ലഹരി അടിമപ്പെട്ട് പല്ലുകൊഴിഞ്ഞുപോയ നടന്‍ ആരാണ്; ടിനി ടോം വെളിപ്പെടുത്തണമെന്ന് എംഎ നിഷാദ്
കൊച്ചി: നടന്‍ ടിനി ടോമിനോട് ലഹരിക്ക് അടിമയായ നടന്റെ പേര് വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് സംവിധായന്‍ എംഎ നിഷാദ്. ലഹരിക്ക് അടിമയായി പല്ലുകള്‍ കൊഴിഞ്ഞുപോയ ആ നടന്‍ ആരാണെന്ന് ടിനി തന്നെയാണ് വെളിപ്പെടുത്തേണ്ടതെന്നും നിഷാദ് പറഞ്ഞു.
ടിനി ടോം എന്ന നടന്‍,കുടത്തില്‍ നിന്നും ഒരു ഭൂതത്തെ തുറന്നു വിട്ടു, തീര്‍ച്ചയായും അതൊരു ചര്‍ച്ചാ വിഷയം, തന്നെ. ഇനി ടിനി ടോം, സാമൂഹിക പ്രതിബദ്ധത കാണിക്കണമെന്നും എംഎ നിഷാദ് ഫേസ്ബുക്ക് പേജില്‍ കുറിച്ചു. അയാള്‍ പറഞ്ഞത് ശരിയാണെന്ന ഉത്തമ ബോധ്യം അയാള്‍ക്കുണ്ടല്ലോ, അതു കൊണ്ടാണ് അയാള്‍ പരസ്യമായി വിളിച്ച് പറഞ്ഞത്.

ടിനി, താങ്കള്‍ പറഞ്ഞ പേരുകളും തെളിവുകളും പുറത്ത് വിടണം. ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ മുന്നില്‍ അത് അവതരിപ്പിക്കണം. വെറും അമ്മായി കളി കളിക്കരുത്. കൈയ്യടിക്ക് വേണ്ടി പറഞ്ഞതല്ല എന്ന് വിശ്വസിക്കട്ടെ. കമോണ്‍ ടിനി, കമോണ്‍ #comeontinitom, സുഹൃത്തുക്കളെ,നമ്മള്‍ ടിനി ടോമിന് ധൈര്യം കൊടുക്കണം. ആ പേരുകള്‍ പുറത്ത് പറയാന്‍. നമ്മുക്ക് #comeontinitom എന്ന ഹാഷ് ടാഗിന് തുടക്കം കുറിക്കാം എന്നും എംഎ നിഷാദ് കുറിച്ചു.
ടിനി ടോം സഹകരിക്കണം. അദ്ദേഹത്തിന് കിട്ടിയ തെളിവുകള്‍ എക്‌സൈസിന് വകുപ്പിന് നല്‍കണമെന്നും നിഷാദ് പറയുന്നു. ആരോപണം ഉന്നയിക്കുമ്പോള്‍ അതില്‍ തന്നെ തുടരണം. പിന്നെ മാറാന്‍ പാടില്ല. നിലപാടുകള്‍ ഇല്ലാതെ ചാഞ്ചാടി നില്‍ക്കുന്നത് ശരിയല്ല. ലഹരി ഉപയോഗിക്കുന്നവരുടെ പട്ടികയുണ്ടെങ്കില്‍ അമ്മ സംഘടന അത് പോലീസിന് കൈ മാറണം.
ചാനലിലോ മറ്റ് സ്ഥലങ്ങളിലോ വന്ന് പലരെ കുറിച്ച് പറയരുത്. അതിലൂടെ എല്ലാവരെയും മഴയത്ത് നിര്‍ത്തുന്ന പരിപാടിയാണ് അവര്‍ ചെയ്യുന്നത്. ടിനി ടോം പറഞ്ഞില്ലെങ്കില്‍, പോലീസോ എക്‌സൈസ് വിഭാഗമോ ബന്ധപ്പെട്ട് വിവരങ്ങള്‍ ശേഖരിക്കണമെന്നും എംഎ നിഷാദ് പറഞ്ഞു.
നേരത്തെ കേരള സര്‍വകലാശാല യുവജനോത്സവത്തിന്റെ ഉദ്ഘാടന വേദിയിലായിരുന്നു ടിനി ടോമിന്റെ തുറന്നുപറച്ചില്‍. അടുത്തിടെ ലഹരിക്ക് അടിമയായ ഒരു നടെ കണ്ടു. അദ്ദേഹത്തിന്റെ പല്ലുകള്‍ പൊടിഞ്ഞ് തുടങ്ങിയിരിക്കുകയാണ്. ലഹരി ഉപയോഗിക്കുന്നത് കൊണ്ട് അദ്ദേഹം നന്നായി അഭിനയിക്കുന്നുണ്ടെന്നാണ് പലരും പറയുന്നത്.
ഇപ്പോള്‍ പല്ല്, അടുത്തത് എല്ലായിരിക്കും പൊടിയുക. അതുകൊണ്ട് കലയാകണം നമുക്ക് ലഹരിയെന്നും ടിനി ടോം പറഞ്ഞു. തന്റെ മകനെ സിനിമയിലേക്ക് അഭിനയിക്കാന്‍ വിളിച്ചെങ്കിലും പോയില്ലെന്ന് നേരത്തെ ടിനി വെളിപ്പെടുത്തിയിരുന്നു. 17-18 വയസ്സിലാണ് കുട്ടികള്‍ വഴി തെറ്റുന്നത്. യുവാക്കളെ നശിപ്പിക്കുന്ന മഹാമാരിയാണ് ലഹരിയെന്നും ടിനി ടോം പറഞ്ഞു.












Click it and Unblock the Notifications