ചായന്‍ എന്നറിയപ്പെടുന്ന ജോഷിയാണെന്നാണ് പോലീസ് പറയുന്നത്.

രാഹുലിനേയും രശ്മിയേയും ആഘോഷിയ്ക്കുന്നവര്‍ പക്ഷേ അച്ചായന്‍ ജോഷിയുടെ കഥ വരുമ്പോള്‍ അല്‍പം കണ്ണടയ്ക്കുന്നുണ്ടോ എന്നൊരു സംശയം. രാഹുലും രശ്മിയും പെണ്‍വാണിഭ സംഘത്തിലെ കണ്ണികള്‍(ആണോ എന്ന് ഇപ്പോഴും ഉറപ്പില്ല) മാത്രമാണെങ്കില്‍, അച്ചായന്‍ ജോഷി അതിന്റെ മുഖ്യ സൂത്രധാരനാണ്.

ഓര്‍മയില്ലേ പറവൂര്‍, വരാപ്പുഴ പെണ്‍വാണിഭ കേസുകള്‍. അതിലെല്ലാം പ്രതിയാണ് ഈ 'അച്ചായന്‍'

അച്ചായന്‍ എന്ന ജോഷി

അച്ചായന്‍ എന്നാണ് ഇയാള്‍ പെണ്‍വാണിഭ സംഘങ്ങള്‍ക്കിടയില്‍ അറിയപ്പെടുന്നത്. ജോഷി ജോസഫ് എന്നാണ് മുഴുവന്‍ പേര്.

രശ്മിയും രാഹുലും...

അച്ചായന്‍ ജോഷിയുമായി തങ്ങള്‍ക്ക് അടുത്ത ബന്ധമുണ്ടെന്ന് രാഹുലും രശ്മിയും പോലീസിനോട് പറഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഇപ്പോഴും വ്യക്തതയില്ല.

സ്ഥിരം പെണ്‍വാണിഭം

ജോഷി ജോസഫിന്റെ തൊഴില്‍ പെണ്‍വാണിഭം തന്നെയാണെന്ന് പറയേണ്ടി വരും. ഇയാള്‍ വര്‍ഷങ്ങളായി ഇതുതന്നെയാണ് ചെയ്തുവരുന്നത്.

പറവൂര്‍ പണ്‍വാണിഭം

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മാതാപിതാക്കള്‍ തന്നെ പെണ്‍വാണിഭത്തിലേയ്ക്ക് വലിച്ചിഴച്ച പറവൂര്‍ പെണ്‍വാണിഭ കേസിലും ഇയാള്‍ പ്രതിയാണ്. അഞ്ചാം പ്രതിയായിരുന്നു ജോഷി.

വരാപ്പുഴ പെണ്‍വാണിഭം

കോളിളക്കം സൃഷ്ടിച്ച വരാപ്പുഴ പെണ്‍വാണിഭ കേസിലും ജോഷി ജോസഫ് പ്രതിയായിരുന്നു. ഈ കേസില്‍ പെണ്‍കുട്ടിയെ എത്തിയ്ക്കുക മാത്രമല്ല, പീഡിപ്പിയ്ക്കുകയും ചെയ്തിട്ടുണ്ട് ഇയാള്‍.

അഞ്ച് മാസം തടവില്‍

രണ്ട് പെണ്‍വാണിഭ കേസുകളിലുമായി ഇയാള്‍ അഞ്ച് മാസത്തോളം ജയിലില്‍ കിടന്നിട്ടുണ്ട്. ജയില്‍ മോചിതനായ ശേഷം മറ്റൊരു പെണ്‍വാണിഭ കേസിലും ഇയാള്‍ ഉള്‍പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ എത്തിയ്ക്കുന്നവരില്‍ പ്രധാനിയാണ് ഇയാള്‍. ഇയാളുള്‍പ്പെട്ട കേസുകളെല്ലാം തന്നെ ഇത്തരത്തിലുള്ളതാണ്.

അച്ഛനും മകനും

ജോഷി ജോസഫും മകന്‍ ജോയി ജോസഫും ഒരുമിച്ചാണ് പെണ്‍വാണിഭം നടത്തിയിരുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്. തളിപ്പറമ്പില്‍ വച്ച് അച്ഛനും മകനും പെണ്‍വാണിഭത്തിന് അറസ്റ്റിലായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

കീഴടങ്ങല്‍

അച്ചായന്‍ ജോഷി കീഴടങ്ങിയത് സംബന്ധിച്ചും ചില കഥകള്‍ പ്രചരിയ്ക്കുന്നുണ്ട്. പറവൂര്‍ പെണ്‍വാണിഭ കേസിന്റെ വിചാരണയില്‍ ഹാജരാകേണ്ടതുകൊണ്ടാണത്രെ ജോഷി കീഴങ്ങിയത്.

മകനെവിടെ

അച്ചായന്‍ ജോഷി മാത്രമല്ല, മകനും പെണ്‍വാണി സംഘത്തിലുണ്ടെന്നാണല്ലോ റിപ്പോര്‍ട്ടുകള്‍. ഇയാള്‍ ഇപ്പോള്‍ എവിടെയാണെന്ന് അറിയില്ല.

English summary
Online Sexracket: Who is Achayan alians Joshi Joseph? He is the one who distributed under aged girls for Sex business.

Please read our comments policy before posting

പ്രതികരണം എഴുതൂ
Subscribe Newsletter
Videos You May Like