കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫോറസ്റ്റ് റേഞ്ചറില്‍ നിന്ന് ഐഎഎസ് ഓഫീസറിലേക്ക്... ആരാണ് ടിഒ സൂരജ്

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: പൊതുമരാമത്ത് സെക്രട്ടറി ടിഒ സൂരജ് ഇപ്പോള്‍ വിജിലന്‍സ് സംഘത്തിന്റെ അന്വേഷണത്തിന്റെ കീഴിലാണ്. അനധികൃത സ്വത്ത് സമ്പാദനം സംബന്ധിച്ച് വിജിലന്‍സിന് കൃത്യമായ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നാണ് വിവരം.

വനം വകുപ്പില്‍ റേഞ്ചറായി ഔദ്യോഗിക ജീവിതം തുടങ്ങിയ ടിഒ സൂരജ് എങ്ങനെ രാഷ്ട്രീയ നേതാക്കളുടെ വിശ്വസ്തനായ ഐഎഎസ് ഉദ്യോഗസ്ഥനായി മാറി എന്ന ചോദ്യം പലപ്പോഴും ഉയര്‍ന്നിരുന്നു. പലപ്പോഴായി ഇദ്ദേഹത്തിനെതിരെ വിജിലന്‍സ് അന്വേഷണങ്ങളും പ്രഖ്യാപിച്ചിരുന്നു.

ഇപ്പോള്‍ തനിക്കെതിരെ നടക്കുന്ന നീക്കത്തിന് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോനയുണ്ടെന്നാണ് സൂരജ് ആരോപിക്കുന്നത്. ടിഒ സൂരജിനെപ്പറ്റി ചിലകാര്യങ്ങള്‍....

ഫോറസ്റ്റ് റേഞ്ചര്‍

ഫോറസ്റ്റ് റേഞ്ചര്‍

വനംവകുപ്പില്‍ റേഞ്ചര്‍ ആയിട്ടാണ് ടിഒ സൂരജ് സര്‍ക്കാര്‍ സര്‍വ്വീസില്‍ പ്രവേശിക്കുന്നത്. ഒമ്പത് വര്‍ഷത്തോളം വനംവകുപ്പില്‍ ജോലി ചെയ്തു.

ഡെപ്യൂട്ടി കളക്ടര്‍

ഡെപ്യൂട്ടി കളക്ടര്‍

ഡെപ്യൂട്ടി കളക്ടര്‍ തസ്തികയിലേക്ക് പിഎസ് സി പരീക്ഷയെഴുതിയെത്തിയ സൂരജ് പാലയിലും മൂവാറ്റുപുഴയിലും ആര്‍ഡിഒ ആയി ജോലി ചെയ്തിട്ടുണ്ട്.

ബാങ്ക് ഉദ്യോഗസ്ഥന്‍

ബാങ്ക് ഉദ്യോഗസ്ഥന്‍

ഒരു വര്‍ഷം ബാങ്ക് ഉദ്യോഗസ്ഥനായും സൂരജ് ജോലി നോക്കിയിട്ടുണ്ട്.

പേര് കേട്ടാല്‍ ഹിന്ദു... എന്നാല്‍

പേര് കേട്ടാല്‍ ഹിന്ദു... എന്നാല്‍

ടിഒ സൂരജ് എന്ന പേര് കേട്ടാല്‍ പെട്ടെന്ന് ഹിന്ദുവാണെന്നാണ് മിക്കവരും കരുതുക. എന്നാല്‍ സൂരജ് മുസ്ലീം മതവിശ്വാസിയാണ്.

തെറ്റിദ്ധരിക്കപ്പെട്ട പേര്

തെറ്റിദ്ധരിക്കപ്പെട്ട പേര്

സൂരജ് എന്ന പേര് കേട്ട് കെ കരുണാകരന്‍ പോലും ഇദ്ദേഹം ഹിന്ദുവാണെന്ന് തെറ്റിദ്ധരിച്ചിട്ടുണ്ടെന്നാണ് കഥ. ഹിന്ദുവാണെന്ന് ധരിച്ചാണത്രെ ഗുരുവായൂര്‍ ക്ഷേത്രം വരുന്ന തൃശൂര്‍ ജില്ലാ കളക്ടറായി സൂരജിനെ ആദ്യം നിയമിക്കുന്നത്.

മാറാട് കലാപം

മാറാട് കലാപം

മാറാട് കലാപം നടക്കുമ്പോള്‍ ടിഒ സൂരജ് ആയിരുന്നു കോഴിക്കോട് ജില്ലാ കളക്ടര്‍. അന്ന് കളക്ടര്‍ എന്ന നിലയില്‍ അദ്ദേഹത്തിന്റെ പ്രകടനം ഏറെ പ്രശംസിക്കപ്പെട്ടിരുന്നു.

ദ കിങ്

ദ കിങ്

മമ്മൂട്ടിയുടെ ദ കിങ് എന്ന സിനിമയിലെ ജോസഫ് അലക്‌സ് എന്ന കഥാപാത്രവുമായാണ് ടിഒ സൂരജിനെ അന്ന് മാധ്യമങ്ങള്‍ ഉപമിച്ചിരുന്നത്.

അഴിമതി കഥകള്‍

അഴിമതി കഥകള്‍

കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് മൂന്ന് വിജിലന്‍സ് കേസുകളാണ് ടിഒ സൂരജിനെതിരെ രജിസ്റ്റര്‍ ചെയ്തിരുന്നത്. എന്നാല്‍ ഒരു കേസിലും അന്വേഷണം പുരോഗമിച്ചില്ല.

മുസ്ലീം ലീഗ്

മുസ്ലീം ലീഗ്

മുസ്ലീം ലീഗ് നേതാക്കളുമായി ടിഒ സൂരജിന് അടുത്ത ബന്ധമുണ്ടെന്നാണ് പറയപ്പെടുന്നത്. നിലവില്‍ മുസ്ലീം ലീഗ് ഭരിക്കുന്ന പൊതുമരാമത്ത് വകുപ്പിന്റെ സെക്രട്ടറിയാണ് ടിഒ സൂരജ്.

അനധികൃത സ്വത്ത്

അനധികൃത സ്വത്ത്

ടിഒ സൂരജിന്റെ വീടുകളില്‍ നടത്തിയ പരിശോധനയില്‍ ഏതാണ്ട് അഞ്ച് കോടിരൂപയുടെ അനധികൃത സ്വത്ത് കണ്ടെത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. യഥാര്‍ത്ഥ കണക്കുകള്‍ പുറത്ത് വന്നിട്ടില്ല.

English summary
Who is TO Sooraj Ias, the PWD secretary facing Vigilance Enquiry
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X