ഖത്തര്‍ രാജാവിനൊപ്പം ലോകം ചുറ്റുന്ന മലയാളി; താര ജോർജ് കേരളത്തിന് അഭിമാനം, ആദ്യ മലയാളി
ഉറങ്ങാന്‍ സാധിക്കാത്ത വിധത്തില്‍ നമ്മളെ വേട്ടയാടുന്നത് എന്താണോ അതാണ് നമ്മുടെ സ്വപ്‌നം എന്ന് ലോകത്തോട് വിളിച്ചു പറഞ്ഞത് അബ്ദുള്‍ കലാമായിരുന്നു. അദ്ദേഹം സ്വപ്‌നത്തിന് നല്‍കിയ പുതിയ നിര്‍വചനമായിരുന്നു അത്. സ്വപ്‌നം കാണാന്‍ മാത്രമുള്ളതല്ലേ, അത് യാതാര്‍ത്ഥ്യമാക്കാന്‍ കൂടിയുള്ളതാണെന്നും അദ്ദേഹം നമ്മളെ പഠിപ്പിച്ചു. അങ്ങനെ തന്റെ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കിയ ഒരു പെണ്‍കുട്ടിയുടെ കഥയെ കുറിച്ചാണ് പറഞ്ഞുവരുന്നത്.

Image Credit: Thara George fb page
പേര്, താരാ ജോര്‍ജ്. സംവിധായകന്‍ കെ ജി ജോര്‍ജിന്റെയും സല്‍മയുടെയും മകളായ താര ഖത്തര്‍ അമീറിന്റെ രാജകീയ വിമാനത്തിലെ ആദ്യ മലയാളി കാബിന്‍ ക്രൂവാണ്. 2005ല്‍ എമിറേറ്റ്‌സ് എയര്‍വേയ്‌സ് ക്യാബിന്‍ ക്രൂവായാണ് താര തന്റെ കരിയര്‍ ആരംഭിച്ചത്. ഇപ്പോള്‍ ഖത്തര്‍ അമീര്‍ ലോകരാജ്യങ്ങളിലേക്ക് പറക്കുമ്പോള്‍ ആ വിമാനത്തില്‍ താരയും ഉണ്ടാകും.

ലോകത്തിന്റെ വിവിധ രാജ്യങ്ങളില്‍ താര ഇപ്പോള്‍ തന്നെ ഖത്തര്‍ അമീറിനൊപ്പം പറന്നുകഴിഞ്ഞു. സെന്റ് തേരാസാസ് കോളേജ് വിദ്യാഭ്യാസത്തിന് ശേഷം ഫൈറ്റര്‍ ജെറ്റില്‍ പൈലറ്റ് ആകണമെന്ന ആഗ്രഹമാണ് ആദ്യം ഉദിച്ചത്. അതിനു വേണ്ടിയുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. എന്നാല്‍ ഇതിനായുള്ള അഭിമുഖങ്ങളില്‍ പങ്കെടുത്തെങ്കിലും അവസരം ലഭിച്ചില്ല.

ഇനി എങ്ങോട്ട് പോകുമെന്ന ചോദ്യം താരയുടെ മനസില്‍ എത്തി നില്‍ക്കുമ്പോഴാണ് ഫ്‌ളൈറ്റ് അറ്റന്‍ഡന്റ് എന്ന കരിയര്‍ മനസില്‍ എത്തിയത്. ഇത് തന്റെ ജീവിതം മാറ്റിമറിച്ചെന്ന് താര പറയുന്നു. പിന്നീടാണ് കാബിന്‍ ക്രൂ തസ്തികയിലേക്ക് അപേക്ഷിക്കുകയും എമിറേറ്റ്‌സില്‍ ജോലി ലഭിക്കുകയും ചെയ്തു.

ഏഴ് വര്‍ഷം ഏമിറേറ്റ്‌സില്‍ ജോലി ചെയ്തു. അതിന് ശേഷമാണ് ഖത്തര്‍ റോയല്‍ ഫ്‌ളേറ്റിലേക്കുള്ള അവസരം താരയെ തേടിയെത്തുന്നത്. അഭിമുഖത്തില്‍ പങ്കെടുത്ത ശേഷം താര ഈ ജോലിയില്‍ പ്രവേശിക്കുകയായിരുന്നു. ഇതോടെ ഖത്തര്‍ രാജാവിനും കുടുംബത്തോടും ലോകം മുഴുവന്‍ പറക്കാനുള്ള ഭാഗ്യവും താരയ്ക്ക് ലഭിച്ചു.












Click it and Unblock the Notifications