കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആരാണ് ആ മലയാളി... സ്വിസ് ബാങ്കില്‍ അക്കൗണ്ടുള്ള ആനി?

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: ജനീവയിലെ എച്ച്എസ്ബിസി ബാങ്കില്‍ അക്കൗണ്ടുള്ള ഇന്ത്യക്കാരുടെ പേര് വിവരങ്ങള്‍ പുറത്ത് വന്നപ്പോള്‍ അതില്‍ അനില്‍ അംബാനിയേയും മുകേഷ് അംബാനിയേയും കണ്ടപ്പോള്‍ മലയാളികള്‍ക്ക് ഒരു പുതുമയും തോന്നിയില്ല. എന്നാല്‍ ഒരു മലയാളികൂടി ഉണ്ടെന്ന് കേട്ടപ്പോള്‍ ഞെട്ടി.

മലയാളികള്‍ പതിവ് പോലെ കേള്‍ക്കുന്ന കോടീശ്വര പട്ടികകളില്‍ ഇല്ലാത ഒരാളായിരുന്നു അത്. അതും ഒരു സ്ത്രീ. മലയാളിക്ക് ഞെട്ടിത്തരിക്കാന്‍ വെറെന്ത് വേണം!!!

Black Money

ആരാണ് ആ സ്ത്രീ... എന്താണ് അവരുടെ പേര് ? അവര്‍ ഏത് നാട്ടുകാരിയാണ്, എങ്ങനെയാണ് അവര്‍ ഇത്രയും പണം സമ്പാദിച്ചത്... ചോദ്യങ്ങള്‍ അനവധിയാണ്.

ആനി മെല്‍വാര്‍ഡ് എന്നാണ് ഇവരുടെ പേര്. പ്രായം 84 വയസ്സ്. സ്വദേശം കണ്ണൂര്‍. കൃത്യമായി പറഞ്ഞാല്‍ ബര്‍ണശേരി പള്ളിയുടെ അടുത്ത്. ഒരു ലക്ഷം ഡോളറാണ് ഇവര്‍ക്ക് സ്വിസ് ബാങ്കിലെ നിക്ഷേപം.

കണ്ണൂര്‍ക്കാരിയാണെങ്കിലും നാട്ടുകാര്‍ക്കൊന്നും ഇവരെ അത്രക്ക് പരിചയനമില്ല. അന്പത് വര്‍ഷം മുന്പ് ഓസ്ട്രേലിയയിലേക്ക് പോയതാണ്. ദുബായില്‍ ആയിരുന്നു ജോലി എന്നാണ് നാട്ടുകാര്‍ക്കുള്ള അറിവ്. അവിടെ ഒരു ഓസ്‌ട്രേലിയന്‍ ബാങ്കിലെ ഉദ്യോഗസ്ഥയായിരുന്നത്രെ.

ആനി മെല്‍വാര്‍ഡ് എന്തായാലും ഇപ്പോള്‍ കേരളത്തിലില്ല. കണ്ണൂരിലെ വീട്ടില്‍ സഹോദരിയുടെ മകനും കുടുംബവും ആണ് താമസം. ആനി കേരളത്തില്‍ അവസാനം എത്തിയത് എന്നാണെന്ന് പോലും ബന്ധുക്കള്‍ക്ക് അറിയില്ലത്രെ.

English summary
Who is Annie Melward... Swiss Bank account holder from Kerala.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X