ആരാണ് ഗുരുമൂര്‍ത്തി; പോലീസിന്റെ രഹസ്യനീക്കം, പാല്‍ക്കടയിലെ നല്ല മനുഷ്യന്‍, അധോലോക സംഘാംഗം

തൃശൂര്‍ പോലീസ് കഴിഞ്ഞ ദിവസമാണ് ഒറ്റപ്പാലത്ത് നിന്ന് തമിഴ്‌നാട് സ്വദേശിയായ ഗുരുമൂര്‍ത്തിയെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ നാല് മാസമായി ഇവിടെ ജോലി ചെയ്തുവരികയായിരുന്നു ഈ 26കാരന്‍. കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ കൈമാറിയ വിവരത്തെ തുടര്‍ന്ന് തൃശൂര്‍ പോലീസ് സൂക്ഷ്മമായി നിരീക്ഷിച്ചുവരികയായിരുന്നു. ഒടുവിലായിരുന്നു അറസ്റ്റ് ചെയ്യാനുള്ള തീരുമാനം.

ശമ്പളം ഒരു തുക പോലും കുറയില്ല; എട്ടാം ശമ്പള കമ്മീഷന്‍ കുടിശ്ശിക 100% കിട്ടും, ജീവനക്കാര്‍ക്ക് നേട്ടം
ശമ്പളം ഒരു തുക പോലും കുറയില്ല; എട്ടാം ശമ്പള കമ്മീഷന്‍ കുടിശ്ശിക 100% കിട്ടും, ജീവനക്കാര്‍ക്ക് നേട്ടം

അധോലോക ഗുണ്ടാ സംഘമായ ലോറന്‍സ് ബിഷ്‌ണോയിയുമായി ബന്ധമുള്ള വ്യക്തിയാണ് ഗുരുമൂര്‍ത്തി എന്ന് പോലീസ് സംശയിക്കുന്നു. ടൈഗര്‍ ഷ്രോഫ് ഉള്‍പ്പെടെയുള്ള ബോളിവുഡ് താരങ്ങളെ ആക്രമിച്ചതിന് പിന്നില്‍ ലോറന്‍സ് ബിഷ്‌ണോയ് സംഘമാണ്. ഗുജറാത്തിലെ ജയിലില്‍ കഴിയുന്ന ലോറന്‍സ് ബിഷ്‌ണോയ്ക്ക് ഇന്ത്യയിലും പുറത്തും എന്തിനും തയ്യാറായ യുവാക്കളുടെ സംഘമുണ്ടെന്നാണ് പോലീസ് പറയുന്നത്.

lawrence bishnoi member gurumoorthy

പ്രമുഖ വ്യക്തികളുടെയും സ്ഥലങ്ങളുടെയും ഫോട്ടോകള്‍ എടുത്ത് ലോറന്‍സ് ബിഷ്‌ണോയ് സംഘത്തിന് കൈമാറുകയാണ് ഗുരുമൂര്‍ത്തി ചെയ്യുന്നത് എന്നാണ് പോലീസ് നല്‍കുന്ന സൂചന. ഇയാളുടെ മൊബൈല്‍ ഫോണ്‍ ഉദുമല്‍പേട്ടയിലെ ഭാര്യയുടെ വീട്ടിലാണ് എന്നാണ് അറിയിച്ചത്. തുടര്‍ന്ന് ഇവിടെ പോലീസ് പരിശോധന നടത്തി. ഫോണ്‍ വിശദമായി പരിശോധിച്ചാല്‍ കൂടുതല്‍ വ്യക്തത വരും.

സ്വര്‍ണം ഗിയര്‍ മാറ്റി; ആഗോള വിപണിയില്‍ വില കുറഞ്ഞു, കേരളത്തില്‍ സ്വര്‍ണവില ഉയര്‍ന്നു, ഇതാണ് കാരണം
സ്വര്‍ണം ഗിയര്‍ മാറ്റി; ആഗോള വിപണിയില്‍ വില കുറഞ്ഞു, കേരളത്തില്‍ സ്വര്‍ണവില ഉയര്‍ന്നു, ഇതാണ് കാരണം

തിരുനല്‍വേലി സ്വദേശിയായ ഗുരുമൂര്‍ത്തി കുറച്ചുകാലം മുംബൈയില്‍ ജോലി ചെയ്തിരുന്നു. ഈ വേളയിലാണ് ലോറന്‍സ് ബിഷ്‌ണോയ് സംഘങ്ങളുമായി അടുത്തത്. പിന്നീടാണ് ഫോട്ടോകള്‍ കൈമാറിയതത്രെ. ഫോട്ടോ അയക്കുന്നതിന് ഡോളര്‍ അടിസ്ഥാനത്തില്‍ പ്രതിഫലം ലഭിച്ചിരുന്നു എന്നും ഭാര്യയുടെ അക്കൗണ്ടിലേക്കാണ് ഈ പണം വന്നത് എന്നും പോലീസ് കണ്ടെത്തി. ടെലഗ്രാം വഴിയാണ് ബന്ധങ്ങള്‍ സൂക്ഷിച്ചിരുന്നത്.

കുറച്ചുകാലമായി ഗുരുമൂര്‍ത്തി കേരളത്തിലാണ് താമസിക്കുന്നത്. തൃശൂരിലും പാലക്കാടും ഉള്‍പ്പെടെ ജോലി ചെയ്തുവരികയാണ്. ഒറ്റപ്പാലത്തെ പാല്‍കടയില്‍ എത്തിയിട്ട് മാസങ്ങളായി. എല്ലാവര്‍ക്കും ഗുരുമൂര്‍ത്തിയെ കുറിച്ച് പറയാനുള്ളത് നല്ലതുമാത്രം. പല ഭാഷകളും സംസാരിക്കുമെന്നും പോലീസിന് വിവരം ലഭിച്ചു. എന്നാല്‍ വലിയ ഗുണ്ടാ സംഘത്തിലെ കണ്ണിയാണ് എന്ന വിവരം കൂടെ ജോലി ചെയ്തവര്‍ക്കും വിശ്വസിക്കാനായിട്ടില്ല.

വന്ദേഭാരത് ബെംഗളൂരു ആണെങ്കിലും നിയന്ത്രണം മലയാളികള്‍ക്ക്; കാവ്യ കോട്ടയം സ്വദേശി, സുനില്‍ കോട്ടക്കല്‍
വന്ദേഭാരത് ബെംഗളൂരു ആണെങ്കിലും നിയന്ത്രണം മലയാളികള്‍ക്ക്; കാവ്യ കോട്ടയം സ്വദേശി, സുനില്‍ കോട്ടക്കല്‍

ഗുരുമൂര്‍ത്തിയെ കുറിച്ചുള്ള വിപുലമായ അന്വേഷണം നടക്കുകയാണ്. ഇയാളെ നിലവില്‍ അഞ്ച് ദിവസത്തേക്കാണ് കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടു കൊടുത്തിട്ടുള്ളത്. ഇനിയും കുറച്ച് ദിവസം കൂടി കസ്റ്റഡി നീട്ടി ചോദിക്കാനാണ് പോലീസ് തീരുമാനം. യുഎപിഎ പ്രകാരം പോലീസ് കേസെടുത്തു എന്നാണ് പുതിയ വിവരം. എന്‍ഐഎ അന്വേഷണം ഏറ്റെടുക്കുമെന്നും വാര്‍ത്തകളുണ്ട്. ഫോട്ടോ എടുത്തത് മാത്രമാണോ, മറ്റെന്തെങ്കിലും നിര്‍ണായക ബന്ധങ്ങള്‍ ഗുരുമൂര്‍ത്തിക്കുണ്ടോ എന്നീ കാര്യങ്ങളെല്ലാം പോലീസ് വൈകാതെ വെളിപ്പെടുത്തുമെന്നാണ് പ്രതീക്ഷ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma