കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആറരക്കോടിയുടെ 9 ആഡംബര കാറുകള്‍.. ലീനയുടെ കൈയ്യില്‍ നിന്ന് പോലീസ് കണ്ടെടുത്തത്.. ഞെട്ടിക്കും

  • By Aami Madhu
Google Oneindia Malayalam News

സിനിമാ താരം എന്നറിയപ്പെടുമ്പോഴും വിവാദങ്ങളുടെ ഒഴിയാത്ത ജീവിതമായിരുന്നു നടി ലീന മരിയ പോളിന്റേത്്. റെഡ് ചില്ലീസ്, ഹസ്ബന്ഡ്‌സ് ഇന് ഗോവ,കോബ്ര തുടങ്ങിയ മലയാളസിനിമികളി അഭിനയിച്ച ലീന മരിയ പോള് കൂടുതലും അറിയപ്പെട്ടത് സാമ്പത്തിക തട്ടിപ്പു കേസുകളിലാണ്.

ശനിയാഴ്ച വൈകിട്ട് കൊച്ചി പനമ്പള്ളി നഗറിലെ ദി നെയില്‍ ലിനയുടെ ഉടമസ്ഥതയില്‍ ഉള്ള നെയില്‍ ആര്‍ട്ടിസ്ട്രി എന്ന ബ്യൂട്ടിപാര്‍ലറില്‍ നടന്ന വെടിവെയ്പ്പാണ് ലീന മരിയ പോളിനെ വീണ്ടും വാര്‍ത്തകളിലേക്ക് കൊണ്ടുവന്നത്. പ്രാദേശിക ഗുണ്ടാസംഘങ്ങളെ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്. അതേസമയം ഹവാല സംഘങ്ങളുടെ പങ്കും പോലീസ് അന്വേഷിക്കുന്നുണ്ട്.

 രവി പൂജാരയോ

രവി പൂജാരയോ

ദി നെയില്‍ ആര്‍ടിസ്ട്രി ബ്യൂട്ടി പാര്‍ലറില്‍ ബൈക്കിലെത്തിയ രണ്ട് അജ്ഞാതര്‍ വെടിയുതിര്‍ക്കുകയായിരുന്നു. അധോലോക നായകന്‍ രവി പൂജാരി എന്നെഴുതി കടലാസ് അക്രമികള്‍ ഉപേക്ഷിച്ച നിലയില്‍ പോലീസ് കണ്ടെത്തിയിട്ടുണ്ട്. പൂജാരി തന്നെ ഫോണില്‍ ഭീഷണിപ്പെടുത്തിയിരുന്നതായി ലീന പോലീസിനോട് പറഞ്ഞിട്ടുണ്ട്.

 ഹവാല സംഘങ്ങള്‍

ഹവാല സംഘങ്ങള്‍

25 കോടി രൂപ ആവശ്യപ്പെട്ടുകൊണ്ടായിരുന്നു ഭീഷണി.
എന്നാല്‍ പണം നല്‍കാന്‍ ഇവര്‍ തയ്യാറായിരുന്നില്ലത്രേ. അതാണ് ആക്രമണത്തിന് പിന്നില്‍ എന്നും ലീന ആരോപിക്കുന്നു. അതേസമയം സാമ്പത്തിക തട്ടിപ്പു കേസുകളില്‍ സ്ഥിരം സാന്നിധ്യമായ ലീനയെ മറ്റാരെങ്കിലുമാണോ ആക്രമിക്കാന്‍ ശ്രമിച്ചതെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.

 സാമ്പത്തിക തട്ടിപ്പുകള്‍

സാമ്പത്തിക തട്ടിപ്പുകള്‍

സാമ്പത്തിക തട്ടിപ്പ് കേസുകളില്‍ ചെന്നൈയിലു ദില്ലിയിലും മുംബൈയിലുമടക്കം പ്രതിയായിരുന്നു ലീന മരിയ പോള്‍. ചെന്നൈ സെന്‍ട്രേല്‍ ക്രൈം ബ്രാഞ്ച്, എന്‌ഫോഴ്‌സ്‌മെന്റ്്
ഡയറക്ടേറ്റ് തുടങ്ങിയ സ്ഥാപനങ്ങളാണ്
ഇവര്‍ക്കും കൂട്ടാളികള്‍ക്കുമെതിരേയുള്ള സാമ്പത്തിക കുറ്റകൃത്യങ്ങള്‍ അന്വേഷിച്ചിരുന്നത്.

 ആദ്യമായി പിടിയിലായി

ആദ്യമായി പിടിയിലായി

2013 ലാണ് ലീന സാമ്പത്തിക തട്ടിപ്പിന് ആദ്യമായി പിടിയിലാവുന്നത്. ചെന്നൈ അമ്പലത്തൂരിലെ കാനറാ ബാങ്ക് ശാഖയില്‍ നടത്തിയ 19 കോടി രൂപയുടെ തട്ടിപ്പു
കേസിലായിരുന്നു ഇത്. ലീനയുടെ ബിസിനസ്
പങ്കാളിയായിരുന്ന ശേഖറും അന്ന് ലിനയ്‌ക്കൊപ്പം പിടിയിലായിരുന്നു.

 പിടിയിലായി

പിടിയിലായി

പിന്നീട് മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ്
അനുസരിച്ച് ഈ കേസ് സിബിഐ
ഏറ്റെടുക്കുകയായിരുന്നു.ബിസിനസ് പങ്കാളിയായിരുന്ന സുകാഷ് ചന്ദ്രശേഖറിനൊപ്പം ചേര്‍ന്നായിരുന്നു പിന്നീട്
ലീനയെ തട്ടിപ്പുകള്‍. 2015ല്‍ ഫ്യൂച്ചര്‍ ടെക്നിക്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ പേരില്‍ വന്‍ തുക തട്ടിയെടുത്ത കേസില്‍ ഇരുവരും പിടിയിലായി.

 നിക്ഷേപത്തിന്റെ പത്തിരട്ടി

നിക്ഷേപത്തിന്റെ പത്തിരട്ടി

സാമ്പത്തിക കുറ്റകൃത്യ വിഭാഗമാണ് ഇവരെ അന്ന് അറസ്റ്റ് ചെയ്തത്. ചുരുങ്ങിയ കാലയളവില്‍ നിക്ഷേപത്തിന്റെ പത്തിരട്ടി നിക്ഷേപകര്‍ക്ക് വാഗ്ദാനം ചെയ്താണ് ഇവര്‍
തട്ടിപ്പു നടത്തിയത്. സഹപ്രവര്‍ത്തകരോടുും സിനിമ മേഖലയിലെ സുഹൃത്തുക്കളോടൊന്നും തന്നെ ലീന അടുത്ത ബന്ധങ്ങള്‍ സൂക്ഷിച്ചിരുന്നില്ല.

 ആര്‍ക്കുമറിയില്ല

ആര്‍ക്കുമറിയില്ല

ഇവരുടെ ജന്‍മനാടോ സിനിമയില്‍ എത്തിയത് എങ്ങനെയെന്നോ തുടങ്ങിയ അടിസ്ഥാന വിവരങ്ങള്‍ പോലും ആര്‍ക്കും അറിയില്ല.സിനിമാ ചിത്രീകരണത്തിന് സ്വന്തം വാഹനത്തില്‍ എത്തിയിരുന്ന ലീന ആഡംബര
ജീവിതമായിരുന്നു നയിച്ചിരുന്നത്.

 ആഡംബര കാറുകള്‍

ആഡംബര കാറുകള്‍

സിനിമാ സെറ്റുകളില്‍ വാടകയ്‌ക്കെടുത്ത
കാരവനുകളിലായിരുന്നു ഇവര്‍ എത്തിക്കോണ്ടിരുന്നത്. കോടികള്‍ വിലമതിക്കുന്ന ആഡംബര കാറുകളും വാച്ചുകളും പോലീസ് ലീനയല്‍ നിന്നും പിടിച്ചെടുത്തിട്ടുണ്ട്. ചെന്നൈ ക്രൈം ബ്രാഞ്ച് 2013 ല്‍ ഇവരെ അറസ്റ്റ് ചെയ്യുമ്പോള്‍ ആറര കോടി രൂപ മതിക്കുന്ന 9്
ആഢംബര കാറുകളാണ് അന്ന് പിടിച്ചെടുത്തത്.

 പണവും വാച്ചുകളും

പണവും വാച്ചുകളും

പിന്നീട് മറ്റൊരു കേസില്‍ അറസ്റ്റ് ചെയ്തപ്പോള്‍1.17 കോടി വിലവരുന്ന ഇറക്കുമതി ചെയ്ത 117
വാച്ചുകളും ആഢംബര കാറുകളും പണവും
3,50,000 രൂപയും പിടിച്ചെടുത്തിരുന്നു.
ഔഡി, ബെന്‍സ്, ബെന്റ്‌ലി, മസാറിറ്റി, സഫാരി,
നിസ്സാന്‍ തുടങ്ങിയ കാറുകളായിരുന്നു
ഇവരില്‍ നിന്നും പിടിച്ചെടുത്തത്.

 ചിത്രങ്ങളിലൂടെ

ചിത്രങ്ങളിലൂടെ

ചിന്താമണി കൊലക്കേസിലൂടെ ഷാജി കൈലാസ് ചിത്രമായ ചിന്താമണി കൊലക്കേസിന്റെ തമിഴ് പതിപ്പിലാണ് ലീന
മരിയ പോള്‍ സിനിമയിലെത്തുന്നത്. പിന്നീട്
മലയാളത്തില്‍ റെഡ് ചില്ലീസ്, ഹസ്ബന്റ്‌സ് ഇന്‍ ഗോവ തുടങ്ങിയ ചിത്രങ്ങളിലും വേഷമിട്ടിരുന്നു

English summary
who is leena marry paul
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X