Get Updates
Get notified of breaking news, exclusive insights, and must-see stories!

എന്തൊരു ദുരന്തമാണ് പിണറായി വിജയന്‍... ഏതോ ഒരു പിള്ളയല്ല, അത് നടരാജന്‍ പിള്ള, ചരിത്രപുരുഷന്‍

നടരാജന്‍ പിള്ള ആരെന്ന് അറിയാനുള്ള ബാധ്യത പിണറായി വിജയന് മാത്രമല്ല, കേരള സമൂഹത്തിന് ആകമാനം ഉണ്ട്

തിരുവനന്തപുരം: ലോ അക്കാദമി ഭൂമി വിവാദം സംബന്ധിച്ച ചോദ്യത്തിന് കഴിഞ്ഞ ദിവസലം പിണറായ വിജയന്‍ നല്‍കിയ മറുപടി ഏവരും കേട്ടതാണ്. 'ഏതോ ഒരു പിള്ളയുടെ കാര്യം പറഞ്ഞില്ലേ...' എന്നായിരുന്നു പിണറായി വിജയന്‍ പറഞ്ഞത്. ഒടുവില്‍ മാധ്യമ പ്രവര്‍ത്തകര്‍ തന്നെ വേണ്ടി വന്നു ആ പേര് പറഞ്ഞുകൊടുക്കാന്‍- നടരാജന്‍ പിള്ള.

മന്ത്രിയും, നിയമസഭ സാമാജികനും, പാര്‍ലമെന്റ് അംഗവും എല്ലാം ആയിരുന്നു നടരാജന്‍ പിള്ള. ഭരണകൂടത്തിനെതിരെ പ്രതിഷേധിച്ചതിന് സര്‍ സിപി സ്വത്ത് കണ്ടുകെട്ടുകയും നാടുകടത്തുകയും ചെയ്ത നടരാജന്‍ പിള്ള.

ഇങ്ങനെയുള്ള നടരാജന്‍ പിള്ളയെ ആണ് 'ഏതോ ഒരു പിള്ള' എന്ന് കേരള മുഖ്യമന്ത്രി വിശേഷിപ്പിച്ചത്. ആരായിരുന്നു നടരാജന്‍ പിള്ള? ഏഷ്യാനെറ്റ് ന്യൂസിന്റെ ഓണ്‍ലൈന്‍ വിഭാഗം തയ്യാറാക്കിയ വീഡിയോയും കാണാം...

'എടോ ഗോപാലകൃഷ്ണനെ' പോലെ

വാക് പ്രയോഗങ്ങളുടെ പേരില്‍ കേരളത്തില്‍ ഏറ്റവും അധികം വിവാദങ്ങളുണ്ടാക്കിയ രാഷ്ട്രീയ നേതാവായിരിക്കും പിണറായി വിജന്‍. എട് ഗോപാലകൃഷ്ണനും, നികൃഷ്ടജീവയും, പരനാറിയും ഒന്നും മലയാളികള്‍ മറന്നുകാണില്ല. അതിന്റെ കൂട്ടിത്തിലേക്കിതാ ' ഏതോ ഒരു പിള്ളയും'.

ചരിത്രം അറിയാതിരിക്കുമോ പിണറായിക്ക്

എന്തായാലും നടരാജന്‍ പിള്ള എന്ന ചരിത്ര പുരുഷനെ കുറിച്ച് പിണറായി വിജയന് അറിയാതിരിക്കാന്‍ തരമില്ല. സര്‍ സിപിയുടെ ഭരണത്തെ കുറിച്ചെല്ലാം പിണറായി വിജയനും വായിച്ച് പഠിച്ചിട്ടെങ്കിലും ഉണ്ടാകുമല്ലോ.

ആരായിരുന്നു നടരാജന്‍ പിള്ള

മന്ത്രിയും നിയമസഭ സാമാദികനും പാര്‍ലമെന്റ് അംഗവും പ്രജാസഭ അംഗവും നിയമഞ്ജനും ചരിത്ര പണ്ഡിതനും ഭാഷാ പണ്ഡിതനും പത്രാധിപരും ഒക്കെ ആയിരുന്നു നടരാജന്‍ പിള്ള. ഇങ്ങനെയുള്ള ഒരാളെയാണ് പിണറായി വിജയന്‍ 'ഏതോ ഒരു പിള്ള' എന്ന് വിശേഷിപ്പിച്ചത്.

ഭൂപരിഷ്‌കരണത്തിന്റെ ആളുകളല്ലേ

കേരളത്തില്‍ ഭൂപരിഷ്‌കരണം നടപ്പിലാക്കിയതിന്റെ അവകാശവും അഭിമാനവും പേറുന്നവരാണ് ഇടതുപക്ഷം. എന്നാല്‍ ഭൂപരിഷ്‌കരണം സംബന്ധിച്ച ആറ് പ്രധാനപ്പെട്ട ബില്ലുകള്‍ അവതരിപ്പിച്ച നടരാജന്‍ പിള്ളയെ കുറിച്ച് വലിയ ധാരണയില്ല- എന്തൊരു കഷ്ടം.

കണ്ണന്‍ദേവന്റെ ഭൂമി

മൂന്നാറില്‍ കണ്ണന്‍ദേവന്‍ കൈയ്യടക്കിവച്ചിരിക്കുന്ന ഭൂമി തിരിച്ചുപിടിക്കാന്‍ ഇറങ്ങിയത് വിഎസ് അച്യുതാനന്ദനായിരുന്നു. എന്നാല്‍ അതിനും എത്രയോ വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇതിന് വേണ്ടി രംഗത്തിറങ്ങിയ ആളായിരുന്നു നടരാജന്‍ പിള്ള.

കൊട്ടാരത്തില്‍ ജനിച്ച് ഓലപ്പുരയില്‍ മരിച്ചു

കൊട്ടാരസമാനമായ ഹാര്‍ലിപുരം ബംഗ്ലാവില്‍ ജനിച്ച നടരാജന്‍പിള്ള മരിച്ചത് വെരും 17 സെന്റിലെ ഒരു ഓലപ്പുരയിലായിരുന്നു. ഏക്കര്‍ കണക്കിന് സ്വത്തുണ്ടായിരുന്ന നടരാജന്‍പിള്ള ആ അവസ്ഥയില്‍ എത്തിയത് എങ്ങനെ എന്നുകൂടി പിണറായി വിജയന്‍ അറിയണം.

സിപി കണ്ടുകെട്ടിയതാണ്

രാജഭരണത്തിനും ബ്രിട്ടീഷ് ഭരണത്തിനും എതിരെ പോരാടിയതിന്റെ പേരില്‍ സര്‍ സിപി രാമസ്വാമി അയ്യര്‍ കണ്ടുകെട്ടിയതായിരുന്നു നടരാജന്‍ പിള്ളയുടെ സ്വത്തുക്കള്‍. നടരാജന്‍ പിള്ളയെ നാട് കടത്തുകയും ചെയ്തു.

 തിരിച്ചെത്തിയിട്ടും സ്വത്ത് വാങ്ങാതിരുന്ന മഹാന്‍

സ്വാതന്ത്ര്യം കിട്ടിയതിന് ശേഷം തിരുക്കൊച്ചി സംസ്ഥാനം നിലവില്‍ വന്നു. ജനാധിപത്യ സര്‍ക്കാര്‍ വന്നു. നടരാജന്‍ പിള്ളയും തിരിച്ചെത്തി. കണ്ടുകെട്ടിയ സ്വത്തുക്കള്‍ തിരിച്ചെടുക്കാന്‍ സര്‍ക്കാര്‍ പറഞ്ഞിട്ടും നടരാജന്‍പിള്ള തയ്യാറായില്ല. അത് നാടിന്റെ നന്മയ്ക്ക് വേണ്ടി ഉപയോഗിച്ചോളാനാണ് അദ്ദേഹം പറഞ്ഞു.

ഇങ്ങനെയുള്ള നടരാജന്‍ പിള്ളയെ അറിയില്ലേ

ഇങ്ങനെയൊക്കെയുള്ള നടരാജന്‍ പിള്ളയെ ആണ് പിണറായി വിജയന്‍ 'ഏതോ ഒരു പിള്ള' എന്ന് വിശേഷിപ്പിത്. എന്തിന്റെ പേരില്‍ പിണറായിക്ക് ഇതിനെ ന്യായീകരിക്കാന്‍ സാധിക്കും?

ഏഷ്യാനെറ്റ് ന്യൂസിന്റെ ഓണ്‍ലൈന്‍ വിഭാഗം തയ്യാറാക്കിയ ഈ വീഡിയോ കണ്ടാല്‍ നടരാജന്‍ പിള്ളയെ കുറിച്ച് കൂടുതല്‍ മനസ്സിലാക്കാം. അതിനെ അധികരിച്ച് തന്നെയാണ് ഈ വാര്‍ത്തയും തയ്യാറാക്കിയിട്ടുള്ളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+