കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമ്മയുടെ ശിഷ്യയായ ഈ ഗായത്രി ആരാണ്?

Google Oneindia Malayalam News

കൊച്ചി: ഇതാദ്യമായിട്ടല്ല മാതാ അമൃതാനന്ദ മയി മഠത്തിനെതിരെ ആരോപണങ്ങള്‍ ഉയരുന്നത്. കള്ളപ്പണം സമ്പാദിക്കുന്നു എന്നും കൊലപാതക്കേസില്‍ പങ്കുണ്ട് എന്നും മാതാ അമൃതാനന്ദ മയി മഠത്തിനെതിരെ ആരോപണങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ ഈ ആരോപണങ്ങള്‍ ഒന്നും ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ല.

താനടക്കമുള്ള സ്വാമിനിമാര്‍ അമൃതാനന്ദമയി മഠത്തില്‍ വെച്ച് ബലാത്സംഗം ചെയ്യപ്പെട്ടിട്ടുണ്ട് എന്നാണ് മുന്‍പ് അമ്മയുടെ ശിഷ്യയായിരുന്ന ഗെയ്ല്‍ ട്രെഡ്വല്‍ തന്റെ പുസ്തകത്തിലൂടെ വെളിപ്പെടുത്തുന്നത്. ഗായത്രി എന്ന പേരില്‍ 20 വര്‍ഷത്തോളം അമ്മയുടെ പേഴ്‌സണല്‍ അസിസ്റ്റന്റ് ആയിരുന്നു ഇവര്‍. അമ്മ ക്രൂരയായ സ്ത്രീയാണ് എന്നും ഇവര്‍ തുറന്നെഴുതുന്നു.

എന്നാല്‍ ഇതും അമ്മയ്‌ക്കെതിരായ ആസൂത്രിതമായ ആരോപണം മാത്രമാണ് എന്നാണ് അമ്മയുടെ ഭക്തര്‍ വിശ്വസിക്കുന്നത്. സത്യത്തില്‍ ആരാണീ ഗെയ്ല്‍ ട്രെഡ്വല്‍? എന്തിന് വേണ്ടിയാണ് അവര്‍ മാതാ അമൃതാനന്ദമയിക്കെതിരെ ഇപ്പോള്‍ ഈ വിവരങ്ങള്‍ പുറത്തുവിടുന്നത്? ഗെയ്ല്‍ ട്രെഡ്വലിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ വായിക്കൂ.

ഗെയ്ല്‍ ട്രെഡ്വല്‍, പൂര്‍വ്വാശ്രമത്തില്‍ ഗായത്രി

ഗെയ്ല്‍ ട്രെഡ്വല്‍, പൂര്‍വ്വാശ്രമത്തില്‍ ഗായത്രി

ഓസ്‌ട്രേലിയക്കാരിയായ ഗെയ്ല്‍ ട്രെഡ്വല്‍ ഇരുപത്തൊന്നാം വയസ്സിലാണ് മാതാ അമൃതാനന്ദ മയീ മഠത്തിലെത്തുന്നത്. ഗായത്രി എന്ന പേരിലായിരുന്നു മാതാ അമൃതാനന്ദ മയിയുടെ മഠത്തില്‍ ഗെയ്ല്‍ ട്രെഡ്വല്‍ അറിയപ്പെട്ടിരുന്നത്.

 പണികൊടുത്തത് വിശ്വസ്ത

പണികൊടുത്തത് വിശ്വസ്ത

20 വര്‍ഷമാണ് പേഴ്‌സണല്‍ സെക്രട്ടറിയായി ഗെയ്ല്‍ ട്രെഡ്വല്‍ മാതാ അമൃതാനന്ദ മയിക്കൊപ്പം കഴിഞ്ഞുകൂടിയത്. മാതാ അമൃതാനന്ദമയിയുടെ ഏറ്റവും വിശ്വസ്തയായ വിദേശ വനിതയായിരുന്നത്രെ ഇവര്‍.

ആശ്രമം വിട്ടത് 1999ല്‍

ആശ്രമം വിട്ടത് 1999ല്‍

1999 ലാണ് ഗെയ്ല്‍ ട്രെഡ്വല്‍ മാതാ അമൃതാനന്ദ മയിയുടെ ആശ്രമം വിട്ടത്. മാതാ അമൃതാനന്ദമയി ആശ്രമത്തിലെ കാപട്യങ്ങളില്‍ മനം മടുത്താണ് താന്‍ ആശ്രമം വിട്ടതെന്നാണ് ഇവര്‍ പറയുന്നത്. ഇവിടെ തുടങ്ങുന്നു നാടകങ്ങള്‍.

നാടകാന്തം പുസ്തകം

നാടകാന്തം പുസ്തകം

'ഹോളി ഹെല്‍: എമെമ്മയര്‍ ഓഫ് ഫേയ്ത്ത്, ഡിവോഷന്‍ ആന്‍ഡ് പ്യുവര്‍ മാഡ്‌നസ്' എന്ന പുസ്തകത്തിലാണ് ഇവര്‍ അമൃതാനന്ദമയിക്കെതിരെ ആരോപണം ഉന്നയിക്കുന്നത്. എന്നാല്‍ എവിടെയായിരുന്നു ഈ 15 വര്‍ഷക്കാലം ഗെയ്ല്‍ ട്രെഡ്വല്‍?

എന്തുകൊണ്ട് ഇത്രയും നീണ്ട നിശബ്ദത?

എന്തുകൊണ്ട് ഇത്രയും നീണ്ട നിശബ്ദത?

1999ല്‍ മാതാ അമൃതാനന്ദമയിയുടെ ആശ്രമം വിട്ട ഗെയ്ല്‍ ട്രെഡ്വല്‍ ഇത്രയും കാലം നിശബ്ദയായിരുന്നതിന് എന്തിന്? ഓസ്‌ട്രേലിയയില്‍ സുരക്ഷിതമായി എത്തിയ ശേഷമെങ്കിലും ഇവര്‍ വിവരങ്ങള്‍ പുറത്തുവിടാതിരുന്നത് എന്തുകൊണ്ടാണ്?

ബലാത്സംഗമെങ്കിലും പുറത്തുപറയണ്ടേ

ബലാത്സംഗമെങ്കിലും പുറത്തുപറയണ്ടേ

മറ്റ് പീഡനങ്ങള്‍ പോകട്ടെ, ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ടു എന്ന കാര്യം പുറത്തുപറയാന്‍ പോലും ഗെയ്ല്‍ ട്രെഡ്വല്‍ ഇത്രയും കാലം എടുത്തു എന്നത് ഒരുപാട് സംശയങ്ങള്‍ ബാക്കിയാക്കുന്നുണ്ട്.

 പീഡിപ്പിച്ചതും ഒരു സ്വാമി

പീഡിപ്പിച്ചതും ഒരു സ്വാമി

മാതാ അമൃതാനന്ദ മയിയുടെ ശിഷ്യനായ സ്വാമിയാണത്രെ ഗെയ്ല്‍ ട്രെഡ്വലിനെ ബലാത്സംഗം ചെയ്തത്. അതും അമ്മയുടെ അറിവോടെ. എന്നിട്ടും ഗെയ്ല്‍ ട്രെഡ്വല്‍ പോലീസില്‍ പരാതി നല്‍കിയിട്ടില്ല എന്നതിലും ദുരൂഹതയുണ്ട്.

ആഘോഷിക്കാന്‍ സോഷ്യല്‍ മീഡിയ

ആഘോഷിക്കാന്‍ സോഷ്യല്‍ മീഡിയ

വിവാദങ്ങള്‍ എന്തു കിട്ടിയാലും ആഘോഷിക്കുക എന്നത് സോഷ്യല്‍ മീഡിയയുടെ സ്വഭാവവമാണ്. ആരോപണം അമൃതാനന്ദമയിക്കെതിരാകുമ്പോള്‍ പറയാനുമില്ല. ഫേസ്ബുക്ക് അടക്കമുള്ള സോഷ്യല്‍ നെറ്റ് വര്‍ക്ക് സൈറ്റുകളില്‍ നിറയുകയാണ് ഗെയ്ല്‍ ട്രെഡ്വലിന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്നുള്ള ചര്‍ച്ചകള്‍.

ഗൂഡാലോചന

ഗൂഡാലോചന

മാതാ അമൃതാനന്ദ മയി മഠത്തെ തകര്‍ക്കാനും ഭക്തരെ വേദനിപ്പിക്കാനുമുള്ള ഒരു ഗൂഡാലോചന ഗെയ്ല്‍ ട്രെഡ്വലിന്റെ പുസ്തകത്തിന് പിന്നിലുണ്ട് എന്നാണ് ഭക്തര്‍ ആരോപിക്കുന്നത്.

ആരോപണം പഴയതുതന്നെ

ആരോപണം പഴയതുതന്നെ

സ്വിസ് ബാങ്കിലെ കള്ളപ്പണവും, സ്വത്ത് തട്ടിപ്പും പോലുള്ള പഴയ ആരോപണങ്ങള്‍ തന്നെയാണ് ഗെയ്ല്‍ ട്രെഡ്വലും അമ്മയ്‌ക്കെതിരെ ഉയര്‍ത്തുന്നത്. എന്നാല്‍ 20 വര്‍ഷം കൂടെ ഉണ്ടായിരുന്ന അവര്‍ സത്യമറിയാന്‍ സാധ്യത കൂടുതലുണ്ട് എന്നതാണ് ആരോപണങ്ങളെ ഗൗരവതരമാക്കുന്നത്.

English summary
Gail Tredwell lived in India and served as the personal attendant to Amma for 20 years. Who is this Australian lady?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X