കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുകേഷിനെ വെട്ടിലാക്കിയ ടെസ് ആരാണ്? ചില്ലറക്കാരിയല്ല, 19 വര്‍ഷം മൗനം പാലിക്കാന്‍ കാരണം ഇതാണ്

Google Oneindia Malayalam News

Recommended Video

cmsvideo
ഹോളിവുഡിൽ വരെ പിടിപാടുള്ള കാസ്റ്റിംഗ് ഡയറക്ടർ ടെസ്സ് ജോസഫ് | Biography | Oneindia Malayalam

കൊച്ചി: നടന്‍ മുകേഷിനെ സംശയങ്ങള്‍ക്ക് നടുവിലെത്തിച്ച ടെസ് ജോസഫിനെ മലയാളികള്‍ക്ക് സുപരിചിതമല്ല. ആരോപണം ഉയര്‍ന്നതോടെയാണ് പലരും ആ പേര് കേള്‍ക്കുന്നത്. മിക്കയാളുകളും ആരോപണം ഉന്നയിച്ച വ്യക്തി ആരാണെന്നാണ് ആദ്യം തേടിയത്.

നടിയാണോ എന്നായിരുന്നു പലരുടേയും ചോദ്യം. മുകേഷുമായി എന്ത് ബന്ധം. എപ്പോഴാണ് അവര്‍ കണ്ടത്... തുടങ്ങി ചോദ്യങ്ങളുടെ തുടര്‍ച്ചയായിരുന്നു പിന്നീട്. 19 വര്‍ഷം മുമ്പ് മുകേഷില്‍ നിന്നുണ്ടായ അനുഭവമമാണ് ടെസ് ജോസഫ് കഴിഞ്ഞദിവസം ട്വിറ്ററിലൂടെ പരസ്യമാക്കിയത്. ഇത്രകാലം എന്തുകൊണ്ട് പറഞ്ഞില്ല എന്ന ചോദ്യത്തിനും അവര്‍ക്ക് മറുപടിയുണ്ട്. വിശദാംശങ്ങള്‍ ഇങ്ങനെ....

മലയാളിയായ ടെസ് ജോസഫ്

മലയാളിയായ ടെസ് ജോസഫ്

മലയാളിയായ ടെസ് ജോസഫ് ജനിച്ചത് കൊച്ചിയിലാണ്. വളര്‍ന്നത് കൊല്‍ക്കത്തയിലും. ഇപ്പോള്‍ മുംബൈയിലാണ് ജോലി ചെയ്യുന്നത്. 19 വര്‍ഷം മുമ്പ് മുകേഷില്‍ നിന്ന് ദുരനുഭവമുണ്ടായി എന്നാണ് അവരുടെ വെളിപ്പെടുത്തല്‍. അതായത് ടെസ് ജോസഫിന്റെ 20 ാം വയസില്‍.

പ്രമുഖ സംവിധായകര്‍ക്കുമൊപ്പം

പ്രമുഖ സംവിധായകര്‍ക്കുമൊപ്പം

പല പ്രമുഖ സംവിധായകര്‍ക്കുമൊപ്പം ടെസ് ജോസഫ് ജോലി ചെയ്തിട്ടുണ്ട്. പീഡിയാട്രിക് സര്‍ജനാവാനായിരുന്നു ടെസ് ജോസഫ് ആദ്യം ആഗ്രഹിച്ചത്. പക്ഷേ, മെഡിക്കല്‍ പ്രവേശനം ലഭിച്ചില്ല. തുടര്‍ന്ന് മാസ് കമ്യൂണിക്കേഷന്‍ പഠിക്കാന്‍ തീരുമാനിച്ചത് അമ്മയുടെ നിര്‍ദേശ പ്രകാരമാണ്. ശേഷമാണ് ഡെറിക് ഒബ്രിയനൊപ്പം ജോലി തുടങ്ങിയത്.

 സാങ്കേതിക സഹായിയായി

സാങ്കേതിക സഹായിയായി

ഡെറിക് ഒബ്രിയനൊപ്പം ജോലി ചെയ്യുന്ന വേളയില്‍ തന്നെയാണ് മുകേഷില്‍ നിന്ന് ദുരനുഭവമുണ്ടായതെന്ന് ടെസ് ജോസഫ് പറയുന്നു. ഡെറിക് നടത്തുന്ന ഒട്ടേറെ പരിപാടികളില്‍ സാങ്കേതിക സഹായിയായി ടെസ് പ്രവര്‍ത്തിച്ചിട്ടുണ്ട്. അതിന്റെ ഭാഗമായിരുന്നു കോടീശ്വരന്‍ എന്ന പരിപാടിയിലും പ്രവര്‍ത്തിച്ചത്. കോടീശ്വരന്റെ അവതാരകനായിരുന്നു മുകേഷ്.

നിലവില്‍ കാസ്റ്റിങ് ഡയറക്ടര്‍

നിലവില്‍ കാസ്റ്റിങ് ഡയറക്ടര്‍

നിലവില്‍ കാസ്റ്റിങ് ഡയറക്ടറാണ് ടെസ് ജോസഫ്. ഇന്തോ-അമേരിക്കന്‍ ചലച്ചിത്ര സംവിധായിക മീരാ നായരാണ് ടെസിനെ കാസ്റ്റിങ് ഡയറക്ടര്‍ രംഗത്തേക്ക് കൊണ്ടുവന്നത്. മീരയുടെ ദി നേം സേക്ക് എന്ന ചിത്രത്തിലൂടെ ആയിരുന്നു തുടക്കം. 2005ല്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ തബു, ഇര്‍ഫാന്‍ ഖാന്‍, കാല്‍ പെന്‍ എന്നിവരായിരുന്നു പ്രധാന വേഷങ്ങളില്‍ അഭിനയിച്ചത്.

കുട്ടികളെ കടത്തുന്നതിനെതിരെ

കുട്ടികളെ കടത്തുന്നതിനെതിരെ

സിനിമയ്ക്ക് പുറമെ സന്നദ്ധ സംഘടനകളുമായും ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ട് ടെസ്. കുട്ടികളെ കടത്തുന്നതിനെതിരെ ബോധവല്‍ക്കരണം നടത്തുന്ന ജിഡി സാന്‍ജോങ് എന്ന സംഘടനയില്‍ പ്രവര്‍ത്തിക്കുന്നുണ്ട് അവര്‍. മുകേഷിനെതിരെ ചില വെളിപ്പെടുത്തല്‍ നടത്തിയ ശേഷമാണ് മലയാളികള്‍ ആരാണ് ടെസ് എന്ന് തിരയാന്‍ തുടങ്ങിയത്.

ചെന്നൈയിലെ ഹോട്ടലില്‍ വച്ച്

ചെന്നൈയിലെ ഹോട്ടലില്‍ വച്ച്

19 വര്‍ഷം മുമ്പ് മുകേഷ് ചെന്നൈയിലെ ഹോട്ടലില്‍ വച്ച് മോശമായി പെരുമാറിയെന്ന് ടെസ് ആരോപിക്കുന്നു. ഇടതുപക്ഷ എംഎല്‍എയും താരസംഘടനയായ അമ്മയുടെ ഭാരവാഹിയും കൂടിയാണ് മുകേഷ്. കോടീശ്വരന്‍ പരിപാടിയുടെ ഷൂട്ടിങിനിടെയാണ് മോശമായ പെരുമാറ്റമുണ്ടായതെന്നും ടെസ് ജോസഫ് പറയുന്നു. പരിപാടിയുടെ അണിയറ പ്രവര്‍ത്തകരിലുണ്ടായിരുന്ന ഏക വനിതയായിരുന്നു ടെസ് ജോസഫ്.

വേഗം നാട്ടിലേക്ക് തിരിച്ചു

വേഗം നാട്ടിലേക്ക് തിരിച്ചു

കോടീശ്വരന്‍ പരിപാടിയുടെ സാങ്കേതിക പ്രവര്‍ത്തകയായിരുന്നു ടെസ്. ഹോട്ടലില്‍ ടെസ് താമസിച്ചിരുന്ന മുറിയിലേക്ക് മുകേഷ് നിരന്തരം വിളിക്കുകയായിരുന്നുവത്രെ. ഫോണ്‍ വിളി മണിക്കൂറുകളോളം നീണ്ടു. പിന്നീട് മുകേഷ് താമസിച്ചിരുന്ന മുറിയുടെ അടുത്തേക്ക് തന്റെ റൂം മാറ്റിയെന്നും ടെസ് ജോസഫ് ആരോപിക്കുന്നു. ഡെറക് ഒബ്രിയന്റെ സഹായത്തോടെ മണിക്കൂറുകള്‍ക്കകം തന്നെ നാട്ടിലേക്ക് യാത്ര തിരിച്ചുവെന്നും ടെസ് പറഞ്ഞു.

ഇത്രകാലം എവിടെയായിരുന്നു

ഇത്രകാലം എവിടെയായിരുന്നു

ദേശീയ തലത്തില്‍ ഒട്ടേറെ പ്രമുഖര്‍ക്കെതിരെ യുവതികളുടെ 'മീ ടൂ' വെളിപ്പെടുത്തല്‍ തുടരുകയാണ്. ആദ്യമായിട്ടാണ് മലയാളത്തിലെ പ്രമുഖ നടനെതിരെ ആരോപണം ഉയരുന്നത്. സംഭവം നിഷേധിച്ചിരിക്കുകയാണ് മുകേഷ്. ടെസ് ജോസഫ് എന്ന കുട്ടിയെ തനിക്ക് ഓര്‍മ പോലുമില്ല. ആരോപണം ശരിയാണെങ്കില്‍ അവര്‍ ഇത്രകാലം എവിടെയായിരുന്നുവെന്നും മുകേഷ് ചോദിച്ചു. ഈ ചോദ്യത്തിനും ടെസിന് മറുപടിയുണ്ട്.

ടെസിന്റെ ലക്ഷ്യം ഇത്

ടെസിന്റെ ലക്ഷ്യം ഇത്

സ്ത്രീകള്‍ക്കെതിരെ നടക്കുന്ന പ്രശ്‌നങ്ങളിലേക്ക് വിരല്‍ ചൂണ്ടികയായിരുന്നു എന്റെ ലക്ഷ്യം. സിനിമാ മേഖലിയലെ ചൂഷണങ്ങള്‍ തടയാന്‍ ഒരു സെല്‍ രൂപീകരിക്കണം. സ്ത്രീകള്‍ക്ക് തൊഴിലിടം കൂടുതല്‍ സുരക്ഷിതമാകണം. അതിന് വേണ്ടിയാണ് ട്വിറ്ററില്‍ തന്റെ അനുഭവം തുറന്നുപറഞ്ഞത്. അത് രാഷ്ട്രീയ ലാഭത്തിന് ഉപയോഗിക്കരുതെന്നും ടെസ് പറയുന്നു.

മൗനം പാലിച്ചത്

മൗനം പാലിച്ചത്

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഭയമില്ലാതെ, ആത്മവിശ്വാസത്തോടെ സ്ത്രീകള്‍ അനുഭവങ്ങള്‍ തുറന്നുപറയുന്നു. എന്റെ വീട്ടുകാരുള്‍പ്പെടെയുള്ളവര്‍ക്ക് ഞാന്‍ വെളിപ്പെടുത്തിയ കാര്യങ്ങള്‍ നേരത്തെ അറിയാം. തുറന്നുപറയാന്‍ സാഹചര്യം ഇല്ലാത്തത് കൊണ്ടാണ് 19 വര്‍ഷം കാത്തിരുന്നത്. അവസരം ലഭിച്ചപ്പോള്‍ തുറന്നുപറയുകയായിരുന്നുവെന്നും ടെസ് വിശദമാക്കി.

 രാഷ്ട്രീയമായും തിരിച്ചടി

രാഷ്ട്രീയമായും തിരിച്ചടി

മീ ടു ഇന്ത്യ, ടൈസ്അപ്പ്, മീ ടു എന്നീ ഹാഷ് ടാഗുകള്‍ ചേര്‍ത്താണ് ഇതാണ് എനിക്ക് പറയാനുള്ളത് എന്നെഴുതി ടെസ് ജോസഫ് സംഭവം വിശദീകരിച്ചത്. മുകേഷിനെതിരായ ആരോപണം രാഷ്ട്രീയമായും അദ്ദേഹത്തിന് തിരിച്ചടിയാണ്. കാരണം ജനപ്രതിനിധി കൂടിയാണ് മുകേഷ്. ആരോപണം സംബന്ധിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രതികരണം മാധ്യമങ്ങള്‍ ആരാഞ്ഞു. നിയമപരമായി പരിശോധിക്കട്ടെ എന്നാണ് കോടിയേരി പ്രതികരിച്ചത്.

മുകേഷിന് കഷ്ടകാലം; ചെല്ലുന്നിടത്തെല്ലാം എട്ടിന്റെ പണി!! രക്ഷപ്പെടാന്‍ വഴിയുണ്ട്, പക്ഷേ, ബിജെപി...മുകേഷിന് കഷ്ടകാലം; ചെല്ലുന്നിടത്തെല്ലാം എട്ടിന്റെ പണി!! രക്ഷപ്പെടാന്‍ വഴിയുണ്ട്, പക്ഷേ, ബിജെപി...

English summary
Who is Tess Joseph: Actor Mukesh Controversy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X