Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉമ്മന്‍ചാണ്ടിയുടെ പിന്‍ഗാമി ആര്? യുഡിഎഫ് പതിവ് തുടരുമോ; പുതുപ്പള്ളി ഉടന്‍ പോളിംഗ് ബൂത്തിലേക്ക്

തിരുവനന്തപുരം: അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിയമസഭ മണ്ഡലമായ പുതുപ്പള്ളിയില്‍ ആറ് മാസത്തിനുള്ളില്‍ ഉപതിരഞ്ഞെടുപ്പ് നടക്കും. പുതുപ്പള്ളി മണ്ഡലത്തിലെ ജനപ്രതിനിധി അന്തരിച്ചെന്ന വിവരം നിയമസഭ തിരഞ്ഞെടുപ്പ് കമ്മിഷനെ അറിയിച്ചിട്ടുണ്ട്. കമ്മിഷനാണ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തുടര്‍ നടപടികള്‍ സ്വീകരിക്കേണ്ടത്. അതേസമയം, ഉപതിരഞ്ഞെടുപ്പ് വിഷയം സി പി എം സെക്രട്ടറിയേറ്റ് ചര്‍ച്ച ചെയ്തിട്ടുണ്ട്.

എല്‍ ഡി എഫ് സര്‍ക്കാരിന് രണ്ടര വര്‍ഷത്തെ കാലാവധി ശേഷിക്കുന്നതിനാല്‍ ആറ് മാസങ്ങള്‍ക്കുള്ളില്‍ തിരഞ്ഞെടുപ്പ് നടക്കേണ്ടതുണ്ട്. ഉപതിരഞ്ഞെടുപ്പ് അധികം വൈകില്ലെന്നാണ് സൂചന. രാജസ്ഥാന്‍ ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളിലെ ഉപതിരഞ്ഞെടുപ്പിനൊപ്പം പുതുപ്പള്ളിയും പോളിംഗ് ബൂത്തിലേക്ക് നീങ്ങും.

oommen chandy

അതേസമയം, പ്രിയപ്പെട്ട നേതാവിന്റെ അപ്രതീക്ഷിത വേര്‍പാടിന്റെ ഞെട്ടലിലാണ് കോണ്‍ഗ്രസ് നേതൃത്വം. അതുകൊണ്ട് തന്നെ കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം മാത്രമാണ് ഇതേ കുറിച്ച് നേതൃത്വം ചര്‍ച്ച ചെയ്യുകയുള്ളൂ. ജനപ്രതിനിധികളായ പ്രമുഖ നേതാക്കളുടെ വേര്‍പാടുണ്ടായാല്‍ അവരുടെ കുടുംബത്തില്‍ നിന്നും പിന്മാഗാമികളെ കണ്ടെത്തുന്ന രീതിയാണ് കഴിഞ്ഞ കുറച്ച് തിരഞ്ഞെടുപ്പുകളില്‍ യു ഡി എഫ് സ്വീകരിച്ചു പോരുന്നത്. തൃക്കാക്കരയിലും ഇക്കാര്യം വ്യക്തമായി കണ്ടതാണ്.

അതിന് മുമ്പ് ടി എം ജേക്കബ് അന്തരിച്ചപ്പോള്‍ മകന്‍ അനൂപ് ജേക്കബിനും ജി കാര്‍ത്തികേയന്‍ അന്തരിച്ചപ്പോള്‍ കെ എസ് ശബരീനാഥന്‍ മത്സരിച്ചത് ഇതിന് മുമ്പ് കേരളം കണ്ടിട്ടുള്ളതാണ്. അതുകൊണ്ട് പുതുപ്പള്ളിയിലും ഉമ്മന്‍ചാണ്ടിയുടെ കുടുംബത്തില്‍ നിന്നൊരാളാകാനാണ് ഏറ്റവും കൂടുതല്‍ സാധ്യത.

അതേസമയം, ഉമ്മന്‍ചാണ്ടിക്ക് പകരക്കാരന്‍ താന്‍ അല്ലെന്ന് മകന്‍ ചാണ്ടി ഉമ്മന്‍ പ്രതികരിച്ചിരുന്നു. ഉമ്മന്‍ചാണ്ടിയുടെ പിന്‍ഗാമിയാകാന്‍ ആര്‍ക്കും കഴിയില്ല. പുതുപ്പള്ളിയുടെ കാര്യത്തില്‍ പാര്‍ട്ടി തീരുമാനമെടുക്കുമെന്നാണ് ചാണ്ടി ഉമ്മന്‍ പറഞ്ഞത്. മത്സരിക്കുന്നതിനെ കുറിച്ച് ആലോചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

'ഉമ്മന്‍ ചാണ്ടിക്ക് പകരം ഉമ്മന്‍ ചാണ്ടി മാത്രമാണ്. അദ്ദേഹം ജീവിച്ചതുപോലെ ആര്‍ക്കും ജീവിക്കാനാകില്ല. അദ്ദേഹത്തിന്റെ പിന്‍ഗാമിയാകാന്‍ ആര്‍ക്കുമാകില്ല. ഉമ്മന്‍ ചാണ്ടിയെ ജനം യാത്രയാക്കുകയല്ല, മനസില്‍ കുടിയിരുത്തുകയാണ് ചെയ്തത്. ജനകീയ ബഹുമതി കിട്ടിയാണ് അദ്ദേഹം യാത്രയായത്'- ചാണ്ടി ഉമ്മന്‍ പറഞ്ഞു.

അതേസമയം, സംസ്ഥാനത്ത് പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷം 9 ഉപതിരഞ്ഞെടുപ്പുകളാണ് നടന്നത്. ഇതില്‍ അഞ്ചിടത്തും യു ഡി എഫ് ആണ് വിജയിച്ചത്. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് വേങ്ങരയിലായിരുന്നു ആദ്യ ഉപതിരഞ്ഞെടുപ്പ് നടന്നത്. 2018ല്‍ ചെങ്ങന്നൂരിലും 2019ല്‍ പാലായിലും ഉപതിരഞ്ഞെടുപ്പ് നടന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+