Get Updates
Get notified of breaking news, exclusive insights, and must-see stories!

ഏഷ്യാനെറ്റ് ന്യൂസിന്റെ ഉടമ, റിപ്പബ്ലിക് ടിവിയിലും നിക്ഷേപം.. കോടികള്‍ ആസ്തി; ആരാണ് രാജീവ് ചന്ദ്രശേഖര്‍?

തിരുവനന്തപുരം: സംസ്ഥാനത്തെ ബിജെപിയെ നയിക്കാന്‍ രാജീവ് ചന്ദ്രശേഖര്‍ എത്തും എന്ന് ഏറെക്കുറെ വ്യക്തമായിരിക്കുകയാണ്. സുരേന്ദ്രന് ഒരവസരം കൂടി ലഭിച്ചേക്കും, എംടി രമേശോ ശോഭ സുരേന്ദ്രനോ അധ്യക്ഷ സ്ഥാനത്തേക്ക് എത്തിയേക്കും എന്നീ പ്രവചനങ്ങളെ കാറ്റില്‍പ്പറത്തിയാണ് രാജീവിനെ സംസ്ഥാനത്തെ പാര്‍ട്ടിയെ നയിക്കാന്‍ കേന്ദ്ര നേതൃത്വം നിയോഗിച്ചിരിക്കുന്നത്.

സംഘപരിവാര്‍ പശ്ചാത്തലമില്ലാതെയാണ് രാജീവ് ചന്ദ്രശേഖര്‍ പാര്‍ട്ടിയെ നയിക്കാനായി എത്തുന്നത്. വ്യോമസേനാ ഉദ്യോഗസ്ഥനായ എം കെ ചന്ദ്രശേഖറിന്റെയും വല്ലി ചന്ദ്രശേഖറിന്റെയും മകനാണ് രാജീവ്. 1964-ല്‍ ഗുജറാത്തിലെ അഹമ്മദാബാദിലാണ് രാജീവിന്റെ ജനനം. പാലക്കാട് കൊണ്ടിയൂരിലാണ് കുടുംബത്തിന്റെ ബന്ധമുള്ളത്. ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗില്‍ ബിരുദവും കമ്പ്യൂട്ടര്‍ സയന്‍സില്‍ ബിരുദാനന്തരബിരുദവും കരസ്ഥാക്കിയിട്ടുണ്ട്.

Rajeev Chandrasekhar

അമേരിക്കന്‍ ടെക്നോളജി കമ്പനിയായ ഇന്റലില്‍ ജോലി ചെയ്തിരുന്ന രാജീവ് 1991 മുതല്‍ ആണ് ബെംഗളൂരു കേന്ദ്രീകരിച്ച് വ്യവസായം ആരംഭിച്ചത്. ബിപിഎല്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ടിപിജി നമ്പ്യാരുടെ മകളെ വിവാഹം കഴിച്ചതോടെയായിരുന്നു ഇത്. 1994-ല്‍ രാജീവാണ് ബിപിഎല്‍ മൊബൈല്‍ സ്ഥാപിക്കുന്നത്. വയര്‍ലസ് ഫോണ്‍ സ്വപ്നമായിരുന്ന കാലത്താ് ബിപിഎല്‍ ആദ്യം പേജറും പിന്നെ മൊബൈലും ഇറക്കുന്നത്.

2005 ല്‍ ജൂപ്പിറ്റര്‍ ക്യാപിറ്റല്‍ എന്ന സ്വന്തം കമ്പനി രൂപീകരിച്ചു. 2006 അവസാനത്തോടെ രാജീവ് ചന്ദ്രശേഖര്‍ ജൂപ്പിറ്റര്‍ ക്യാപിറ്റല്‍ പ്രൈവറ്റ് ലിമിറ്റഡ് വഴി ഏഷ്യാനെറ്റ് കമ്മ്യൂണിക്കേഷനില്‍ നിക്ഷേപം സ്വന്തമാക്കി. ഇതോടെ മാധ്യമ രംഗത്തേയ്ക്കും രാജീവ് കടന്നുവന്നു. നിലവില്‍ ഏഷ്യാനെറ്റ് ന്യൂസിന്റെ ഉടമയായ രാജീവ് ചന്ദ്രശേഖര്‍ അര്‍ണബ് ഗോസ്വാമിയുടെ റിപ്പബ്ലിക് ടിവിയുടെ ഹോള്‍ഡിംഗ് കമ്പനിയിലും നിക്ഷേപം നടത്തിയിട്ടുണ്ട്.

2006 മുതലാണ് ബിജെപിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയത്. അതേവര്‍ഷം തന്നെ ബിജെപിയുടെ സ്വതന്ത്രനായി രാജ്യസഭയില്‍ എത്തുന്നത്. കര്‍ണാടകയില്‍ നിന്ന് മൂന്ന് തവണ രാജ്യസഭയിലെത്തി. 2021 മുതല്‍ 2024 വരെ രണ്ടാം മോദി സര്‍ക്കാരില്‍ ഐടി ആന്റ് ഇലക്ട്രോണിക്‌സിന്റെയും നൈപുണ്യവികസനത്തിന്റെ ചുമതലയുള്ള കേന്ദ്രസഹമന്ത്രിയായിരുന്നു രാജീവ്.

2016 കേരള നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് സംസ്ഥാനത്തെ എന്‍ഡിഎയുടെ വൈസ് ചെയര്‍മാനായും സേവനമനുഷ്ഠിച്ചു. 2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ തിരുവനന്തപുരത്തെ സ്ഥാനാര്‍ത്ഥിത്വമാണ് രാജീവിനെ ഇപ്പോള്‍ അധ്യക്ഷ പദവിയിലേക്ക് എത്തിച്ചിരിക്കുന്നത്. ശശി തരൂര്‍ മൂന്ന് തവണ തുടര്‍ച്ചയായി വിജയിച്ച മണ്ഡലത്തില്‍ അപ്രതീക്ഷിതമായി മികച്ച പ്രകടനമാണ് രാജീവ് നടത്തിയത്.

2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലത്ത് രാജീവ് ചന്ദ്രശേഖറിന്റെ ആസ്തി 36 കോടിയാണ് എന്നാണ് സത്യവാങ്മൂലത്തില്‍ നല്‍കിയിരിക്കുന്നത്. കോടികളുടെ ബിസിനസ് സാമ്രാജ്യത്തിന്റെ തലപ്പത്തുള്ള രാജീവ് 36 കോടി മാത്രം ആസ്തിയായി കാണിച്ചത് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+