ഗള്‍ഫാര്‍ മുഹമ്മദലി എന്ന പി മുഹമ്മദലി
ഗള്‍ഫാര്‍ ഗ്രൂപ്പില്‍ നിന്നും രാജിവെച്ചെങ്കിലും മുഹമ്മദലിയെ വിട്ട് ഗള്‍ഫാര്‍ എന്ന പേര് പോയിട്ടില്ല. മലയാളി വ്യവസായി ഭീമനായ പി മുഹമ്മദലിയെ ഗള്‍ഫാര്‍ മുഹമ്മദലി എന്ന് പറഞ്ഞാലേ ആളുകള്‍ അറിയൂ. സര്‍ക്കാര്‍ ഉദ്യോഗസ്ഥന് കൈക്കൂലി നല്കിയ കേസില്‍ മസ്ക്കറ്റ് ക്രിമിനല്‍ കോടതി 15 വര്‍ഷം തടവും 27 കോടി രൂപ പിഴയും വിധിച്ച ഗള്‍ഫാര്‍ മുഹമ്മദലി എന്ന പി മുഹമ്മദലി ആരാണ്.
ക്രിമിനല്‍ കോടതിയുടെ ഈ വിധിക്കെതിരെ അപ്പീല്‍ പോകാനായി മാത്രം മുഹമ്മദലി കെട്ടിവെക്കേണ്ട തുക എത്രയെന്നോ. ഒരു ലക്ഷം ഒമാനി റിയാല്‍. അഴിമതിക്കേസില്‍ നിപരാധിത്വം തെളിയിക്കും എന്നാണ് ഗള്‍ഫാര്‍ മുഹമ്മദലി പറയുന്നത്. ഈ കേസിലും മേല്‍ക്കോടതിയെ സമീപിക്കാന്‍ തന്നെയാണ് മുഹമ്മദലിയുടെ തീരുമാനം.
ഭാരത സര്‍ക്കാരിന്റെ പ്രവാസി ഭാരതീയ സമ്മാന്‍ പുരസ്കാരം വരെ നേടിയിട്ടുള്ള, തൃശ്ശൂര്‍ സ്വദേശിയായ ഗള്‍ഫാര്‍ മുഹമ്മദലിയെക്കുറിച്ച്.

മുഹമ്മദലി എന്ന തൃശ്ശൂര്‍ക്കാരന്‍
തൃശ്ശൂര്‍ ജില്ലയിലെ തളിക്കുളത്തിനടുത്തെ മണപ്പുറമാണ് പി മുഹമ്മദലി എന്ന പ്രവാസി വ്യാപാര പ്രമുഖന്റെ ജന്മനാട്.

ഗള്‍ഫാര്‍
1972 ലാണ് മുഹമ്മദലി ഗള്‍ഫാര്‍ എന്നചുരുക്കപ്പേരില് അറിയപ്പെടുന്ന ഗള്‍ഫാര്‍ എന്‍ജിനീയറിംഗ് ആന്‍ഡ് കോണ്ട്രാക്ടിംഗ് കമ്പനി ആരംഭിക്കുന്നത്.

ഗള്‍ഫാര്‍ മുഹമ്മദലി
താമസിയാതെ ഗള്‍ഫാറിനെ ഒരു വന്‍ കിട കമ്പനിയാക്കി വളര്‍ത്തി മുഹമ്മദലിയുടെ മിടുക്ക്. അങ്ങനെയാണ് തൃശ്ശൂര്‍ക്കാരന്‍ മുഹമ്മദലി ഗള്‍ഫാര്‍ മുഹമ്മദലിയാകുന്നത്.

നമ്പര്‍ വണ്‍
ഒമാനില്‍ സ്വകാര്യമേഖലയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ക്ക് തൊഴില്‍ നല്കുന്ന കമ്പനികളിലൊന്നാണ് മുഹമ്മദലിയുടെ ഗള്‍ഫാര്‍ എന്‍ജിനീയറിംഗ് ആന്‍ഡ് കോണ്ട്രാക്ടിംഗ് കമ്പനി.

ആസ്തി
950 മില്യണ്‍ അമേരിക്കന്‍ ഡോളറാണ് ഗള്‍ഫാര്‍ മുഹമ്മദലിയുടെ ആസ്തി. കേരളത്തിലെ ഇസ്ലാമിക് ഫിനാന്‍സ് സംരംഭമായ അല്‍ബറക ഫിനാന്‍സ് സര്‍വീസ് എന്നിവയുടെ സ്ഥാപകരില്‍ ഒരാളും കൊച്ചിയിലെ ലെ മെറിഡിയന് ഹോട്ടല്‍, ഗള്‍ഫാര്‍ ഇന്റര്‍നാഷണല്‍ കണ്വെന്ഷന് സെന്റര്‍ എന്നിവയുടെ ഉടമസ്ഥനുമാണ് ഇദ്ദേഹം.

പ്രവാസി ഭാരതീയ സമ്മാന്‍
2004 ല്‍ അടല്‍ ബിഹാരി വാജ്പേയ് പ്രധാനമന്ത്രിയായിരിക്കേയാണ് മുഹമ്മദലിയെ പ്രവാസി ഭാരതിയ സമ്മാന്‍ നല്കി ആദരിച്ചത്. ഒമാനിലും ഇന്ത്യയിലുമായി ഒട്ടേറം ബഹുമതികള്‍ മുഹമ്മദലി നേടിയിട്ടുണ്ട്.

കേസുകള്‍ പുത്തരിയല്ല
സര്‍ക്കാര്‍ ഉദ്യോഗസ്ഥന് കൈക്കൂലി നല്‍കിയതടക്കം 5 ക്രിമിനല്‍ കേസുകളിലായാണ് കോടതി മുഹമ്മദലിക്ക് ഇപ്പോള്‍ 15 വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ചിരിക്കുന്നത്. എണ്ണ വിതരണ പൈപ്പ് ലൈന്‍ കരാര്‍ കിട്ടാന്‍ വേണ്ടിയായിരുന്നു കൈക്കൂലി.

ഗള്‍ഫാര്‍ പോയി
സമാനമായ മറ്റൊരു കേസില്‍ ഒമാനി കോടതി മുഹമ്മദലിക്ക് മൂന്ന് വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ചിരുന്നു ഈ കോടതി വിധിയെ തുടര്‍ന്നാണ് മുഹമ്മദലി ഗള്‍ഫാര്‍ കമ്പനിയുടെ എം ഡി സ്ഥാനം രാജിവെച്ചത്.

ജാമ്യം കിട്ടി
27 കോടി രൂപയോളം പിഴത്തുക അടച്ചതോടെ മുഹമ്മദലിക്ക് കേസില്‍ ജാമ്യം കിട്ടി. പെട്രോളിയം ഡെവലപ്മെന്റ് ഒമാന്‍ എന്ന കമ്പനിയിലെ എട്ട് ഉദ്യോഗസ്ഥരും മുഹമ്മദിലൊക്കൊപ്പം കുറ്റക്കാരാണ് എന്നാണ് കോടതി വിധി.

കുടുക്കിയത് കുടിപ്പക
മുഹമ്മദലിയെ കുടുക്കിയതിന് പിന്നില്‍ വ്യവസായികള്‍ തമ്മിലുള്ള കുടിപ്പകയാണെന്നാണ് സൂചനകള്‍. മലയാളിയുടെ തന്നെ ഉടമസ്ഥതയിലുള്ള മറ്റൊരു പ്രമുഖ ബിസിനസ് ഗ്രൂപ്പിനും ഈ കളിയില്‍ പങ്കുള്ളതായി അഭ്യൂഹങ്ങളുണ്ട്.

അപ്പീലിന് വേണം ഒരു ലക്ഷം
ഒരു ലക്ഷം ഒമാനി റിയാല്‍ കെട്ടിവെച്ചാലേ കേസില്‍ മുഹമ്മദലിക്ക് അപ്പീല്‍ പോകാന്‍ പറ്റൂ. എന്നാല്‍ മേല്‍ക്കോടതിയെ സമീപിച്ച് നിരപരാധിത്വം തെളിയിക്കും എന്നാണ് മുഹമ്മദലി പറയുന്നത്.
-
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍ -
'രസികനി'ലെ ആ വികൃതിപ്പയ്യൻ; നടൻ ഹരിമുരളിയെ മരിച്ച നിലയിൽ കണ്ടെത്തി -
വെള്ളാപ്പള്ളി തെറിച്ചു..! എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി ഹൈക്കോടതി -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
"രാജ്യം സുരക്ഷിതമായ കൈകളിൽ"; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹൻലാൽ -
പാചകവാതക ക്ഷാമത്തില്‍ നില്‍ക്കില്ല.. ഇനി പെട്രോളും ഡീസലും കിട്ടില്ല! കാരണം മോദിയുടെ നയമെന്ന് ഐസക് -
അമ്പലപ്പുഴയിൽ വിഎസിന്റെ മകൻ വിഎ അരുൺ കുമാറിനെ ഇറക്കാൻ സിപിഎം; ലക്ഷ്യം ജി സുധാകരനോ? -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
ജി സുധാകരൻ സിപിഎം വിട്ടു, സ്വതന്ത്രനായി മത്സരിക്കും; 'കോൺഗ്രസിന്റെയോ ബിജെപിയുടെയോ പിന്തുണ തേടില്ല' -
പെരുമ്പാവൂർ ‘സസ്പെൻസിൽ’; പാലക്കാട് രാഹുലിന് പകരം ആര് വരും? തീരുമാനമാകാതെ നേമം മണ്ഡലവും -
കേരളം കത്തുന്നു! താപനില കുതിച്ചുയരുന്നു; പുറത്തിറങ്ങുന്നവർ സൂക്ഷിക്കുക












Click it and Unblock the Notifications