യെച്ചൂരിക്ക് നല്കിയ കുറിപ്പ് തയ്യാറാക്കിയത് വിഎസിന്റെ മകന്?
തിരുവനന്തപുരം: വിഎസ് അച്യുതാനന്ദന് സീതാറാം യെച്ചൂരിയ്ക്ക് നല്കിയ കുറിപ്പ് തയ്യാറാക്കിയത് വിഎസിന്റെ മകന് അരുണ്‍ കുമാര്‍ ആണോ? മനോരമ ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് അങ്ങനെയാണ്. എന്നാല്‍ ഇത് സംബന്ധിച്ച് സ്ഥിരീകരണം ഒന്നും പുറത്ത് വന്നിട്ടില്ല.
സീതാറാം യെച്ചൂരി വിഎസിന് കുറിപ്പ് നല്‍കിയെന്നും അതില്‍ പറയുന്നത് ഇന്നയിന്ന കാര്യങ്ങളാണെന്നും വാര്‍ത്ത നല്‍കിയത് മനോരമ തന്നെ ആയിരുന്നു. എന്നാല്‍ താന്‍ വിഎസിന് കുറിപ്പൊന്നും നല്‍കിയില്ലെന്ന് സീതാറാം യെച്ചൂരി തന്നെയാണ് പിന്നീട് വ്യക്തമാക്കിയത്.

വിഎസിന് മന്ത്രിസഭയുടെ ഉപദേശക പദവിയും ക്യാബിനറ്റ് റാങ്കും നല്‍കും. ഇടതുമുന്നണി ചെയര്‍മാനാക്കും എന്നീ കാര്യങ്ങളാണ് കുറിപ്പില്‍ ഉണ്ടായിരുന്നത് എന്നായിരുന്നു മനോരമ വാര്‍ത്ത. എന്നാല്‍ ഈ കുറിപ്പ് വിഎസ് തനിയ്ക്ക് തന്നതാണെന്ന് യെച്ചൂരി പ്രഖ്യാപിച്ചതോടെ മനോരമയുടെ വാര്‍ത്ത പൊളിഞ്ഞു.
പേഴ്സണല്‍ സ്റ്റാഫ് കൈമാറിയ കുറിപ്പ് വിഎസ് വായിച്ച് നോക്കിയതിന് ശേഷം തനിയ്ക്ക് നല്‍കുകയായിരുന്നു എന്നാണ് യെച്ചൂരി പറഞ്ഞിട്ടുള്ളത്. കുറിപ്പ് എഴുതി തയ്യാറാക്കിയത് വിഎസിന്റെ അറിവോടെയാണോ എന്ന് പോലും വ്യക്തമല്ല. എന്നാല്‍ വിഎസിന്റെ മകന് അരുണ്‍ കുമാര്‍ എഴുതി നല്കിയ കുറിപ്പാണത് എന്നാണ് മനോരമയുടെ കണ്ടെത്തല്‍. പക്ഷേ അതിനെ സാധൂകരിയ്ക്കുന്ന തെളിവുകളൊന്നും തന്നെ വാര്‍ത്തയില്‍ പറയുന്നും ഇല്ല.
-
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില -
പത്രിക നൽകിയതിന് പിന്നാലെ വിജയ്ക്ക് വൻ തിരിച്ചടി; പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടി കേസെടുത്ത് പോലീസ്












Click it and Unblock the Notifications