കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാവങ്ങള്‍ക്ക് വേണ്ടി സഹായം ചോദിക്കും അരോചകമായല്‍ അണ്‍ഫ്രണ്ട് ചെയ്യൂ..ഇതായിരുന്നു ഡോക്ടര്‍ ഷാനവാസ്

  • By Meera Balan
Google Oneindia Malayalam News

'ഉരുകി തീരും മുന്‍പ് എനിക്കൊന്നു ആളിക്കത്തണം എല്ലാ തിരികളെക്കാളും പ്രകാശം പരത്തുന്ന ഒറ്റത്തിരിയായി'. ഡോക്ടര്‍ ഷാനവാസ് എന്ന 36 കാരന്‍ ആളിക്കത്തുകയാണ് സമാനമനസ്‌ക്കരായ ഒരു കൂട്ടം ആളുകള്‍ക്കിടയില്‍. പ്രണയദിനത്തില്‍ ഹൃദയം മുഴുവന്‍ സ്‌നേഹം നിറച്ച ആ മനുഷ്യന്‍ ലോകത്തോട് വിട പറഞ്ഞ വാര്‍ത്തയാണ് നമ്മെ തേടി എത്തിയത്.

പാവങ്ങള്‍ക്ക് വേണ്ടി സഹായം ചോദിയ്ക്കുന്നത് അരോചകമായി തോന്നിയാല്‍ എന്നെ നിങ്ങളുടെ ഫ്രണ്ട് ലിസ്റ്റില്‍ നിന്നും പുറത്താക്കൂ എന്ന് പറഞ്ഞ ഷാനവാസിന്റെ ഫേസ്ബുക്ക് പ്രൊഫൈല്‍ നിശ്ചലമായിട്ട് ദിവസങ്ങളായി. പക്ഷേ ഇന്നും ഓണ്‍ലൈന്‍ ലോകത്ത് അദ്ദേഹം നിറഞ്ഞ് നില്‍ക്കുന്നു.

ഷാനവാസ് മുന്നോട്ട് വച്ചത് പുതിയൊരു പാതയാണ്. അദ്ദേഹത്തെ അറിയാത്തവര്‍ പോലും പലതവണ ആ ഫേസ്ബുക്ക് പ്രൊഫൈലിലൂടെ കയറിയിറങ്ങി. പലപ്പോഴും പല സ്റ്റാറ്റസുകളും നമ്മുടെ കണ്ണ് നനയിപ്പിച്ചു. പറയാതിരിയ്ക്കാന്‍ , പ്രതിഷേധിക്കാതിരിക്കാന്‍ പലര്‍ക്കും ആകുന്നില്ല. മുതലക്കണ്ണീരൊഴുക്കുന്നവര്‍ കൂട്ടത്തില്‍ കുറവാണ്. ആരായിരുന്നു പാവങ്ങളുടെ ആ ഡോക്ടര്‍ എന്നും ഹൃദയം പൊട്ടി 36 വയസില്‍ അയാള്‍ ലോകവാസം വെടിഞ്ഞതെന്തിനാണെന്നും അറിയാം...

 ഡോക്ടര്‍ ഷാനവാസ്

ഡോക്ടര്‍ ഷാനവാസ്

ഷാനവാസ് ഡോക്ടര്‍ക്ക് വേറെ പണിയില്ലേ.. വല്ല സ്വകാര്യ ആശുപത്രിയിലും പോയി നല്ല കാശ് സമ്പാദിച്ച് ജീവിച്ച് കൂടേ എന്ന് ചോദിയ്ക്കാത്തവര്‍ കുറവാകും. പക്ഷേ സ്വന്തം കാര്യം നോക്കി ജീവിയ്ക്കാനും സ്വകാര്യ പ്രാക്ടിസീലൂടെ ലാഭം കൊയ്യാനും പ്രൊഫഷനെ വിറ്റ് കാശാക്കാനും അയാള്‍ തയ്യാറായിരുന്നില്ല

ആദിവാസികള്‍ക്കും പാവങ്ങള്‍ക്കും

ആദിവാസികള്‍ക്കും പാവങ്ങള്‍ക്കും

നിലമ്പൂരിലെ ആദിവാസികള്‍ക്കും പാവപ്പെട്ടവര്‍ക്കും സൗജന്യ ചികിത്സ നല്‍കി ഷാനവാസ് ഡോക്ടര്‍ ശ്രദ്ധേയനായി

ആരോടും സഹായം ചോദിയ്ക്കും

ആരോടും സഹായം ചോദിയ്ക്കും

പാവങ്ങളെ സഹായിക്കാന്‍ ആരോടും സഹായം ചോദിയ്ക്കാന്‍ ഡോക്ടര്‍ക്ക് മടിയില്ലായിരുന്നു. ഫേസ്ബുക്കിലൂടെ അദ്ദേഹം സഹായം ആരായും. തന്റെ പോസ്റ്റുകള്‍ അരോചകമായി തോന്നുന്നവര്‍ തന്നെ അണ്‍ഫ്രണ്ട് ചെയ്യൂ എന്നായിരുന്നു ഡോക്ടറുടെ മറുപടി

അനാഥര്‍ക്ക് വേണ്ടി

അനാഥര്‍ക്ക് വേണ്ടി

അനാഥ ബാല്യങ്ങള്‍ക്ക് വേണ്ടിയും ഡോക്ടര്‍ തന്റെ സേവനം ഉഴിഞ്ഞ് വ്ച്ചു. യത്തീം കുട്ടികള്‍ക്ക് ഭക്ഷണവും സഹായവും എത്തിച്ചു

സഹായിക്കുന്നവരോട് നന്ദി

സഹായിക്കുന്നവരോട് നന്ദി

തന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായമെത്തിയ്ക്കുന്നവരോട് അദ്ദേഹം അന്നും നന്ദി പ്രകടിപ്പിച്ചിരുന്നു

കണ്ണ് നനയുന്നു

കണ്ണ് നനയുന്നു

ഷാനവാസിന്റെ ഫേസ് ബുക്ക് പ്രൊഫൈലിലൂടെ വെറുതെയൊന്ന് കടന്നു പോയാല്‍ പോലും അറിയാതെ കണ്ണ് നനയും

ആദിത്യന്‍

ആദിത്യന്‍

ആദിത്യന്‍ എന്നാല്‍ സൂര്യന്‍. ഇരുട്ടിനെ മാറ്റി വെളിച്ചം പരത്തുന്നവന്‍. സമൂഹത്തെ ബാധിച്ച ഇരുട്ടിനെ മാറ്റാന്‍ ഈ ആദിത്യനും ശ്രമിച്ചും. ശക്തിയോടെ തിരിച്ച് വരുമെന്ന് വാക്ക് നല്‍കി. എന്നിട്ടൊടുവില്‍....

സോഷ്യല്‍ മീഡിയ

സോഷ്യല്‍ മീഡിയ

സോഷ്യല്‍ മീഡിയയിലൂടെയാണ ്‌ഡോക്ടറുടെ സേനവങ്ങളേയും അദ്ദേഹത്തിലെ മനുഷ്യ സ്‌നേഹിയേയും തിരച്ചറിഞ്ഞത്

സമ്മര്‍ദ്ദങ്ങള്‍

സമ്മര്‍ദ്ദങ്ങള്‍

മരുന്ന് മാഫിയ ഉള്‍പ്പടെയുള്ളവയ്‌ക്കെതിരെ സ്വീകരിച്ച നിലപാടുകള്‍ അദ്ദേഹത്തെ പലരുടേയും ശത്രുവാക്കി. തന്റെ മേലുള്ള സമ്മര്‍ദ്ദം പലപ്പോഴും അദ്ദേഹം ഫേസ്ബുക്ക് സ്റ്റാറ്റസിലൂടെ അറിയിച്ചു

ഹൃദയം തകര്‍ന്ന്

ഹൃദയം തകര്‍ന്ന്

36ാം വയസില്‍ യാത്രയ്ക്കിടെ ഹൃദയാഘാതം വന്ന് ഡോക്ടര്‍ മരിച്ചു. പക്ഷേ അദ്ദേഹത്തിന് വേണ്ടി പുതിയ ഫേസ്ബുക്ക് പേജ് പോലും തുടങ്ങി ഷാനവാസിന് നീതി ഉറപ്പാക്കാന്‍ ശ്രമിയ്ക്കുകയാണ് ഓണ്‍ലൈന്‍ ലോകം.

English summary
Who is Doctor PC Shanavas ?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X