ജിഷ അവസാനമായി കണ്ടത് ആരെ? അവസാനമായി സഞ്ചരിച്ചു എന്ന് പറയുന്ന റൂട്ടിലാണ് പി.പി തങ്കച്ചന്റെ വീട്?
പെരുമ്പാവൂര്‍: ജിഷ വധവുമായി ബന്ധപ്പെട്ട ദുരൂഹതകള്‍ ഒഴിയുന്നില്ല. ജിഷ കൊല്ലപ്പെട്ടു എന്നു പറയുന്ന ദിവസം പെരുമ്പാവൂര്‍-കോതമംഗലം റൂട്ടില്‍ ഓടുന്ന ബസ്സില്‍ ജിഷയെ കണ്ടു എന്ന വിവരം പോലീസിന് ലഭിച്ചിട്ടുണ്ട്.
ജിഷ അവസാനമായി കണ്ടത് ആരെയാണ് എന്ന് കണ്ടെത്താനുളള ശ്രമത്തിലാണ് ഇപ്പോള്‍ പോലീസ്. ജിഷയുടെ മരണത്തില്‍ ആരോപണ വിധേയനായ കോണ്‍ഗ്രസ്സ് നേതാവ് പിപി തങ്കച്ചന്റെ വീട് ഈ റൂട്ടിലാണ് എന്നുള്ളത് വീണ്ടും സംശയങ്ങള്‍ക്ക് വഴിയൊരുക്കുന്നു.

ജിഷ തങ്കച്ചന്റെ മകളാണെന്നും മരണത്തില്‍ തങ്കച്ചനു പങ്കുണ്ടെന്നുമുള്ള ഊഹാപോഹങ്ങള്‍ക്ക് ബലം നല്‍കുന്നതാണ് പുതിയ തെളിവുകള്‍. ജിഷ അവസാനമായി കണ്ടത് ആരെയെന്ന് കണ്ടെത്താന്‍ സാധിച്ചാല്‍ കേസിന് വഴിത്തിരിവാകും എന്നാണ് പോലീസ് പറയുന്നത്.
ജിഷയുടെ ഫോണില്‍ നിന്നും ലഭിച്ച യുവാക്കളുടെ ചിത്രങ്ങള്‍ തിരിച്ചറിയാന്‍ ബന്ധുക്കള്‍ക്ക് സാധിച്ചിട്ടില്ല. മാത്രമല്ല ശരീരത്തില്‍ മദ്യത്തിന്റെ അംശം കണ്ടതും സംശയത്തില്‍ തന്നെയാണ്.












Click it and Unblock the Notifications