കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അറിയേണ്ടേ... ഈ അനിതാ പ്രതാപ് ആരാണെന്ന് ?

  • By Soorya Chandran
Google Oneindia Malayalam News

അനിത പ്രതാപ്. പേര് കേട്ടാല്‍ തന്നെ അറിയാം അല്ലേ ആളൊരു മലയാളിയാണെന്ന്. അതേ... അനിത പ്രതാപ് മലയാളിയാണ്. മലയാളത്തിന്റെ പേര് ലോകത്തിന്റെ നെറുകയിലെത്തിച്ച മിടുക്കിയായ മാധ്യമ പ്രവര്‍ത്തക.

ആം ആദ്മി പാര്‍ട്ടിയുടെ എറണാകുളം മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി എന്ന നിലയിലാണ് ഇപ്പോള്‍ അനിത പ്രതാപ് ശ്രദ്ധ നേടുന്നത്. ഒരു പക്ഷേ അടുത്തിടെ അവര്‍ നടത്തുന്ന ഏറ്റവും വലിയ സമൂഹിക ഇടപെടലാകും ഈ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിത്വം.

ഇന്ത്യയിലേയും വിദേശങ്ങളിലേയും പ്രസിദ്ധങ്ങളായ മാധ്യമ സ്ഥാപനങ്ങളില്‍ ജോലി ചെയ്ത പരിചയമുണ്ട് അനിത പ്രതാപിന്. വേലുപ്പിള്ള പ്രഭാകരനുമായി നടത്തിയ അഭിമുഖം ഒന്ന് മാത്രം മതിയാകും അവരെ ലോകം എന്നെന്നും ഓര്‍ക്കാന്‍.

കോട്ടയംകാരി

കോട്ടയംകാരി

കോട്ടയം ജില്ലയിലെ വാരപ്പെട്ടിയില്‍ സൈമണിന്റേയും നാന്‍സിയുടേയും മകളായിട്ടാണ് അനിതയുടെ ജനനം. പിതാവ് സൈമണ്‍ ടാറ്റ് ഗ്രൂപ്പിലെ ജീവനക്കാരനായിരുന്നു.

പഠനം പലയിടം

പഠനം പലയിടം

അച്ഛന്റെ സ്ഥലംമാറ്റങ്ങള്‍ കാരണം രാജ്യത്തിന്റെ വിവധ ഭാഗങ്ങളിലായിട്ടാണ് അനിത പഠനം പൂര്‍ത്തിയാക്കിയത്. ഒടുവില്‍ പത്രപ്രവര്‍ത്തനത്തില്‍ ഡിപ്ലോമയെടുത്തത് ബാംഗ്ലൂരില്‍ നിന്നും.

ഇന്ത്യന്‍ എക്‌സ്പ്രസില്‍ തുടക്കം

ഇന്ത്യന്‍ എക്‌സ്പ്രസില്‍ തുടക്കം

ഇന്ത്യന്‍ എക്‌സ്പ്രസില്‍ പത്രപ്രവര്‍ത്തകയായിട്ടായിരുന്നു തുടക്കം. അരുണ്‍ ഷൂരി ആയിരുന്നു അന്ന് ഇന്ത്യന്‍ എക്‌സ്പ്രസിന്റെ എഡിറ്റര്‍

അനിത സൈമണ്‍ ടു അനിത പ്രതാപ്

അനിത സൈമണ്‍ ടു അനിത പ്രതാപ്

അനിത സൈമണ്‍ അനിത പ്രതാപ് ആകുന്ന ഇന്ത്യന്‍ എക്‌സപ്രസിലെ ജോലിക്കാലത്താണ്. സഹപ്രവര്‍ത്തകനായിരുന്ന പ്രതാപ് ചന്ദ്രനെ അനിത വിവാഹം കഴിച്ചു. ഈ ബന്ധത്തില്‍ ഇവര്‍ക്ക് ഒരു മകനുണ്ട്.

ലോകത്തെ ഞെട്ടിച്ച അഭിമുഖം

ലോകത്തെ ഞെട്ടിച്ച അഭിമുഖം

അന്നുവരെ ആര്‍ക്കും വേലുപ്പിള്ള പ്രഭാകരന്‍ എന്ന തമിഴ് പുലിയെ അഭിമുഖത്തിന് കിട്ടിയിട്ടില്ലായിരുന്നു. അതാണ് കേരളത്തില്‍ നിന്നുള്ള ഒരു പെണ്‍കുട്ടി സാധിച്ചിരിക്കുന്നത്. ഇന്ത്യന്‍ എക്‌സ്പ്രസ് വിട്ട് സണ്‍ഡേ മാഗസിനില്‍ ജോലി ചെയ്യുമ്പോഴായിരുന്നു ഈ അഭിമുഖം. 1983 ല്‍.

ചോര ചിന്തിയ ദ്വീപ്

ചോര ചിന്തിയ ദ്വീപ്

തന്റെ ശ്രീലങ്കന്‍ യാത്രകളും, തമിഴ് പുലികളും സമരങ്ങളും എല്ലാം ചേര്‍ത്ത് വച്ച് അനിത പ്രതാപ് പിന്നീട് എഴുതിയ പുസ്തകമാണ് ചോര ചിന്തിയ ദ്വീപ് (ഐലന്റ് ഓഫ് ബ്ലഡ്).

താക്കറെ അഭിമുഖം

താക്കറെ അഭിമുഖം

മുംബൈ കലാപത്തിന് തൊട്ട് ശേഷം ശിവസേന മേധാവി ബാല്‍ താക്കറെയുമായി നടത്തിയ അഭിമുഖവും ഏറെ ശ്രദ്ധിക്കപ്പെട്ടു. ടൈം മാഗസിന് വേണ്ടിയായിരുന്നു ഈ അഭിമുഖം.

പ്രിന്റില്‍ നിന്ന് വിഷ്വലിലേക്ക്

പ്രിന്റില്‍ നിന്ന് വിഷ്വലിലേക്ക്

അച്ചടി മാധ്യമത്തിലായിരുന്നു അത്ര നാളും അനിത പ്രതാപിന്റെ ശ്രദ്ധ. പിന്നെ പതുക്കെ ദൃശ്യമാധ്യമത്തിലേക്ക് മാറി. അതും ലോകോത്തര ചാനലുകളില്‍ ഒന്നായ സിഎന്‍എന്നിലേക്ക്. സിഎന്‍എന്നിന്‍റെ ഇന്ത്യയിലെ ബ്യൂറോ ചീഫ് ആയിരുന്നു അനിത.

 കാബൂള്‍ പിടിച്ചെടുത്ത താലിബാന്‍

കാബൂള്‍ പിടിച്ചെടുത്ത താലിബാന്‍

താലിബാന്‍ പ്രവര്‍ത്തകര്‍ കാബൂള്‍ പിടിച്ചെടുത്ത സംഭവം ആദ്യമായി റിപ്പോര്‍ട്ട് ചെയ്യുന്നത് അനിത പ്രതാപ് ആണ്. ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തതിന് ജോര്‍ജ്ജ് പോള്‍ക്ക് അവാര്‍ഡും അനിതയെ തേടിയെത്തി.

ഡോക്യുമെന്ററി മേക്കര്‍

ഡോക്യുമെന്ററി മേക്കര്‍


വിഷ്വല്‍ മീഡിയയിലേക്ക് എത്തിയതോടെ നിരവധി ഡോക്യുമെന്ററികളും അനിത പ്രതാപ് തയ്യാറാക്കി. സാമൂഹ്യ പ്രശ്‌നങ്ങളും. കലയും സംസ്‌കാരവും ഒക്കെ ആണ് അനിത ഡോക്യുമെന്ററികള്‍ക്ക് വിഷയമാക്കിയത്.

വിവാഹ മോചിത

വിവാഹ മോചിത

പേര് ഇപ്പോഴും അനിത പ്രതാപ് എന്നാണെങ്കിലും 'പ്രതാപ്' ഇപ്പോള്‍ അനിതക്കൊപ്പമില്ല. 1999 ല്‍ തന്നെ ഇരുവരും വിവാഹമോചനം നേടിയിരുന്നു. മകനെ വളര്‍ത്താനുള്ള അവകാശം അനിത സ്വന്തമാക്കുകയും ചെയ്തു. നോര്‍വീജിയന്‍ വിദേശകാര്യമന്ത്രാലയത്തിലെ ഉദ്യോഗസ്ഥനായ ആര്‍ണെ റോയ് വാള്‍ത്തര്‍ ആണ് ഇപ്പോഴത്തെ ഭര്‍ത്താവ്.

English summary
Who is Anita Pratap.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X