• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ആരാണ് സെന്‍കുമാറിന്‍റെ ഈ ഡോ. ഹെയ്ലി; കണ്ടെത്താനാവാതെ സോഷ്യല്‍ മീഡിയ

തിരുവനന്തപുരം: കേരളത്തിലെ 32 ഡി​ഗ്രി സെന്റി​ഗ്രേഡ് ചൂടിൽ കൊറോണ വൈറസ് അതിജീവിക്കില്ലെന്ന് പ്രചാരണവുമായി എന്ന് ഫേസ്ബുക്കിലൂടെ സെൻകുമാർ പ്രചരിപ്പിച്ചിരുന്നു. Covid19 എന്ന കൊറോണ വൈറസ് 27 ഡിഗ്രീ സെന്റിഗ്രേഡ് വരെയേ നിലനിൽക്കൂ. കൊറോണയുള്ള ഒരാളുടെ സ്രവം നൽകിയില്ലെങ്കിൽ അത് ഇവിടുത്തെ ചൂടിൽ ആർക്കും ബാധിക്കില്ല. കേരളത്തിൽ ചൂട് 32 ഡിഗ്രി സെന്റിഗ്രേഡ് ആണെന്നുമായിരുന്നു സെന്‍കുമാര്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

സെന്‍കുമാറിന്‍റെ വാദത്തിന്‍റെ മുനയൊടിച്ചുകൊണ്ട് ഡോ. ഷിംന അസീസ് ഉള്‍പ്പടേയുള്ള നിരവധിയാളുകള്‍ അന്ന് മുതല്‍ തന്നെ രംഗത്ത് വന്നിരുന്നു. എന്നാല്‍ 32 ഡി​ഗ്രി സെന്റി​ഗ്രേഡില്‍ കൂടുതലുള്ള ചൂടില്‍ കൊറോണ വൈറസ് അതിജീവിക്കില്ലെന്ന് പറ‌ഞ്ഞത് താനല്ല, ഡോ. ബെഞ്ചമിന്‍ ഹെയ്ലി എന്നയാളാണ് എന്നായിരുന്നു കഴിഞ്ഞ ദിവസം കൊല്ലത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സെന്‍കുമാര്‍ പറഞ്ഞത്. കൂടുതല്‍ വിശദാംശങ്ങള്‍ ഇങ്ങനെ...

വീഡിയോ കാണിച്ച് തരാം

വീഡിയോ കാണിച്ച് തരാം

കൊറോണ വൈറസ് 27 ഡിഗ്രീ സെന്റിഗ്രേഡ് വരെയേ നിലനിൽക്കുവെന്ന് ബെഞ്ചമിന്‍ ഹെയ്ലി പറയുന്ന വീഡിയോ നിങ്ങള്‍ക്ക് കാണിച്ചു തരാമെന്നും ടിപി സെന്‍കുമാര്‍ വാര്‍ത്താ സമ്മേളനത്തിടെ പറഞ്ഞു. ഇതിനിടെ മാധ്യമ പ്രവര്‍ത്തകയുടെ ചോദ്യത്തില്‍ സെൻകുമാറിനൊപ്പം ഉണ്ടായിരുന്നവർ വാർത്താസമ്മേളനത്തിൽ ഇടപെട്ടു. ഇതോടെ മാധ്യപ്രവര്‍ത്തകര്‍ വാര്‍ത്താ സമ്മേളനം ബഹിഷ്കരിച്ച് ഹാളിന് പുറത്തേക്ക് പോയി.

ആരാണെന്ന് അറിയില്ല

ആരാണെന്ന് അറിയില്ല

വീഡിയോ കാണിച്ച് തരാമെന്ന് പറഞ്ഞ ടിപി സെന്‍കുമാര്‍ മൊബൈല്‍ എടുത്ത് പരിശോധന തുടങ്ങിയെങ്കിലും ബഹളം തുടങ്ങി അവസാനിക്കുന്നത് വരെ തപ്പിയിട്ടും വീഡിയോ കണ്ടെത്താന്‍ കഴിഞ്ഞില്ല. സെന്‍കുമാറിന് മാത്രമല്ല മറ്റ് പലരും ഇന്‍റര്‍നെറ്റില്‍ തിരഞ്ഞെങ്കിലും ഡോ. ഹെയ്ലി ആരാണെന്നോ, അദ്ദേഹം കൊറോണയെപറ്റി എന്താണ് പറഞ്ഞതെന്നോ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നാണ് സോഷ്യല്‍ മീഡിയയിലൂടെ പലരും അഭിപ്രായപ്പെടുന്നത്.

ഷിംനക്കെതിരെ

ഷിംനക്കെതിരെ

ഡോ.ഷിംന അസീസിനെ അധിക്ഷേപിച്ച് നടത്തിയ പരമാര്‍ശങ്ങളെ ചോദ്യം ചെയ്തതായിരുന്നു സെന്‍കുമാറിന്‍റെ കൂടെയുള്ളവരുടെ ഇടപെടലിന് ഇടയാക്കിയത്. ഷിംന അസീസ് ആര്‍ക്കുവേണ്ടിയാണ് സംസാരിക്കുന്നതെന്ന് അറിയാമെന്നും വാക്‌സിന്‍ വിരുദ്ധ പ്രചരണക്കാലത്ത് ഷിംന അതിനെതിരെ എന്തെങ്കിലും പറഞ്ഞോയെന്നും ടി പി സെന്‍കുമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ ചോദിച്ചിരുന്നു. ഈ പരമാര്‍ശത്തിനെതിരെ മാധ്യമപ്രവര്‍ത്തക തന്നെ രംഗത്ത് എത്തി. വാക്‌സിന്‍ വിരുദ്ധ പ്രചാരണകാലത്ത് അതിനെതിരെ ഏറ്റവുമധികം പ്രതികരിച്ചയാളാണ് ഷിംന അസീസ് എന്നായിരുന്നു മാധ്യമപ്രവര്‍ത്തക പിആര്‍ പ്രവീണ വ്യക്തമാക്കിയത്.

ഒന്നാന്തരം മുൻ ഡിജിപി

ഒന്നാന്തരം മുൻ ഡിജിപി

ഡോ. ഷിംന അസീസിനെതിരായ പരമാര്‍ശത്തില്‍ സെന്‍കുമാറിനെതിരെ വിമര്‍ശനവുമായി മറ്റ് നിരവധിയാളുകളും രംഗത്ത് എത്തിയിട്ടുണ്ട്. വാക്‌സിനേഷന്‍ എടുത്താല്‍ കുട്ടികളുണ്ടാവില്ലെന്നും ഓട്ടിസം വരുമെന്നും പറഞ്ഞിരുന്ന കാലത്ത് അതിനെതിരെ പ്രതികരിച്ചയാളാണ് ഷിംന അസീസെന്ന് ജിനേഷ് ഫേസ്ബുക്കിലൂടെ വ്യക്തമാക്കി.

'എം ആർ വാക്സിനേഷൻ കാലം. ഈ നുണപ്രചരണങ്ങൾ വിശ്വസിച്ച് മാതാപിതാക്കൾ കുട്ടികൾക്ക് വാക്സിൻ നൽകാൻ മടിച്ച കാലം. വാക്സിൻ സുരക്ഷിതമെങ്കിൽ സ്വയം സ്വീകരിക്കാൻ വെല്ലുവിളിച്ച ഒരു പിതാവിന് മറുപടിയായി സ്വന്തം ശരീരത്തിൽ പൊതുസ്ഥലത്ത് വെച്ച് വാക്സിൻ എടുത്ത് കാണിച്ച വ്യക്തിയാണ് ഷിംന. കേരളത്തിലാകെ വാക്സിനേഷൻ പദ്ധതികൾക്ക് വലിയ ഊർജ്ജമായി മാറിയ ഒരു പ്രവർത്തി. അന്ന് സെൻകുമാർ ഡിജെപി ആയിരുന്നോ ആവോ ! എന്തായാലും പുള്ളി ഒന്നും അറിഞ്ഞിട്ടില്ല. നല്ല ഒന്നാന്തരം മുൻ ഡിജിപി !'-ഡോ. ജിനേഷ് ഫേസ്ബുക്കില്‍ കുറിച്ചു.

അയാൾ ശ്രമിച്ചത്

അയാൾ ശ്രമിച്ചത്

കൊറോണ വിഷയത്തില്‍ വിഷയത്തിൽ സെൻകുമാർ എഴുതിയ തെറ്റിദ്ധാരണാജനകമായ പോസ്റ്റിൽ അഭിപ്രായം പറഞ്ഞ ധാരാളം ശാസ്ത്ര കുതുകികളും ഡോക്ടർമാരും ഉണ്ട്. പക്ഷേ അവിടെ നിന്ന് ഒരു മുസ്ലിം നാമധാരിയായ സ്ത്രീയെ എടുത്ത് ആക്ഷേപിക്കാൻ ആണ് അയാൾ ശ്രമിച്ചത്. ഇന്നലെ കൊല്ലത്തു നടന്ന പത്രസമ്മേളനത്തിൽ അയാൾ വീണ്ടും അതേ ചോദ്യം ചോദിച്ചു. പൊങ്കാല വിഷയത്തിൽ അഭിപ്രായം പറയുന്നതല്ലാതെ വാക്സിൻ നൽകുന്ന വിഷയത്തിൽ ഷിംന അഭിപ്രായം പറയുന്നില്ലല്ലോ എന്നദ്ദേഹം ആരോപണം ഉന്നയിച്ചു. ചില പ്രത്യേക വിഷയങ്ങളിൽ മാത്രമാണ് ഇടപെടുന്നത് എന്ന് മുനവെച്ച് സംസാരിക്കാനും അയാൾ മടിച്ചില്ലെന്നും ജിനേഷ് വ്യക്തമാക്കുന്നു.

കോവിഡ് 19; ഇന്‍റര്‍നെറ്റ് ക്ഷമത 30 മുതൽ 40 ശതമാനം വരെ അടിയന്തര വർദ്ധിപ്പിക്കുവാൻ കഴിയും: പിണറായി

മധ്യപ്രദേശില്‍ 2 ദിവസത്തിനുള്ളില്‍ അത്ഭുതം സംഭവിക്കും; കമല്‍നാഥില്‍ പൂര്‍ണ്ണ വിശ്വാസം ഉണ്ടെന്ന്

English summary
Who is Senkumar's Dr. Paul heily
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X