കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിണറായി പറഞ്ഞ 'ശക്തികള്‍' ആരൊക്കെ? ജേക്കബ് തോമസിനെ പുകച്ച് പുറത്ത് ചാടിക്കാന്‍ ശ്രമിക്കുന്നവര്‍...

ജേക്കബ് തോമസിനെതിരെ നടക്കുന്ന കുപ്രചാരണങ്ങള്‍ക്ക് പിന്നില്‍ ചില ശക്തികളാണെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചത്. ആരാണ് ആ ശക്തികള്‍. സംശയത്തിന്റെ മുള്‍മുനയില്‍ നില്‍കുന്നത് ഇവരാണ്...

  • By വരുണ്‍
Google Oneindia Malayalam News

തിരുവനന്തപുരം: അഴമിതിയുടെ കൂത്തരങ്ങായിരുന്ന യുഡിഎഫ് സര്‍ക്കാരിന്റെ ഭരണകാലത്ത് തന്നെ അഴിമതിക്കെതിരെ ശബ്ദമുയര്‍ത്തിയ ഉദ്യോഗസ്ഷതനാണ് ഇപ്പോഴത്തെ വിജിലന്‍സ് ജയറക്ടര്‍ ജേക്കബ് തോമസ്. യുഡിഎഫ് സര്‍ക്കാര്‍ അഞ്ച് വര്‍ഷത്തില്‍ ഒരിക്കല്‍ പോലും ക്രമസമാധാന ചുമതല ജേക്കബ് തോമസിന് നല്‍കിയില്ല. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറിയതോടെ വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തേക്ക് ജേക്കബ് തോമസിനെ നിയമിച്ചു.

ജേക്കബ് തോമസ് വിജിലന്‍സ് ഡയറക്ടര്‍ ആയതോടെ അഴിമതി കേസില്‍ കുരുങ്ങിയ മന്ത്രിമാരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും മുട്ടുവിറ തുടങ്ങി. ബാര്‍കോഴ കേസില്‍ കെഎം മാണിയെയും അനധികൃത സ്വത്ത് സമ്പാദനകേസില്‍ കെ ബാബുവിനെയുമടക്കം ഉന്നത ഐപിഎസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ജേക്കബ് തോമസ് കര്‍ശന നടപടിയെടുത്തു. ഇതോടെ ജേക്കബ് തോമസിനെതിരെ പരാതിയുമായി രാഷ്ട്രീയക്കാരും ഐഎഎസ് ഉദ്യോഗസ്ഥരും രംഗത്തെത്തി. വിജിലന്‍സ് ഡയറക്ടര്‍ക്കെതിരെ അഴിമതി ആരോപവും ഉയര്‍ന്നു.

എന്നാല്‍ അഴമിതിക്കെതിരെ ആര്‍ജ്ജവത്തോടെ പോരാടുന്ന ജേക്കബ് തോമസിന് സകല പിന്തുണയും എല്‍ഡിഎഫ് സര്‍ക്കാര്‍ നല്‍കുന്നുണ്ട്. ജേക്കബ് തോമസിനെതിരെ നടക്കുന്ന കുപ്രചാരണങ്ങള്‍ക്ക് പിന്നില്‍ ചില ശക്തികളാണെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചത്. ആരാണ് ആ ശക്തികള്‍. സംശയത്തിന്റെ മുള്‍മുനയില്‍ നില്‍കുന്നത് ഇവരാണ്...

പുകച്ച് പുറത്ത് ചാടിക്കുക

പുകച്ച് പുറത്ത് ചാടിക്കുക

നിലവിലെ സാഹചര്യത്തില്‍ ജേക്കബ് തോമസിനെ പുകച്ച് പുറത്ത് ചാടിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞത്.

ഗൂഢാലോചന

ഗൂഢാലോചന

ജേക്കബ് തോമസിനെതിരെ സംസ്ഥാന്തത് ചില ശക്തികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. വിജലന്‍സിന് നിരക്കാത്തതൊന്നും ജേക്കബ് തോമസ് ചെയ്യുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

വഴങ്ങിക്കൊടുക്കില്ല

വഴങ്ങിക്കൊടുക്കില്ല

ജേക്കബ് തോമസിനെതിരെ നടക്കുന്ന നീക്കങ്ങള്‍ക്ക് വഴങ്ങിക്കൊടുക്കില്ലെന്ന് പിണറായി ആവര്‍ത്തിച്ച് വ്യക്തമാക്കി. പരിപൂര്‍ണ പിന്തുണ വിജിലന്‍സ് ഡയറക്ടര്‍ക്ക് നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനം.

ശത്രുക്കള്‍ ആരെല്ലാം

ശത്രുക്കള്‍ ആരെല്ലാം

വിജിലന്‍സ് ഡയറക്ടറായി ചുമതലയേറ്റ ശേഷം ജേക്കബ് തോമസിനെതിരെ ആരോപണങ്ങളുമായി ഒരു സംഘം ഐഎഎസ് ഉദ്യോഗസ്ഥര്‍ രംഗത്തെത്തി. ചില രാഷ്ട്രീയ നേതാക്കളുടെ പിന്തുണയും ഇവര്‍ക്കുണ്ട്.

ബാര്‍കോഴ കേസ്

ബാര്‍കോഴ കേസ്

ജേക്കബ് തോമസിനെതിരാ ഗൂഢാലോചനയ്ക്ക പിന്നില്‍ മുന്‍ ധനമന്ത്രി കെഎം മാണിയാമെന്ന് ആക്ഷേപമുണ്ട്. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് വിജിലന്‍സ് ബാര്‍കോഴ കേസ് അട്ടിമറിച്ചിരുന്നു. എന്നാല്‍ ജേക്കബ് തോമസ് വീണ്ടും കേസ് അന്വേഷിച്ച് മാണിക്കെതിരെ എഫ്‌ഐആര്‍ സമര്‍പ്പിച്ചു. തുടരന്വേഷണം നടക്കുകയാണ്.

കെ ബാബുവിനും പൂട്ട് വീണു

കെ ബാബുവിനും പൂട്ട് വീണു

മുന്‍ എക്‌സൈസ് മന്ത്രി കെ ബാബുവിനെതിരെ അനദികൃത സ്വത്ത് സമ്പാദന കേസില്‍ വിജിലന്‍സ് അന്വേഷണം നടക്കുകയാണ്. കോടിക്കണക്കിന് രൂപയുടെ അനധികൃത സ്വത്താണ് ബാബുവിനുള്ളതെന്ന് വിജിലന്‍സ് കണ്ടെത്തിയിരുന്നു. ബാബുവും ഗൂഡാലോചനയ്ക്ക് പിന്നിലുണ്ടെന്നാണ് ആരോപണം.

കെഎം എബ്രഹാം

കെഎം എബ്രഹാം

കെഎം എബ്രഹാമാണ് തോമസ് ജേക്കബിനെതിരെ പരസ്യമായി രംഗത്ത് വന്നിട്ടുള്ളത്. തുറമുഖ വകുപ്പ് ഡയറക്ടറായിരിക്കെ സോളാര്‍ പാനല്‍ സ്ഥാപിക്കുന്നത് സംബന്ധിച്ച് ജേക്കബ് തോമസ് അഴിമതി നടത്തിയെന്ന് അന്ന് ധനവകുപ്പ് സെക്രട്ടറിയായിരുന്ന കെഎം എബ്രഹാം റിപ്പോര്‍ട്ട് ചെയ്തിരുന്നു. കെഎം എബ്രഹാം അനദികൃതമായി സ്വത്ത് സമ്പാദിച്ചെന്ന കേസില്‍ കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ ഫഌറ്റില്‍ വിജിലന്‍സ് റെയ്ഡ് നടത്തിയിരുന്നു.

ടോം ജോസിനെതിരെയും ആരോപണം

ടോം ജോസിനെതിരെയും ആരോപണം

അഡീഷണല്‍ ചീഫ് സെക്രട്ടറി റാങ്കിലുള്ള ടോം ജോസിനെതിരെ നേരത്തെയും അഴിമതി ആരോപണം ഉയര്‍ന്നതാണ്. വരിവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന ആരോപണത്തിന്റെ അടിസ്താനത്തില്‍ ടോം ജോസിനെതിരെ വിജിലന്‍സ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. അദ്ദേഹത്തിന്റെ ഫഌറ്റില്‍ റെയ്ഡ് നടക്കുകയാണ്. വരുമാന്തതിന്റെ 65 ശതമാനവും ടോം ജോസ് അനധികൃതമായി സമ്പാദിച്ചതാണെന്നാണ് വിജിലന്‍സ് പറയുന്നത്.

ഉദ്യോഗസ്ഥ രാഷ്ട്രീയ ലോബി

ഉദ്യോഗസ്ഥ രാഷ്ട്രീയ ലോബി

സംസ്ഥാനത്ത് മുന്‍ മന്ത്രിമാരുള്‍പ്പെടെ നിരവധി രാഷ്ട്രീയ നേതാക്കള്‍ക്കെതിരെയും പത്തോളം ഉന്നത ഐഎഎസ് ഉദ്യോഗ്‌സഥര്‍ക്കെതിരെയും വിജിലന്‍സ് അന്വേഷണം നടക്കുന്നുണ്ട്. ഈ ഉദ്യോഗസ്ഥരും രാഷ്ട്രീയ നേതാക്കളുമാണ് ജേക്കബ് തോമസിനെതിരെ പ്രവര്‍ത്തിക്കുന്നതെന്നാണ് പിണറായി വിജയനും പറഞ്ഞ് വയ്ക്കുന്നത്.

വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]

English summary
Who is behind conspiracy against Vigilance director Jacob Thomas.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X