Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊച്ചിയിലെ 16 കാരിയെ ഗര്‍ഭിണിയാക്കിയത് 12 കാരന്‍ തന്നെ; ഇപ്പോള്‍ ഇന്ത്യയിലെ ഏറ്റവും 'ചെറിയ' അച്ഛന്‍?

കൊച്ചി: 18 തികയാത്ത പെണ്‍കുട്ടി പ്രസവിച്ചപ്പോള്‍ സംശയങ്ങള്‍ പലരിലേക്കും നീണ്ടിരുന്നു. എന്നാല്‍ ഒടുവില്‍ പെണ്‍കുട്ടി ചൂണ്ടിക്കാണിച്ചത് 12 വയസ്സുകാരനെ. കേരളം അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിപ്പോയ സംഗതി ആയിരുന്നു അത്.

കഴിഞ്ഞ നവംബറില്‍ ആയിരുന്നു ഈ സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 12 വയസ്സുകാരന് 'അച്ഛനാകാന്‍' പറ്റുമോ എന്നായിരുന്നു പലരും ഉന്നയിച്ച സംശയം. എന്നാല്‍ ഇപ്പോള്‍ ആ സംശയം ദുരീകരിക്കപ്പെട്ടിരിക്കുന്നു എന്നാണ് റിപ്പോര്‍ട്ട്.

ഡിഎന്‍എ പരിശോധനയില്‍ കുഞ്ഞിന്റെ പിതാവ് 12 കാരന്‍ തന്നെ ആണെന്ന് തെളിയിക്കപ്പെട്ടുകഴിഞ്ഞു. എന്നാല്‍ ഇനിയാണ് കേരള പോലീസ് ശരിക്കും കുടുങ്ങാന്‍ പോകുന്നത്. എങ്ങനെയെന്നല്ലേ...

 ബലാത്സംഗം ആണോ?

18 വയസ്സ് തികയാത്ത പെണ്‍കുട്ടി പ്രസവിച്ച സംഭവത്തില്‍ ബലാത്സംഗത്തിനോ സ്ത്രീപീഡനത്തിനോ കേസ് എടുക്കേണ്ടതാണ്. എന്നാല്‍ ഇതിലെ എതിര്‍ കക്ഷിയ്ക്കും പ്രായപൂര്‍ത്തിയായിട്ടില്ല എന്നതാണ് ഞെട്ടിപ്പിക്കുന്ന സംഭവം.

12 കാരന്‍ 'അച്ഛന്‍'

12 വയസ്സുള്ള ആണ്‍കുട്ടിയാണ് തന്നെ ഗര്‍ഭിണിയാക്കിയത് എന്ന് പെണ്‍കുട്ടി തന്നെ പറഞ്ഞിട്ടുണ്ട്. അപ്പോള്‍ ഇതില്‍ ആര് ആരെ പീഡിപ്പിച്ചു എന്നതായിരിക്കും കേസ് എടുക്കുമ്പോള്‍ നേരിടുന്ന വെല്ലുവിളി.

പെണ്‍കുട്ടിയാണ് മൂത്തത്

സംഭവത്തില്‍ ആണ്‍കുട്ടിയേക്കാള്‍ വയസ്സുകള്‍ക്ക് മൂത്ത ആളാണ് പെണ്‍കുട്ടി. അപ്പോള്‍ പെണ്‍കുട്ടി ആണ്‍കുട്ടിയെ ഉപയോഗപ്പെടുത്തുകയായിരുന്നോ അതോ തിരിച്ച് ആണ്‍കുട്ടി പെണ്‍കുട്ടിയെ ഉപയോഗപ്പെടുത്തുകയായിരുന്നോ എന്നാണ് സംശയം.

ഒളിപ്പിച്ചുവയ്ക്കാനുള്ള ശ്രമം?

12 കാരന്റെ മേല്‍ കുറ്റം ചാര്‍ത്തി മറ്റാരെയെങ്കിലും രക്ഷിക്കാനുള്ള ശ്രമം ആണോ നടന്നത് എന്ന് പോലീസ് ആദ്യം സംശയിച്ചിരുന്നു. എന്നാല്‍ ഡിഎന്‍എ പരിശോധനാഫലം പുറത്ത് വന്നതോടെ ആ സംശയം മാറിയിരിക്കുകയാണ്.

12 വയസ്സില്‍ അച്ഛനാകുമോ?

12 വയസ്സുള്ള ഒരു ആണ്‍കുട്ടിയ്ക്ക് അച്ഛനാകാന്‍ കഴിയുമോ എന്ന ചോദ്യം പല കേന്ദ്രങ്ങളും ഉന്നയിച്ചിരുന്നു. എന്നാല്‍ പ്രത്യേക ശാരീരിക സാഹചര്യങ്ങളില്‍ അങ്ങനെ സംഭവിക്കാം എന്ന് തന്നെയാണ് മെഡിക്കല്‍ വൃത്തങ്ങളും പറയുന്നത്.

12 കാരന്‍ അച്ഛനായിട്ടുണ്ട്

സീന്‍ സ്റ്റുവര്‍ട്ട് എന്ന 12 കാരന്‍ അച്ഛനായ വാര്‍ത്ത പുറത്ത് വന്നത് ഇംഗ്ലണ്ടില്‍ നിന്നായിരുന്നു. സീനിന് 11 വയസ്സുള്ളപ്പോഴാണ് 15 കാരിയുമായി സെക്‌സ് ചെയ്തത്. അടുത്ത വര്‍ഷം പെണ്‍കുട്ടി പ്രസവിക്കുകയും ചെയ്തിരുന്നു. ഇത് ലോകമാധ്യമങ്ങളില്‍ വലിയ തലക്കെട്ട് സൃഷ്ടിച്ച വാര്‍ത്തയായിരുന്നു.

ഒമ്പത് വയസ്സുകാരന്‍?

എന്നാല്‍ ഇന്റര്‍നെറ്റില്‍ തിരഞ്ഞാല്‍ മറ്റൊരു ഞെട്ടിക്കുന്ന വാര്‍ത്ത കൂടി കാണാന്‍ കഴിയും. 1910 ഒരു ഒമ്പത് വയസ്സുകാരന്‍ ചൈനയില്‍ അച്ഛനായിട്ടുണ്ടെന്നതാണ് അത്. എന്നാല്‍ ഇത് സംബന്ധിച്ച് മറ്റ് തെളിവുകള്‍ ലഭ്യമല്ല.

പോലീസ് കേസ്

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പ്രസവിച്ച കേസില്‍ പോലീസ് അന്ന് പോക്‌സോ നിയമ പ്രകാരം കേസ് എടുത്തിരുന്നു. എന്നാല്‍ 12 വയസ്സുകാരനെതിരെയുള്ള ആ കേസ് നിലനില്‍ക്കുമോ എന്നാണ് ചോദ്യം.

തിരിച്ചും കേസ് വേണ്ടേ?

12 വയസ്സുള്ള ആണ്‍കുട്ടിയെ ലൈംഗികമായി ഉപയോഗിച്ചതിന് പെണ്‍കുട്ടിയ്‌ക്കെതിരേയും കേസ് എടുക്കേണ്ടതില്ലേ എന്ന ചോദ്യവും ഉയരുന്നുണ്ട്. ഡിഎന്‍എ പരിശോധന ഫലം കൂടി പുറത്ത് വന്ന സാഹചര്യത്തില്‍ പോലീസ് കുഴങ്ങും എന്ന് ഉറപ്പാണ്.

ആ കുഞ്ഞെവിടെ?

എറണാകുളത്തെ ആശുപത്രിയില്‍ വച്ചായിരുന്നു പെണ്‍കുട്ടി പ്രസവിച്ചത്. കുട്ടിയെ തങ്ങള്‍ക്ക് നോക്കാന്‍ പറ്റുന്ന സാഹചര്യം അല്ലെന്ന് പറഞ്ഞ് രക്ഷിതാക്കള്‍ നവജാത ശിശുവിനെ അന്ന് ശിശുക്ഷേമ സമിതിക്ക് കൈമാറിയിരുന്നു.

ഇന്ത്യയിലെ പ്രായം കുറഞ്ഞ അച്ഛന്‍

ഡിഎന്‍എ പരിശോധനാ റിപ്പോ‍ര്‍ട്ട് പുറത്ത് വന്നതോടെ ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ അച്ഛന്‍ ഇനി ഈ 12 കാരന്‍ തന്നെ ആകും എന്നാണ് റിപ്പോര്‍ട്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+