നികേഷിനെ കുടുക്കിയ പെണ്‍പുലി... ആരാണ് രേഷ്മ ലഖാനി
കൊച്ചി: തന്നെ അറസ്റ്റ് ചെയ്ത് ജയിലില്‍ ഇടുക എന്നതായിരുന്നു സെന്‍ട്രല്‍ എക്സൈസിന്റെ ലക്ഷ്യം എന്നാണ് റിപ്പോര്‍ട്ടര്‍ ടിവി എംഡി നികേഷ് കുമാര്‍ പറയുന്നത്. സേവന നികുതി പിരിക്കുന്നതില്‍ ഒരു ദാക്ഷിണ്യവും ഇല്ലാത്ത ഒരാളാണ് കൊച്ചിയിലെ സെന്‍ട്രല്‍ എക്സൈസ് കമ്മീഷണര്‍.
അതെ, രേഷ്മ ലഖാനി എന്ന സെന്‍ട്രല്‍ എക്സൈസ് കമ്മീഷണര്‍ക്ക് ഇക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും ഇല്ല. നികേഷിനോടെന്നതുപോലെ ഇന്ത്യാവിഷന് റസിഡന്റ് ഡയറക്ടര്‍ ജമാലുദ്ദീന്‍ ഫറൂഖിയോടും രേഷ്മ ലഖാനി ഒരു ഇളവും കാണിച്ചില്ല.
ജീന്‍സും ടോപ്പും അണിഞ്ഞ് ബുള്ളറ്റ് ഓടിക്കുന്ന രേഷ്മ ലഖാനി എന്ന കൊച്ചി സെന്‍ട്രല്‍ എക്സൈസ് കമ്മീഷണറെ കുറിച്ച്...

ബുള്ളറ്റ് ഓടിക്കുന്ന കമ്മീഷണര്‍
രേഷ്മ ലഖാനിക്ക് ഏറ്റവും പ്രിയപ്പെട്ട വാഹനം റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് ആണെന്ന് തോന്നുന്നു.

ഫേസ്ബുക്കില്‍
ബുള്ളറ്റ് ഓടിക്കുന്ന ചിത്രങ്ങള്‍ ഇവരുടെ ഫേസ്ബുക്ക് പ്രൊഫൈലില്‍ കാണാം. കവര്‍ ഫോട്ടോയും, പ്രൊഫല്‍ ഫോട്ടോയും ബുള്ളറ്റിനൊപ്പം.

ഐപിഎസ് കിട്ടിയിട്ടും
സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ ഐപിഎസ് സെലക്ഷന് കിട്ടിയതാണ് രേഷ്മ ലഖാനിക്ക്. എന്നാല്‍ അമ്മ പറഞ്ഞു അത് വേണ്ടന്ന്. അങ്ങനെ റവന്യൂ സര്‍വ്വീസില്‍ എത്തി.

മുംബൈയില്‍ തുടക്കം
1989 ലെ ഐആര്‍എസ് ബാച്ചുകാരിയാണ് രേഷ്മ. മുംബൈ കസ്റ്റംസ് ഹൗസില്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ആയിട്ടായിരുന്നു ആദ്യ നിയമനം.

ബാങ്ക് ക്ലര്‍ക്ക്
ഒരു ബാങ്ക് ക്ലര്‍ക്ക് ആയിട്ടാണ് രേഷ്മ ലഖാനി തൊഴില്‍ ജീവിതം തുടങ്ങുന്നത്. സ്റ്റേറ്റ് ബാങ്ക് ഗ്രൂപ്പില്‍ ആയിരുന്നു ഇത്.

സൈക്കോളജിയില്‍ സ്വര്‍ണമെഡല്‍
ബോംബെ യൂണിവേഴ്സിറ്റിയില്‍ നിന്ന് സൈക്കോളജിയില്‍ ഗോള്‍ഡ് മെഡലോടെയാണ് ബിരുദം നേടിയത്.

ഫിലോസഫി
ഫിലോസഫിയില്‍ ആണ് ബിരുദാന്തര ബിരുദം. ക്ലര്‍ക്ക് ആയി ജോലി ചെയ്യുന്നതിനിടെ സായാഹ്ന കോഴ്സിലൂടെയാണ് ബിരുദാനന്തര ബിരുദം സ്വന്തമാക്കിയത്.

കൊച്ചിയിലെ താരം
പ്രതിവര്‍ഷം ഏഴായിരം കോടി രൂപയിലധികമാണ് കൊച്ചി സെന്‍ട്രല്‍ എക്സൈസ് കമ്മീഷണറേറ്റ് നികുതിയിനത്തില്‍ പിരിക്കുന്നത്.

നികേഷിനോട് ദേഷ്യം?
നികേഷ് കുമാറിനോട് രേഷ്മ ലഖാനിക്ക് ദേഷ്യമുണ്ടാകാന്‍ ഒരു സാധ്യതയും ഇല്ല.

അറസ്റ്റിന് ശേഷം
നികേഷ് കുമാറിനെ അറസ്റ്റ് ചെയ്തപ്പോള്‍ രേഷ്മ ലഖാനിയോട് സംസാരിക്കണം എന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ രേഷ്മ ലഖാനി അതിന് തയ്യാറായില്ല.
-
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി












Click it and Unblock the Notifications