• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ആരാണ് ഗോപാലകൃഷ്ണന്‍ എന്ന ദിലീപ്? ദിലീപിന് ജന്മദിനം ആശംസക്കുന്നവര്‍ തോന്ന്യാസികളാണത്രെ... കുറിപ്പ്

കൊച്ചി: ഒക്ടോബര്‍ 27നാണ് നടന്‍ ദിലീപിന്റെ ജന്മദിനം. അതായത് ഇന്നലെ. ഒരുപാട് പേര്‍ നടന് ജന്മദിനം ആശംസസിച്ച് രംഗത്തുവന്നു. എന്നാല്‍ ജന്മദിനം ആശംസിച്ചവര്‍ക്കെതിരെ പലരും പ്രതികരിക്കുകയുമുണ്ടായി. ഒരു സ്വകാര്യ ചാനല്‍ ദിലീപിന് ചൊവ്വാഴ്ച രാവിലെ തന്നെ ജന്മദിനാശംസ നേര്‍ന്നു. ഫേസ്ബുക്ക് പേജില്‍ പ്രതിഷേധം ശക്തമായതോടെ ആശംസ പിന്‍വലിച്ചു.

നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതിയായ ദിലീപിന് ജന്മദിനാശംസ നേരുന്നവര്‍ മോശക്കാരും തോന്ന്യവാസികളുമാണ് എന്നാണ് ചിലരുടെ പ്രതികരണം. ഇതിനെതിരെ പ്രതികരിച്ചിരിക്കുകയാണ് അഡ്വ. ശ്രീജിത് പെരുമന. ദിലീപ് ആരാണ് എന്ന് പറയുന്ന അദ്ദേഹം നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതി പള്‍സര്‍ സുനിയുടെ ജീവിത പശ്ചാത്തലവും പരിചയപ്പെടുത്തുന്നു....

ആരാണ് ഗോപാലകൃഷ്ണന്‍ എന്ന ദിലീപ്

ആരാണ് ഗോപാലകൃഷ്ണന്‍ എന്ന ദിലീപ്

ദിലീപിന് ജന്മദിനം ആശംസിക്കുന്നവര്‍ തോന്ന്യാസികളാണെത്രെ.... ??

ആരാണ് ഗോപാലകൃഷ്ണന്‍ എന്ന ദിലീപ്??

> ഗോപാലകൃഷ്ണന്‍ പദ്മനാഭന്‍ പിള്ള എന്നാണു ശരിയായ പേര്, സിനിമയില്‍ ദിലീപ് എന്ന പേരില്‍ പ്രസിദ്ധനായി

> 1967 ല്‍ എറണാകുളം ജില്ലയിലെ എടവനക്കാട് ജനനം, എറണാകുളം മഹാരാജാസില്‍ നിന്നും ചരിത്രത്തില്‍ ബിരുദ്ധം.

> മിമിക്രി ആര്‍ട്ടിസ്‌റ്, നടന്‍, ഗായകന്‍, നിര്‍മ്മാതാവ്, സഹ സംവിധായകന്‍, ബിസിനസ് മാന്‍, സാമൂഹ്യ പ്രവര്‍ത്തകന്‍ എന്നീ നിലയില്‍ മലയാളികള്‍ക്ക് സുപരിചിതന്‍.

140 ല്‍ കൂടുതല്‍ സിനിമകളില്‍

140 ല്‍ കൂടുതല്‍ സിനിമകളില്‍

> കലാഭവനില്‍ മിമിക്രി ആര്‍ട്ടിസ്റ്റായി തുടങ്ങി കമലിന്റെ വിഷ്ണുലോകം എന്ന സിനിമയില്‍ സഹ സംവിധായകനായി പിന്നീട് 140 ല്‍ കൂടുതല്‍ സിനിമകളില്‍ നായകനായും മറ്റു വേഷങ്ങളിലും അഭിനയിച്ചു.

> കേരളത്തിലെ കുടുംബ പ്രേക്ഷരില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള നടന്‍ . നാല് സംസ്ഥാന സര്‍ക്കാര്‍ പുരസ്‌ക്കാരങ്ങള്‍ ഉള്‍പ്പെടെ 43 ഓളം അവാര്‍ഡുകള്‍.

> കേരളത്തിലങ്ങോളമിങ്ങോളം നിരവധി ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു. ലക്ഷക്കണക്കിന് രൂപ സ്വന്തം കയ്യില്‍ നിന്നും മുടക്കി അശരണര്‍ക്ക് വീടും ഭക്ഷണവും എത്തിച്ചു.

> ഇതാണ് നാം മലയാളികള്‍ക്ക് ദിലീപ്. ഇന്നേവരെ യാതൊരു ക്രിമിനല്‍ കേസില്‍ പ്രതിചേര്‍ക്കുകയോ ശിക്ഷിക്കപ്പെടുകയോ ചെയ്യാത്ത ഒരിന്ത്യന്‍ പൗരന്‍.

ആരാണ് പള്‍സര്‍ സുനി എന്ന സുനില്‍കുമാര്‍

ആരാണ് പള്‍സര്‍ സുനി എന്ന സുനില്‍കുമാര്‍

> എറണാകുളം പെരുമ്പാവൂര്‍ സ്വദേശിയും കൂലിപ്പണിക്കാരനായ സുരേന്ദ്രന്റെ മകന്‍ പേര് സുനില്‍ കുമാര്‍

> ചെറുപ്പത്തിലേ മോഷണം തൊഴിലാക്കിയ സുനില്‍ കുമാര്‍ , സ്റ്റാവും കൂടുതല്‍ മോഷ്ടിച്ചിരുന്നത് ബജാജ് പള്‍സര്‍ ബൈക്കുകളായിരുന്നതിനാലാണ് 'പള്‍സര്‍ സുനി ' എന്ന പേര് വന്നത്

> മദ്യത്തിനും മയക്കുമരുന്നിനും അടിമയായിരുന്നു എന്ന് അച്ഛന്‍ സുരേന്ദ്രന്‍ പറയുന്നു.

> 28 ഓളം ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്

> 21 വ്യാജ സിംകാര്‍ഡുകളും , ഫോണുകളുമുണ്ട്.

മുളകുപൊടി എറിഞ്ഞു കവര്‍ച്ച

മുളകുപൊടി എറിഞ്ഞു കവര്‍ച്ച

> ബസ്സില്‍ വെച്ച് യാത്രക്കാരനെ മുളകുപൊടി എറിഞ്ഞു കവര്‍ച്ച നടത്താന്‍ ശ്രമിച്ച പ്രമാദമായ കേസിലെ മുഖ്യ പ്രതി

> പ്രയാപൂര്‍ത്തിയാകാത്ത സമയത്തു ശിക്ഷിക്കപ്പെട്ട ജുവനൈല്‍ ഹോമുകളില്‍ കിടന്നിട്ടുണ്ട്.

> പിടിച്ചുപറി, മോഷണം, ക്വട്ടേഷന്‍ പ്രവര്‍ത്തനം, തട്ടിക്കൊണ്ടുപോകല്‍ തുടങ്ങി നിരവധി കേസുകളാണ് വിവിധ സ്റ്റേഷനുകളില്‍ സുനിക്കെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

> അഞ്ച് വര്‍ഷം മുമ്പ് മലയാളത്തിലെ മുന്‍നിര നിര്‍മ്മാതാവും നിലവില്‍ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ പ്രസിഡന്റമായ ജി സുരേഷ് കുമാര്‍ തന്റെ ഭാര്യയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതി

രണ്ട് നടിമാരെ തട്ടിക്കൊണ്ടുപോയി

രണ്ട് നടിമാരെ തട്ടിക്കൊണ്ടുപോയി

> സിനിമയിലെ രണ്ട് നടിമാരെ തട്ടിക്കൊണ്ടുപോയി അപമാനിക്കാന്‍ ശ്രമിച്ച കേസിലെ പ്രതി

> റിയല്‍ എസ്റ്റേറ്റ് മേഖലയിലെ ബിനാമി ഇടപാടുകളും വസ്തുതര്‍ക്കങ്ങള്‍ വേണ്ടി ഇടനിലക്കാരനായും ഗുണ്ടയായും പള്‍സര്‍ സുനിയെ സിനിമ മേഖലയില്‍ പ്രവര്‍ത്തിച്ചു

> ചലച്ചിത്രമേഖലയിലുള്ളവര്‍ക്ക് ലൈംഗിക ആവശ്യങ്ങള്‍ക്ക് സ്ത്രീകളെ തരപ്പെടുത്തി കൊടുക്കുന്നതിനും സിനിമാ ലൊക്കേഷനുകളിലെ പ്രധാന ഇടനിലക്കാരനായും പ്രവര്‍ത്തിച്ചു.

> സഹോദരിയുടെ വിവാഹത്തിന് പോലും വീട്ടില്‍ വൈയിട്ടില്ല, 15 വര്‍ഷമായി താന്‍ മകനുമായി മിണ്ടിയിട്ടില്ലെന്നും അച്ഛന്‍ സുരേന്ദ്രന്‍ പറയുന്നു.

> സിനിമാ നടിമാരോടും, സ്ത്രീകളോടും അമിതമായ ലൈംഗിക താത്പര്യമുണ്ടായിരുന്നു

> സിനിമയില്‍ അസിസ്റ്റന്റായാണ് ജോലി ചെയ്യുന്നത് എന്നാണ് സുനി നാട്ടിലും വീട്ടിലും എല്ലാരോടും പറഞ്ഞിരുന്നത്.

പുറത്തു വരാത്ത അനേകം

പുറത്തു വരാത്ത അനേകം

മേല്‍ വിവരിച്ചത് പുറത്തുവന്ന വാര്‍ത്തകള്‍ മാത്രമാണ് പുറത്തു വരാത്ത അനേകം കേസുകളും ഇയാളുടെ പേരിലായുണ്ട്. ഇതൊക്കെ അറിഞ്ഞിട്ടാണോ അതോ അറിയാതെയാണോ സിനിമാ മേഖലയില്‍ വര്‍ഷങ്ങളായി പള്‍സര്‍ സുനി എന്ന ക്രിമിനല്‍ വിഹരിച്ചത് ? മൂന്നു നടിമാരെ തട്ടിക്കൊണ്ടുപോയി അപമാനിക്കാന്‍ ശ്രമിച്ചയാള്‍ അതെ സമയം തന്നെ പ്രമുഖ നടന്മാരുടെയും ഡ്രൈവറായും, ഡ്രൈവേഴ്‌സ് അസോസിയേഷന്‍ ഭാരവാഹിയായുമൊക്കെ സിനിമയില്‍ നിറഞ്ഞു നിന്നു ? എം എല്‍ എ കൂടിയായ മുകേഷിന്റെ ഡ്രൈവറായി പ്രവര്‍ത്തിച്ചു ? ആരാണ് സുനിലിനെ സഹായിച്ചുകൊണ്ടിരുന്നവര്‍ ? സുനിലിനോട് എന്തായിരുന്നു സിനിമാ പ്രവര്‍ത്തകര്‍ക്കുള്ള കടപ്പാട് ?

മലയാളികള്‍ക്ക് വിശ്വസിക്കാനിഷ്ട്ടം

മലയാളികള്‍ക്ക് വിശ്വസിക്കാനിഷ്ട്ടം

ഈ സുനില്‍കുമാറിനെയാണ് ഇന്ന് മലയാളികള്‍ക്ക് വിശ്വസിക്കാനിഷ്ട്ടം എന്നതാണ് വിരോധാഭാസം..

ബൈദുബൈ ഈ വേട്ടയാടലില്‍ നിക്ഷ്പക്ഷമായൊരു അന്വേഷണം നടന്നു എന്ന് കരുതുന്നില്ല, എങ്കിലും അത് സംശയാതീതമായി വിചാരണയിലൂടെ തെളിയിക്കപ്പെടട്ടെ എന്നിട്ടാകാം നാം പൊതുജനങ്ങളുടെ ശിക്ഷ നടപ്പാക്കല്‍. അതൊരു പ്രകൃതി നീതിയാണ്.

ജന്മദിനാശംസകള്‍ ദിലീപ്...

അഡ്വ ശ്രീജിത്ത് പെരുമനയുടെ കുറിപ്പ് ഇങ്ങനെയാണ് അവസാനിക്കുന്നത്.

വിചാരണ തുടരുന്നു

വിചാരണ തുടരുന്നു

കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഇങ്ങനെയാണ്. നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതി ചേര്‍ത്ത വിഷയം ചൂണ്ടിക്കാട്ടിയാണ് ദിലീപിനെതിരെ വിവിധ കോണുകളില്‍ നിന്ന് കടുത്ത പ്രതികരണങ്ങളുണ്ടാകുന്നത്. ഈ കേസില്‍ വിചാരണ കൊച്ചിയിലെ കോടതിയില്‍ തുടരുകയാണ്. വിചാരണ കോടതി ജഡ്ജി പക്ഷപാതരമായി പ്രവര്‍ത്തിക്കുന്നു എന്ന ആരോപണം പ്രോസിക്യൂട്ടര്‍ ഉന്നയിച്ചത് വലിയ വാര്‍ത്തയായിരുന്നു.

കൂറുമാറിയ നാല് പേര്‍

കൂറുമാറിയ നാല് പേര്‍

സിനിമാ മേഖലയിലുള്ളവരാണ് കേസിലെ പ്രധാന സാക്ഷികള്‍. ഇതില്‍ ചിലര്‍ കൂറുമാറി. ഇടവേള ബാബു, ബിന്ദു പണിക്കര്‍, സിദ്ദീഖ്, ഭാമ എന്നിവരാണ് കൂറുമാറിയത്. ഇവര്‍ അന്വേഷണ വേളയില്‍ പോലീസിന് നല്‍കിയ മൊഴിയല്ല കോടതിയില്‍ പറഞ്ഞത്. തുടര്‍ന്ന് കൂറുമാറിയതായി പ്രഖ്യാപിക്കണമെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെടുകയായിരുന്നു.

ആ സംഭവം ഇങ്ങനെ

ആ സംഭവം ഇങ്ങനെ

2017 ഫെബ്രവരി 17നാണ് കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടത്. തൃശൂരില്‍ നിന്ന് കൊച്ചിയിലേക്കുള്ള കാര്‍ യാത്രയ്ക്കിടെ ആയിരുന്നു സംഭവം. വലിയ കോളിളക്കം സൃഷ്ടിച്ച കേസില്‍ ആദ്യം അറസ്റ്റിലായത് പള്‍സര്‍ സുനി ഉള്‍പ്പെടെയുള്ള ക്വട്ടേഷന്‍ സംഘങ്ങളാണ്. പിന്നീട് ആഴ്ചകള്‍ കഴിഞ്ഞാണ് ദിലീപിന് ഈ സംഘവുമായി ബന്ധമുണ്ട് എന്ന ആരോപണം ഉയര്‍ന്നത്.

സമയം നീട്ടി നല്‍കി

സമയം നീട്ടി നല്‍കി

2017 ജൂലൈ 10ന് അറസ്റ്റിലായ ദിലീപ് മൂന്ന് മാസത്തോളം ജയിലില്‍ കഴിഞ്ഞു. കര്‍ശന ഉപാധികളോടെ ജാമ്യം ലഭിച്ചു. സാക്ഷികള്‍ കൂറുമാറിയ പശ്ചാത്തലത്തില്‍ ദിലീപ് സ്വാധീനിച്ചുവെന്നും ജാമ്യം റദ്ദാക്കണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ നവംബറില്‍ ആറ് മാസത്തിനകം കേസ് വിചാരണ പൂര്‍ത്തിയാക്കാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചെങ്കിലും കൊറോണയുടെ പശ്ചാത്തലത്തില്‍ സമയം നീട്ടി നല്‍കിയിരിക്കുകയാണ്.

കോടതി മാറണം

കോടതി മാറണം

വിചാരണ കോടതി പക്ഷപാതപരമായി പ്രവര്‍ത്തിക്കുന്നു എന്നാണ് പ്രോസിക്യൂഷന്റെ ആരോപണം. ഈ കോടതിയില്‍ നിന്ന് നീതി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും പ്രോസിക്യൂട്ടര്‍ പറയുന്നു. സമാനമായ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ആക്രമണത്തിന് ഇരയായ നടി ഇപ്പോള്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. കോടതി പക്ഷപാതപരമായി പ്രവര്‍ത്തിക്കുന്നു എന്നാണ് നടിയുടെ ആരോപണം.

സുരേഷ് ഗോപിയുടെ ഒറ്റക്കൊമ്പന്‍ ഷൂട്ടിങ് വൈകും; പൃഥ്വിരാജിന്റെ കടുവയുമായി ബന്ധമില്ലെന്ന് നിര്‍മാതാവ്

കോണ്‍ഗ്രസ് ബിജെപി നേതാക്കളുടെ കൂടിക്കാഴ്ച ചര്‍ച്ചയാകുന്നു; സിന്ധ്യ വീണ്ടും കളമൊരുക്കുന്നോ

cmsvideo
  പ്രളയത്തില്‍ നിന്ന് മഞ്ജു വാര്യരെ രക്ഷിച്ചത് ദിലീപോ ? | Oneindia Malayalam

  English summary
  Who is Dileep? Sreejith Perumana response on actor birth day comments
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X