കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സഹകരണ ബാങ്കുകളിലെ റെയ്ഡിനു പിന്നില്‍ ന്യൂജെന്‍ ബാങ്കോ..? സഹകരണ ബാങ്കുകളെ ഇല്ലാതാക്കുന്നതെന്തിന്?

സഹരണ ബാങ്കുകളിലെ സിബിഐ റെയ്ഡ് ന്യൂജെന്‍ ബാങ്കുകളെ സഹായിക്കാനെന്ന് ആക്ഷേപം. കേന്ദ്രസര്‍ക്കാരിന്റെ നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എത്തിയിരിക്കുകയാണ് കേരളത്തിലെ നേതാക്കള്‍.

  • By Jince K Benny
Google Oneindia Malayalam News

തിരുവനന്തപുരം: ഒന്നു ചീഞ്ഞാലെ മറ്റൊന്നിനു വളമാകു എന്നാണ് പഴമക്കാര്‍ പറയുന്നത്. ഈ നയം സഹകരണ ബാങ്കുകളുടെ കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ പിന്തുടരുന്നുണ്ടന്നുള്ള ആക്ഷേപം പ്രബലമാണ്. സഹകരണ ബാങ്കുകളെ ഇല്ലാതാക്കി ന്യൂജെന്‍ ബാങ്കുകളെ വളര്‍ത്തിക്കൊണ്ടുവരുന്നതിലൂടെ പുതിയ സാമ്പത്തീക മാറ്റങ്ങള്‍ക്കാണ് കേന്ദ്രം അരങ്ങൊരുക്കുന്നത്.

സഹകരണ ബാങ്കുകളില്‍ സിബിഐയും എന്‍ഫോഴ്‌സ്‌മെന്റും നടത്തുന്ന റെയ്ഡുകള്‍ക്കെതിരെ കടകംപള്ളി സുരേന്ദ്രനു പിന്നാലെ സിപിഎം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണനും രംഗത്തെത്തി. ന്യൂജെന്‍ ബാങ്കുകളെ സഹായിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കമാണിതെന്നും കൊടിയേരി കുറ്റപ്പെടുത്തി. വൈരാഗ്യ ബുദ്ധിയോടെയാണ് കേന്ദ്രം ഇക്കാര്യത്തില്‍ കേരളത്തോട് പെരുമാറുന്നതെന്നുമാണ് കോടിയേരിയുടെ അഭിപ്രായം.

വ്യക്തമായ തെളിവുകളില്ലാതെ നടത്തുന്ന ഈ റെയ്ഡുകള്‍ സഹകരണ ബാങ്കുകളിലുള്ള ജന വിശ്വാസം തകര്‍ക്കുന്നതിനാണെന്നാണ് വിമര്‍ശനം. സഹകരണ ബാങ്കുകളുടെ തകര്‍ച്ചയിലൂടെ ന്യൂജെന്‍ ബാങ്കുകളുടെ വളര്‍ച്ച ഉറപ്പു വരുത്താനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും ആക്ഷേപമുണ്ട്. എന്നാല്‍ സഹകരണ ബാങ്കുകള്‍ കള്ളപ്പണ നിക്ഷേപത്തിനുള്ള വേദിയായി മാറുന്നെന്നാണ് കേന്ദ്രം പറയുന്നത്. ഗ്രാമീണ ജനവിഭാഗങ്ങള്‍ക്കിടയില്‍ ഏറെ ജനകീയമായ സഹകരണ ബാങ്കുകളില്‍ നിക്ഷേപിക്കുന്ന പണം ഇന്‍കം ടാക്‌സ് പരിധിയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഈ നിയമത്തിന്റെ മറപിടിച്ച് കള്ളപ്പണം സഹകരണ ബാങ്കുകൡ നിക്ഷേപിക്കപ്പെടുന്നുണ്ടെന്നാണ് കേന്ദ്രത്തിന്റെ നിഗമനം.

സഹകരണ ബാങ്കുകളില്‍ കുമിയുന്ന കള്ളപ്പണം

ആദായ നികുതിയില്‍ നിന്നും സഹകരണ ബാങ്കുകളിലെ നിക്ഷേപത്തെ ഒഴിവാക്കിയതിന്റെ മറപിടിച്ച് കോടിക്കണക്കിന് രൂപയുടെ കള്ളപ്പണം ഇവിടെ നിക്ഷേപിക്കപ്പെടുന്നുണ്ടെന്നാണ് കേന്ദ്രം പറയുന്നത്. ഇതു തികച്ചും കള്ളമല്ലെന്ന് അടുത്ത കാലത്ത് പുറത്തു വന്ന ചില കണക്കുകളും വ്യക്തമാക്കുന്നു. അഹമ്മദാബാദില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷാ ഭരിക്കുന്ന സഹകരണ ബാങ്കില്‍ നോട്ടു നിരോധനത്തിന്റെ അടുത്ത മൂന്ന് ദിവസങ്ങൡ നിക്ഷേപിക്കപ്പെട്ടത് 500 കോടി രൂപയുടെ നിരോധിത കറന്‍സികളാണ്.

സഹകരണ ബാങ്കില്‍ കള്ളപ്പണം നിറയുന്നതെങ്ങനെ

സാധാരണക്കാരായ ഗ്രാമീണരും കര്‍ഷകരുമാണ് സഹകരണ ബാങ്കുകളിലെ ഇടപാടുകാര്‍. ഇവരെങ്ങനെ കോടികള്‍ ഈ ബാങ്കുകളില്‍ നിക്ഷേപിക്കും. ഇവര്‍ രാഷ്ട്രീയക്കാരുള്‍പ്പെയുള്ളവരുടെ ബിനാമികളായി മാറിയാണ് നിക്ഷേപം നടത്തുന്നത്.

ന്യൂജന്‍ ബാങ്കുകളെ രക്ഷിക്കാന്‍

ന്യൂജെന്‍ ബാങ്കുകളെ രക്ഷിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ഈ നീക്കം നടത്തുന്നെന്നാണ് ആക്ഷപം. സഹകരണ ബാങ്കുകളിലുള്ള വിശ്വാസം നഷ്ടപ്പെടുത്തി ന്യൂജെന്‍ ബാങ്കുകളിക്ക് ആകര്‍ഷിക്കാനാണ് റെയ്ഡ് പോലുള്ള പ്രവര്‍ത്തനങ്ങളിലൂടെ ശ്രമിക്കുന്നത്.

ന്യൂജെന്‍ ബാങ്കുകള്‍ക്കെന്തിന് സഹകരണ ബാങ്കിലെ നിക്ഷേപം

നിലവില്‍ കിട്ടാക്കടം ക്രമതീതമായി പെരുകിയതുകാരണം ന്യൂജെന്‍ ബാങ്കുകള്‍ നഷ്ടത്തിലേക്ക് കൂപ്പു കുത്തിക്കൊണ്ടിരിക്കുകയാണ്. നിലവില്‍ ബാങ്കുകള്‍ പുതിയ വായ്പകള്‍ നല്‍കാന്‍ കഴിയാത്ത അവസ്ഥിയിലാണ്. ഈ അവസ്ഥ മറികടക്കുന്നതിനാണ് ന്യൂജെന്‍ ബാങ്കുകളിലേക്ക് കൂടുതല്‍ നിക്ഷേപകരെ ആകര്‍ഷിക്കുന്നത്. ബാങ്കുകളില്‍ ആവശ്യത്തിന് പണം എത്തിയാല്‍ നിലവിലെ കടം എഴുതിത്തള്ളാനാണ് സാധ്യത്. കൊതിക്കണ്ട, അതിന്റെ ആനുകൂല്യം ലഭിക്കുന്നതും കോടികള്‍ കടം വാങ്ങിയ വമ്പന്മാര്‍ക്കായിരിക്കും.

ഗ്രാമീണരെ ആര്‍ഷിക്കാന്‍

എല്ലാ ഗ്രാമങ്ങളിലും ന്യൂജെന്‍ ബാങ്കുകളുണ്ടെങ്കിലും ആളുകള്‍ കൂടുതലും ഇടപാടുകള്‍ക്കായി ആശ്രയിക്കുന്നത് സഹകരണ ബാങ്കുകളെയാണ്. ഈ അവസ്ഥയെ മറികടക്കാനാണ് പുതിയ നീക്കം.

സഹകരണം അത്ര മാന്യനല്ല

സഹകരണ ബാങ്കുകള്‍ അത്ര മാന്യനല്ലെന്നാണ് അടുത്ത കാലത്ത് നടത്തിയ ചില അന്വേഷണങ്ങള്‍ വ്യക്തമാക്കുന്നത്. കോടിക്കണക്കിനു രൂപയുടെ നിക്ഷേപമാണ് പല സഹകരണ ബാങ്കുകളിലും കണ്ടെത്തിയത്. എല്ലായിടത്തും രാഷ്ട്രീയക്കാര്‍ മുതല്‍ ബിസിനസുകാര് വരെയാണ് നിക്ഷേപം നടത്തുിയിരിക്കുന്നത്.

സഹകരണ ബാങ്കുകള്‍ ഇല്ലാതായാല്‍

സാധാരണക്കാരന്റെ ആശ്രയമായിരുന്നു എന്നും സഹകരമണ ബാങ്കുകള്‍. ജനകീയ ബാങ്കുകള്‍ എന്ന നിലയില്‍ നബാര്‍ഡിന്റേതടക്കം പദ്ധതികളും ആനുകൂല്യങ്ങളും സര്‍ക്കാരുകള്‍ വിതരണം ചെയ്തിരുന്നത് ഇവയിലൂടെയായിരുന്നു. ഒരു പരിധി വരെ അര്‍ഹമായ കൈകളില്‍ തന്നെ ഇവ എത്തിയിരുന്നു എന്നതും സത്യമാണ്. ഇതെല്ലാം ന്യൂജെന്‍ വഴി ആകുമ്പോള്‍ സാധാരണക്കാരന് ഇതൊക്കെ ഒരിക്കലും നടക്കാത്ത സ്വപ്‌നങ്ങള്‍ മാത്രമാകുന്നു.

English summary
Co-operative bank raids are for helping new gen banks, says Kerala LDF leaders. Kerala left leaders against Central government.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X